Connect with us

kerala

മലബാറിനോടുള്ള വിദ്യാഭ്യാസ അനീതി; ജൂൺ 8ന് കലക്ടറേറ്റുകൾക്ക് മുന്നിൽ മുസ്‌ലിംലീഗ് ബഹുജന പ്രതിഷേധ സമരം

Published

on

കോഴിക്കോട്: മലബാറിനോടുള്ള വിദ്യാഭ്യാസ അനീതിക്കെതിരെ ജൂൺ എട്ടിന് ജില്ലാ കലക്ട്രേറ്റുകൾക്ക് മുന്നിൽ ബഹുജന പ്രതിഷേധ സമരം സംഘടിപ്പിക്കാൻ കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന മുസ്‌ലിംലീഗ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് അടക്കം ഉന്നത വിജയം നേടിയ കുട്ടികളുടെ എണ്ണത്തിലും വിജയശതമാനത്തിലും വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. പതിനായിരക്കണക്കിന് കുട്ടികളാണ് പഠിക്കാൻ സീറ്റ് കിട്ടാതെ പ്രയാസപ്പെടുന്നത്. ശാസ്ത്രീയമായ എല്ലാ പഠനങ്ങളെയും കാറ്റിൽപറത്തി ഒരു ക്ലാസ്സ് റൂമിന്റെ എല്ലാ പരിധിയും ലംഘിച്ചുകൊണ്ട് എഴുപതോളം കുട്ടികൾ ഇരുന്ന് പഠിക്കേണ്ടി വരുന്ന അവസ്ഥയാണ് സർക്കാർ നിലപാട് മൂലം സംജാതമായിരിക്കുന്നത്. അതേസമയം തന്നെ സംസ്ഥാനത്ത് മതിയായ കുട്ടികളില്ലാതെ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളും ഏറെയുണ്ട്. ഈ അസന്തുലിതാവസ്ഥ പരിഹരിച്ച് മലബാറിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ആവശ്യമായ ഡിവിഷനുകളും സൗകര്യവും വർധിപ്പിക്കാൻ സർക്കാർ മുന്നോട്ട് വരണം.- നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേരളം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. സംസ്ഥാന സർക്കാറിന്റെ വികലമായ സാമ്പത്തിക നയങ്ങളും കെടുകാര്യസ്ഥതയുമാണ് ഈ പ്രതിസന്ധിക്ക് കാരണം. കടമെടുപ്പ് പരിധിയിൽ ഇന്നുണ്ടായ പ്രശ്‌നങ്ങൾ കിഫ്ബിയുടെയും പെൻഷൻ ഫണ്ട് ബോർഡിന്റെയും രൂപീകരണ സമയത്ത് തന്നെ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചതാണ്. പ്രതിപക്ഷം അന്ന് പറഞ്ഞ ആശങ്കകൾ ശരിവെക്കുന്ന സി.എൻ.എ.ജി റിപ്പോർട്ട് വർഷങ്ങൾക്ക് മുമ്പ് വന്നിട്ടും തിരുത്തൽ നടപടികൾ സ്വീകരിക്കാതെ വീണ്ടും ബജറ്റിന് പുറത്ത് കടം വാരിക്കൂട്ടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പെൻഷനും ജീവനക്കാരുടെ ഡി.എ അടക്കം എല്ലാം മുടങ്ങിക്കടക്കുന്നു. വികസന പ്രവർത്തനങ്ങൾ താളംതെറ്റുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് പോലും ഇക്കാരണത്താൽ വെട്ടിക്കുറയ്ക്കുന്നു. ഈ ദുഃസ്ഥിതി വരുത്തിവെച്ചത് സംസ്ഥാന സർക്കാറിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് യോഗം വിലയിരുത്തി. കേന്ദ്ര സർക്കാർ വായ്പാ തോത് വെട്ടിക്കുറക്കുക കൂടി ചെയ്തതോടെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

തീരദേശ ഹൈവേയുടെ ഡി.പി.ആർ പുറത്തുവിടാതെയും പാരിസ്ഥിതിക ആഘാത പഠനം നടത്താതെയും ന്യായമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെയും ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു. ഡൽഹിയിൽ മുസ്ലിംലീഗ് ദേശീയ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിന് (ഖാഇദെ മില്ലത്ത് സെന്റർ) ഫണ്ട് സമാഹരിക്കാൻ ഷെഡ്യൂൾ നിശ്ചയിച്ചു.
സംസ്ഥാന പ്രസിസഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.പി.എ മജീദ് എം.എൽ.എ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, വി.കെ ഇബ്രാഹിംകുഞ്ഞ്, എം.സി മായിൻ ഹാജി, അബ്ദുറഹ്‌മാൻ കല്ലായി, സി.എച്ച് റഷീദ്, ടി.എം സലീം, ഡോ. സി.പി ബാവ ഹാജി, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുല്ല, സി.പി സൈതലവി, പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സി. മമ്മൂട്ടി, പി.എം സാദിഖലി, പാറക്കൽ അബ്ദുല്ല, യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം, മറ്റു സെക്രട്ടേറിയറ്റ് അംഗങ്ങൾ, സ്ഥിരം ക്ഷണിതാക്കൾ, ജില്ലാ പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ, എം.എൽ.എമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുനമ്പം വിഷയത്തിലെ നിലപാട്; മുസ്‌ലിംലീഗിനെ അഭിനന്ദിക്കുന്നു: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ ജ: സി എന്‍ രാമചന്ദ്രന്‍

മുനമ്പം വിഷയത്തിലെ പക്വമായ നിലപാടില്‍ മുസ്‌ലിംലീഗിനെ അഭിനന്ദിച്ച് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍.

Published

on

മുനമ്പം വിഷയത്തിലെ പക്വമായ നിലപാടില്‍ മുസ്‌ലിംലീഗിനെ അഭിനന്ദിച്ച് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍. കമ്മിഷന്റെ പ്രവര്‍ത്തനത്തിന് തടസ്സങ്ങളില്ലെന്ന് മുനമ്പം ജുഡീഷ്യല്‍ കമ്മിഷനായി പ്രവര്‍ത്തിക്കുന്ന സി.എന്‍ രാമചന്ദ്രന്‍ പറഞ്ഞു. മെയ് 31ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കാന്‍ പാടില്ലെന്ന മുസ്‌ലിംലീഗ് നിലപാട് പ്രശംസനീയമാണ്. നിയമപരമായി മുനമ്പത്തുകാര്‍ക്ക് സംരക്ഷണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതിയുടെ അഞ്ചാം ഘട്ടമായ ഭവന സമുച്ചയ ശിലാസ്ഥാപനം 9ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് പ്രധാന റോഡിനോട് ഓരം ചേര്‍ന്നാണ് ഭവന സമുച്ചയം ഒരുങ്ങുന്നത്. പത്തര ഏക്കര്‍ ഭൂമിയില്‍ 2000 സ്‌ക്വയര്‍ഫീറ്റ് വീട് നിര്‍മ്മിക്കാനുള്ള അടിത്തറയോടു കൂടി 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിര്‍മ്മിക്കുന്നത്. ശുദ്ധജലവും റോഡും വൈദ്യുതിയും ഉറപ്പാക്കിയാണ് സ്ഥലം ഏറ്റെടുത്തത്. 105 വീടുകളുടെ സമുച്ചയമാണ് ഒരുങ്ങുന്നത്. ചടങ്ങില്‍ മുസ്‌ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്ത് നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം അനിശ്ചിതമായി നീണ്ടതിനെതുടര്‍ന്ന് പാര്‍ട്ടി സ്വന്തം നിലക്ക് സ്ഥലം വിലകൊടുത്ത് വാങ്ങുകയായിരുന്നു. പദ്ധതി പ്രദേശം മോപ്പാടി-മുട്ടില്‍ പ്രധാനപാതയുടെ ഓരത്താണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ഉപസമിതി കണ്‍വീനര്‍ പി.കെ ബഷീര്‍ എം.എല്‍.എ, അംഗങ്ങളായ സി. മമ്മൂട്ടി, പി.കെ ഫിറോസ്, പി. ഇസ്മയില്‍, ടി.പി.എം ജിഷാന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

Continue Reading

kerala

കളമശേരി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്.

Published

on

കളമശേരി മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്.

കോളജ് ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. സഹപാഠികളാണ് മൃതദേഹം ആദ്യം കണ്ടത്. ഞായറാഴ്ച രാത്രി 11.45നായിരുന്നു സംഭവം.

വിദ്യാര്‍ത്ഥിനി ഇതിനു മുമ്പ് രണ്ട് പ്രാവശ്യം ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഒരു തവണ ഹോസ്റ്റലിലും മറ്റൊരു തവണ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ ട്രെയിനില്‍ വച്ചുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

മൂന്ന് വര്‍ഷമായി മെഡിക്കല്‍ കോളജിലെ സൈക്യാട്രിക് വിഭാഗത്തില്‍ ചികിത്സയിലായിരുന്നു വിദ്യാര്‍ത്ഥിനി. എന്നാല്‍ കഴിഞ്ഞ ദിവസം ഡോക്ടറെ കാണിച്ച ശേഷം വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലാക്കി പിതാവ് മടങ്ങിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ.

 

Continue Reading

kerala

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു

മലപ്പുറം പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

Published

on

മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സിറാജുദ്ദീന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യസമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും പോസ്റ്റമോര്‍ട്ടത്തിലുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു പോസ്റ്റ് മോര്‍ട്ടം നടപടികള്‍.

ശനിയാഴ്ച രാത്രി 9 മണിയോടെയാണ് വീട്ടില്‍ വെച്ചു നടന്ന പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത്. മലപ്പുറം ചട്ടിപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകാനോ ചികിത്സിക്കാനോ സിറാജുദ്ദീന്‍ തയ്യാറായില്ല. അഞ്ചാമത്ത പ്രസവമായിരുന്നു മരിച്ച അസ്മയുടേത്. അതേസമയം ജനിച്ച കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

എന്നാല്‍ യുവതി മരിച്ച ശേഷം സിറാജുദ്ദീന്‍ ആരെയും അറിയിക്കാതെ രാത്രി തന്നെ നവജാത ശിശുവിനേയും മറ്റ് കുട്ടികളുമായി ആംബുലന്‍സില്‍ പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു. രാത്രി 12 മണിക്കാണ് യുവതി മരിച്ചുവെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്.

 

Continue Reading

Trending