Connect with us

gulf

കുവൈത്ത് അഗ്നിബാധ; ദുരന്തബാധിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

കുവൈത്തിൽ സംഭവിച്ച ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു.

Published

on

കുവൈത്ത് അഗ്നിബാധയുടെ ഇരകൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു. മംഗെഫിൽ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ അഗ്നിബാധയിൽ 49 പേർക്ക് ജീവൻ നഷ്ടമായെന്ന വാർ നടുക്കുന്നതാണെന്ന് തങ്ങൾ പറഞ്ഞു. മലയാളികളടക്കം നിരവധി പേരാണ് കെട്ടിടത്തിൽ താമസക്കാരായുണ്ടായിരുന്നത്.

പുലർച്ചെ ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് അപകടം. കുടുംബം പോറ്റാനായി അന്യനാട്ടിലെത്തിയവരുടെ അപകട വാർത്ത തീർത്തും ദുഃഖകരമാണ്. കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് സയ്യിദ് നാസർ മഷ്ഹൂർ തങ്ങളുമായി ഫോണിൽ സംസാരിച്ചു കാര്യങ്ങൾ വിലയിരുത്തിയതായി തങ്ങൾ അറിയിച്ചു. കെ.എം.സി.സി പ്രവർത്തകർ സംഭവ സ്ഥലത്ത് സേവന നിരതരാണ്. കുവൈത്ത് ഗവൺമെന്റിന്റെ ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഊർജിതമായി തന്നെ നടക്കുന്നുണ്ട്.

കുവൈത്തിൽ സംഭവിച്ച ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. മലയാളികളടക്കം നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി വിമാനം കയറിയ ഉറ്റവരുടെ വിയോഗം പ്രിയപെട്ടവർക്ക് താങ്ങാവുന്നതിലപ്പുറമാണ്. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ആശുപത്രിയിലും മറ്റും ആവശ്യമായ സഹായ സഹകരണങ്ങൾക്ക് നേതൃത്വം നൽകാൻ കുവൈത്ത് ഘടകം കെ എം സി സിക്ക് നിർദ്ദേശം നൽകിയതായി പി.എം.എ സലാം അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി

ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

Published

on

ദോഹ: കെ.എം.സി.സി ഖത്തര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തില്‍ ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

അരനൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തില്‍ ഖത്തറിലെ പൊതു ജീവിതരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യവും മാര്‍ഗദര്‍ശകനുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ അകാലത്തിലുള്ള വേര്‍പാട് നികത്താനാവാത്ത വിടവാണെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

Continue Reading

gulf

റഹീമിന്റെ മോചനം ഇനിയും വൈകും; എട്ടാം തവണയും കേസ് മാറ്റി വെച്ചു

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു

Published

on

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചനക്കാര്യത്തില്‍ ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമായില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. എട്ടാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കന്നത്.

2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലായത്. 2012ല്‍ റഹീമിന് വധശിക്ഷ വിധിച്ചു. ഹൗസ് ഡ്രൈവര്‍ വിസയിലെത്തി മൂന്നാം മാസത്തിലാണ് റഹീമിന്റെ ജീവിതമാകെ കീഴ്‌മേല്‍ മറിച്ച സംഭവമുണ്ടാവുന്നത്.

Continue Reading

gulf

അബ്ദു റഹീമിന്റെ മോചനത്തിനായി കാതോര്‍ത്ത് കേരളം; റിയാദിലെ കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും

സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ് കേസ് തുടര്‍ച്ചയായി മാറ്റി വെയ്ക്കുന്നതെന്നാണ് അഭിഭാഷകര്‍ നല്‍കുന്ന വിശദീകരണം.

Published

on

സഊദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യന്‍ സമയം 2 മണിക്കാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് പരിഗണിക്കുക. ഇത് എട്ടാം തവണയാണ് കേസ് കോടതി പരിഗണിക്കുന്നത്. അബ്ദുറഹീമും അഭിഭാഷകരും ഓണ്‍ലൈന്‍ വഴി കോടതിയില്‍ ഹാജരാകും.

കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയെങ്കിലും ജയില്‍ മോചനം വൈകുകയാണ്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും നിയമ സഹായ സമിതിയും.

അതേസമയം സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ് കേസ് തുടര്‍ച്ചയായി മാറ്റി വെയ്ക്കുന്നതെന്നാണ് അഭിഭാഷകര്‍ നല്‍കുന്ന വിശദീകരണം. 2006 ലാണ് ഈ കേസിനാസ്പദമായ സംഭവം ഉണ്ടായത്. കഴിഞ്ഞ ജൂലൈ 2 ന് അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു നല്‍കിട്ടും മോചനം വൈകുന്നതില്‍ ആശങ്കയും സങ്കടവുമെല്ലാം കുടുംബത്തിനുണ്ട്.

2006 നവംബറില്‍ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.

2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.

Continue Reading

Trending