Connect with us

kerala

കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്; സി.പി.എമ്മില്‍ കൂട്ട അച്ചടക്ക നടപടി

കൂടാതെ ക്രമക്കേട് നടന്നകാലത്ത് ബാങ്ക് ഡയറക്ടർമാരായിരുന്ന അഞ്ച് സിപിഎം നേതാക്കളെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും തീരുമാനമായി.

Published

on

തൃശൂർ കുട്ടനല്ലൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ അച്ചടക്ക നടപടി. പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തിയെ ഏരിയാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തി. ഒല്ലൂർ ഏരിയാ സെക്രട്ടറി കെ.പി. പോളിനെ ഒരു വർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്തു. ബാങ്ക് മുൻ പ്രസിഡൻ്റും ഒല്ലൂർ ഏരിയാ കമ്മിറ്റി അംഗവുമായ റിക്സൺ പ്രിൻസനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

കൂടാതെ ക്രമക്കേട് നടന്നകാലത്ത് ബാങ്ക് ഡയറക്ടർമാരായിരുന്ന അഞ്ച് സിപിഎം നേതാക്കളെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും തീരുമാനമായി.

കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വായ്പ അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിൻ്റെ പേരിലാണ് നേതാക്കൾക്കെതിരെ നടപടിയെടുത്തത്. തൃശൂർ ജില്ലാ കമ്മിറ്റി യോഗം അച്ചടക്ക നടപടികൾ അംഗീകരിച്ചു.

kerala

ഏജന്റുമാരാല്‍ ചതിക്കപ്പെട്ട് റഷ്യ-യുക്രയ്ന്‍ യുദ്ധമുഖത്ത് അകപ്പെട്ട മലയാളി യുവാവ് മരിച്ചു

നേരത്തേ മൈന്‍ പൊട്ടിത്തെറിച്ച് ബിനിലിന് ഗുരുതര പരിക്കേറ്റിരുന്നു

Published

on

ന്യൂഡല്‍ഹി: റഷ്യ-യുക്രയ്ന്‍ യുദ്ധമുഖത്ത് അകപ്പെട്ട മലയാളി യുവാവ് മരിച്ചു. ഏജന്റുമാരാല്‍ ചതിക്കപ്പെട്ട് റഷ്യയിലെത്തിയ തൃശ്ശൂര്‍ സ്വദേശി ബിനില്‍ ആണ് മരിച്ചത്. ബിനിലിനെ റഷ്യ-യുക്രയ്ന്‍ യുദ്ധമുഖത്ത് മുന്നണി പോരാളിയാക്കിയിരുന്നു. നേരത്തേ മൈന്‍ പൊട്ടിത്തെറിച്ച് ബിനിലിന് ഗുരുതര പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ എംബസി മരണവിവരം ബിനിലിന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നു.

ആഴ്ചകള്‍ക്ക് മുന്‍പാണ് ബിനിലിനെയും സുഹൃത്തായ ജെയ്നിനെയും റഷ്യ യുദ്ധത്തിന്റെ മുന്‍നിരയില്‍ നിയമിച്ചത്. ഇതില്‍ കുടുംബം ആശങ്കയറിയിക്കുകയും ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ബിനില്‍ യുദ്ധമുഖത്തുവെച്ച് മരിച്ചതായി എംബസി അറിയിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

അതേസമയം റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട തൃശൂര്‍ സ്വദേശി ജെയിനിനെ മോസ്‌കോയില്‍ എത്തിച്ചു. ജെയിനിനെയും യുദ്ധമുഖത്ത് മുന്നണി പോരാളിയാക്കി റഷ്യ നിയമിച്ചിരുന്നു. അതിനിടയിലാണ് മോസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന സന്ദേശം ജയിന്‍ പങ്കുവെച്ചത്.

Continue Reading

kerala

കാക്കനാട് വീണ്ടും സൈബര്‍ തട്ടിപ്പ് വ്യവസായിയില്‍ നിന്നും ഡല്‍ഹി സ്വദേശികള്‍ 96 ലക്ഷം രൂപ തട്ടിയെടുത്തു

ഡല്‍ഹി മീററ്റ് സ്വദേശി മുഹമ്മദ് ഹസീന്‍, ഈസ്റ്റ് ജോഹരിപൂര്‍ സ്വദേശി മുറാറിലാല്‍ എന്നിവരെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്

Published

on

കാക്കനാട് വീണ്ടും സൈബര്‍ തട്ടിപ്പ്. വ്യവസായിയില്‍ നിന്നും ഡല്‍ഹി സ്വദേശികള്‍ 96 ലക്ഷം രൂപ തട്ടിയെടുത്തു. ഡല്‍ഹി മീററ്റ് സ്വദേശി മുഹമ്മദ് ഹസീന്‍, ഈസ്റ്റ് ജോഹരിപൂര്‍ സ്വദേശി മുറാറിലാല്‍ എന്നിവരെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്.

കാക്കനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ എംഡിയാണ് എന്നു പറഞ്ഞായിരുന്നു തട്ടിപ്പുകാര്‍ 96 ലക്ഷം രൂപ ആവശ്യപ്പെട്ടത്. പ്രൊജക്റ്റ് തുടങ്ങാനാണ് എന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. തുടര്‍ന്ന് മാനേജര്‍ പണം അയച്ചതിന് ശേശമാണ് തട്ടിപ്പ് മനസിലാകുന്നത്.

Continue Reading

kerala

കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടം; ഓസ്‌കര്‍ ഇവന്റ് മാനേജ്മെന്റ് ഉടമ പി എസ് ജനീഷ് കുമാറിന് ജാമ്യം

പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയാണ് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്

Published

on

കലൂര്‍ സ്റ്റേഡിയത്തില്‍ ഉമാ തോമസ് എംഎല്‍എ വീണ് ഗുരുതര പരിക്കേല്‍ക്കാനിടയായ അപകടത്തില്‍ അറസ്റ്റിലായ പി എസ് ജനീഷ് കുമാറിന് ജാമ്യം. പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയാണ് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് സുരക്ഷയൊരുക്കാതെ കെട്ടിയ വേദിയില്‍ നിന്നും വീണ് ഉമാ തോമസിന് പരിക്കേറ്റത്. പരിപാടിയുടെ സംഘാടകരായ ഓസ്‌കര്‍ ഇവന്റ് മാനേജ്മെന്റ് ഉടമയാണ് പി എസ് ജനീഷ്.

ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന്, തൃശൂരില്‍ വെച്ചായിരുന്നു ജനീഷിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 28നാണ് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ നൃത്തപരിപാടി സംഘടിപ്പിച്ചത്.

Continue Reading

Trending