Connect with us

main stories

കൂത്തുപറമ്പില്‍ രണ്ട് യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി

ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് മരണമെന്നാണ് കരുതുന്നത്.

Published

on

കണ്ണൂര്‍: കൂത്തുപറമ്പ് ചൂണ്ടയില്‍ രണ്ട് യുവാക്കളെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങളുടെ സമീപത്ത് ഒരു ബൈക്കും കണ്ടെത്തിയിട്ടുണ്ട്. ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് മരണമെന്നാണ് കരുതുന്നത്.

കൈതേരി ആറങ്ങാട്ടേരി സ്വദേശികളാണ് അതുല്‍ (21), സാരംഗ് (22) എന്നിവരാണ് മരിച്ചത്. ബൈക്ക് മരത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഇരുവരും സമീപത്തെ തോട്ടിലേക്ക് തെറിച്ചുവീണതാകാമെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് നാട്ടുകാര്‍ മൃതദേഹങ്ങള്‍ കണ്ടത്. ഒരാളുടേത് തോട്ടിലും മറ്റേയാളുടേത് സമീപത്തെ പറമ്പിലുമാണ് കിടന്നിരുന്നത്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

kerala

കോതമംഗലത്ത് ആറുവയസ്സുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ സംഭവം; പിന്നില്‍ ദുര്‍മന്ത്രവാദമെന്ന് സംശയം

നെല്ലിക്കുഴിയില്‍ താമസിക്കുന്ന യുപി സ്വദേശി അജാസ് ഖാന്റെ ആറുവയസ്സുള്ള മകളെ ഇന്നലെ രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Published

on

കോതമംഗലത്ത് ആറുവയസ്സുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ ദുര്‍മന്ത്രവാദം സംശയിച്ച് പൊലീസ്.

നെല്ലിക്കുഴിയില്‍ താമസിക്കുന്ന യുപി സ്വദേശി അജാസ് ഖാന്റെ ആറുവയസ്സുള്ള മകളെ ഇന്നലെ രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അജാസിന്റെ രണ്ടാം ഭാര്യ അനിഷയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തല്‍. അജാസിന്റെ ആദ്യ ഭാര്യയിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ട മുസ്‌കാന്‍.

അറസ്റ്റിലായ അനിഷയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. അനിഷയുടെ ഭര്‍ത്താവ് അജാസ് ഖാന്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ആദ്യ വിവാഹത്തില്‍ അനിശക്കും ഒരു കുട്ടിയുണ്ട്. അടുത്തിടെ അനിഷ വീണ്ടും ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഒരു കുട്ടി കൂടിയായാല്‍ മുന്നോട്ടുള്ള ജീവിതത്തില്‍ മുസ്‌കാന്‍ തടസമാകുമെന്ന് കരുതിയാണ് കുഞ്ഞിനെ കൊന്നതെന്നാണ് അനിഷ ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ദുര്‍മന്ത്രവാദത്തിലേക്ക് എത്തിപ്പെടുന്ന വിവരങ്ങലാണ് പൊലീസിനു ലഭിച്ചത്.

രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടിക്ക് അനക്കമില്ലെന്ന് അറിയിച്ച് വ്യാഴാഴ്ച രാവിലെ ആറരയോടെ അജാസ് ഖാന്‍ കുട്ടിയുമായി അയല്‍വാസികളെ സമീപിക്കുകയായിരുന്നു. പൊലീസും ശാസ്ത്രീയാന്വേഷണ വിഭാഗവും നടത്തിയ പരിശോധനയില്‍ കൊലപാതകമാണെന്ന സംശയം ഉയര്‍ന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

kerala

കോതമംഗലത്ത് ആറ് വയസ്സുകാരിയുടെ മരണം; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് രണ്ടാനമ്മ

സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകം.

Published

on

കോതമംഗലത്ത് ആറു വയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ സത്യം പുറത്ത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് രണ്ടാനമ്മ. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകം.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു കിടന്ന മകള്‍ ഇന്ന് രാവിലെ എഴുന്നേറ്റില്ലെന്നായിരുന്നു കുട്ടിയുടെ പിതാവും കൊലപാതകിയായ രണ്ടാനമ്മയും പൊലീസിനോട് പറഞ്ഞിരുന്നത്. ഇന്‍ക്വസ്റ്റില്‍ കുട്ടിയുടെ ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നും കണ്ടെത്തിയില്ല. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന വിവരം പുറത്തു വന്നത്.

തുടര്‍ന്ന് പിതാവ് അജാസ് ഖാനെയും രണ്ടാനമ്മയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇന്നലെ രാത്രി പിതാവായ അജാസ് വീട്ടില്‍ നിന്നും പുറത്തുപോയ സമയത്താണ് കുട്ടിയുടെ കഴുത്തു ഞെരിച്ച് രണ്ടാനമ്മ കൊലപ്പെടുത്തിയത്.

സംഭവത്തില്‍ അജാസ് ഖാന് പങ്കില്ലെന്നാണ് പോലീസ് നിഗമനം.

 

 

Continue Reading

main stories

വേള്‍ഡ് കെഎംസിസി നിലവില്‍ വന്നു

World KMCC came into existence

Published

on

വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികളുടെ കൂട്ടായ്മയായി വേൾഡ് കെ.എം.സി.സി നിലവിൽ വന്നു. രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ചേർന്ന കെ.എം.സി.സി ഗ്ലോബൽ സമ്മിറ്റിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. കെഎംസിസിയുടെ ഏകീകൃത ലോഗോ പാണക്കാട് സയ്യിദ് സാദിഖ് അലി തങ്ങൾ പ്രകാശനം ചെയ്തു.  കെ.പി മുഹമ്മദ് കുട്ടി- സൗദി അറേബ്യ (പ്രസിഡന്റ്), പുത്തൂർ റഹ്‌മാൻ- യു.എ.ഇ (ജനറൽ സെക്രട്ടറി), യു.എ നസീർ- യു.എസ്.എ (ട്രഷറർ), അബ്ദുല്ല ഫാറൂഖി -യു.എ.ഇ, എസ്.എ.എം ബഷീർ-ഖത്തർ, സി.കെ.വി യൂസുഫ് -മസ്‌ക്കത്ത്, കുഞ്ഞമ്മദ് പേരാമ്പ്ര- കുവൈത്ത്, സി.വി.എം വാണിമേൽ -യു.എ.ഇ എന്നിവർ വൈസ് പ്രസിഡന്റുമാരും ഖാദർ ചെങ്കള- സൗദി, അബ്ദുന്നാസർ നാച്ചി- ഖത്തർ, അസൈനാർ-ബഹ്‌റൈൻ, ഡോ. മുഹമ്മദലി- ജർമ്മനി, ഷബീർ കാലടി-സലാല എന്നിവർ സെക്രട്ടറിമാരുമാണ്.

വിവിധ രാജ്യങ്ങളിലെ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർക്ക് പുറമെ താഴെ പറയുന്ന അംഗങ്ങളെ കൂടി ഉൾപ്പെടുത്തി പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു. അബ്ദുൽ ലത്തീഫ് (ഉസ്ബക്കിസ്ഥാൻ), അസൈനാർ കുന്നുമ്മൽ, സഫീർ നമ്പിക്കണ്ടി (ബ്രിട്ടൺ), ഫൈസൽ സിഡ്‌നി, ഷഹനാസ് ബിൻ ഇബ്രാഹിം, മുജീബ് റഹ്‌മാൻ (ഓസ്‌ട്രേലിയ), മുഹമ്മദ് ലത്തീഫ് മാപ്പിലക്കുന്ന് (ജപ്പാൻ), ശഹീദ് ശരീഫ് (സ്‌പെയിൻ), മൻസൂർ തയ്യിലക്കടവ്, മുഹമ്മദ് മുഹ്‌സിൻ എം.പി (ഇന്തോനേഷ്യ), നാസർ പെരിങ്ങത്തൂർ, റഷീദ് കൽപറ്റ (സലാല), നാസർ കെ.പി, അബ്ദുൽ അസീസ് (മലേഷ്യ), മുഹമ്മദ് എന്ന കുഞ്ഞാൻ, മുഹമ്മദ് അബ്ദുറഹ്‌മാൻ (തായ്‌ലന്റ്), അബ്ദുൽ വാഹിദ് (കാനഡ), ഇംതിയാസ് അലി വി (യു.എസ്.എ) എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.

 

 

Continue Reading

Trending