Connect with us

More

കോഴിക്കോട് റഹ്മത്ത് ഹോട്ടല്‍ ഉടമ കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു

Published

on

കോഴിക്കോട്: റഹ്മത്ത് ഹോട്ടല്‍ ഉടമ തൈവളപ്പില്‍ കുഞ്ഞഹമ്മദ് ഹാജി(86) നിര്യാതനായി. മയ്യിത്ത് നമസ്‌കാരം ഇന്ന് അസ്വര്‍ നമസ്‌കാരത്തിന് ശേഷം നടക്കാവ് ജുമഅത്ത് പള്ളിയില്‍ നടക്കും.

തിരൂര്‍ ആലത്തിയൂര്‍ സ്വദേശിയായ അദ്ദേഹം കോഴിക്കോട് ബീച്ചിന് സമീപത്ത് ആരംഭിച്ച സ്ഥാപനമാണ് പിന്നീട് റഹ്മത്ത് ഹോട്ടല്‍ എന്ന നിലയില്‍ കേരളത്തിന്റെ തന്നെ ബിരിയാനി കേന്ദ്രമായി മാറിയത്. കോഴിക്കോട് രണ്ടാം റെയില്‍വേ ഗേറ്റിന് സമീപത്താണ് ഹോട്ടല്‍. കുഞ്ഞഹമ്മദ് ഹാജിക്ക് ഒന്‍പത് മക്കളുണ്ട്.

More

വരനെ തേടി ഫെമിനിസ്റ്റ് യുവതി; 25 മുതല്‍ 28 വയസ് വരെ പ്രായമുള്ള സുമുഖനും സുന്ദരനുമായിരിക്കണം

ബിസിനസുകാരായ ദമ്പതികളുടെ ഒറ്റ മകനായിരിക്കണം

Published

on

കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന ഒരു വിവാഹപരസ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മുപ്പത് വയസ് പ്രായമുള്ള ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവതിയാണ് വരനെ തേടുന്നത്. യുവതിക്ക് ജോലിയുണ്ട്, വിദ്യാഭ്യാസവുമുണ്ട്. 25-28 വയസ് വരെ പ്രായമുള്ള സുമുഖനും സുന്ദരനുമായിരിക്കണം യുവാവ്. ബിസിനസുകാരായ ദമ്പതികളുടെ ഒറ്റ മകനായിരിക്കണം. ഒരു ബംഗ്ലാവ്, കുറഞ്ഞത് 20 ഏക്കറില്‍ ഒരു ഫാംഹൗസ് എങ്കിലും വേണം. ഭക്ഷണം പാകംചെയ്യാന്‍ അറിഞ്ഞിരിക്കണം. കീഴ്വായുവിന്റെ പ്രശ്നമുള്ളവരും ഏമ്പക്കമിടുന്നവരും വേണ്ട എന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

2021ല്‍ ആണ് ഈ പരസ്യം പുറത്തുവന്നത്. സുഹൃത്തും സഹോദരനും ചേര്‍ന്ന് സാക്ഷി എന്ന യുവതിക്ക് കൊടുത്ത പിറന്നാള്‍ ‘പണി’യായിരുന്നു പരസ്യമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യ്തിരുന്നു. ഈ ചിത്രം ചില വിരുതന്മാര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. കല്യാണമെന്ന സമ്പ്രദായത്തെ അടിസ്ഥാനപ്പെടുത്തി സമൂഹം സ്ത്രീകളില്‍ കെട്ടിവെക്കുന്ന വിവരണങ്ങള്‍ക്കുള്ള പ്രതികരണമാണ് ഈ പരസ്യ പ്രാങ്ക്.

Continue Reading

More

സംഘ്പരിവാര്‍ അക്രമങ്ങള്‍ക്ക് ബിജെപി സര്‍ക്കാറുകള്‍ ചൂട്ട് പിടിക്കുന്നു;മുസ്‌ലിംലീഗ്

സമ്പാലില്‍ മസ്ജിദ് കയ്യേറ്റത്തിനെതിരെ പ്രതിഷേധച്ചവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പിന്നില്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ എല്ലാ ആശീര്‍വാദവും ഉണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

Published

on

മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ക്രൂരമായ അക്രമങ്ങള്‍ അഴിച്ചു വിട്ട് കൊണ്ടിരിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ എല്ലാവിധ അതിക്രമങ്ങള്‍ക്കും പൂര്‍ണമായ പിന്തുണയാണ് ബി.ജെ.പി സര്‍ക്കാറുകള്‍ നല്‍കി കൊണ്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് എംപിമാര്‍ പറഞ്ഞു. ഇപ്പോള്‍ യുപിയിലെ സമ്പാലില്‍ മസ്ജിദ് കയ്യേറ്റത്തിനെതിരെ പ്രതിഷേധച്ചവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പിന്നില്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ എല്ലാ ആശീര്‍വാദവും ഉണ്ടെന്നും മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് മുസ്ലിം ലീഗ് എം.പിമാര്‍ നോട്ടീസ് നല്‍കിയിരുന്നു. അതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

ആരാധനാലയങ്ങള്‍ക്ക് നേരെ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കലും അത്തരം സ്ഥാപനങ്ങളെ പിടിച്ചെടുക്കലും ഇത്തരം ശക്തികളുടെ തുടരെത്തുടരെയുള്ള ശ്രമങ്ങളുടെ ഭാഗമാണ്. മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലം മുതല്‍ സമ്പലില്‍ ഉള്ള മസ്ജിദ് ബാബരി മസ്ജിദിനെ പോലെ ചരിത്രം വക്രീകരിച്ച് തകര്‍ക്കാനാണ് ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നത്. 1991 ല്‍ പാസാക്കിയ ആരാധനാലയങ്ങളുടെ സംരക്ഷണം സംബന്ധിച്ച നിയമത്തിന്റെ അടിക്കല്ലിളക്കുക എന്നത് ബിജെപിയുടെ ക്രൂരമായ അജണ്ടയാണ്. ഇന്ത്യയിലാകെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വീഡിയോ എടുത്തു പരിശോധിച്ചാല്‍ സര്‍വ്വേ നടത്തനെന്ന പേരില്‍ മസ്ജിദിനകത്തേക്ക് തള്ളി കയറിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകോപനാത്മകമായ മുദ്രവാക്യം വിളിക്കുന്നത് കാണാന്‍ സാധിക്കും. മുസ്ലിം ലീഗ് ഇത്തരം കാര്യങ്ങളില്‍ നിയമപരമായ പോരാട്ടത്തിന് മുന്നില്‍ നിന്ന സംഘടനയാണ്. ഈ പ്രശ്നത്തിലും ആ നിലപാട് തുടരുമെന്നും എംപിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, അഡ്വ. വി.കെ ഹാരിസ് ബീരാന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

Continue Reading

More

രോഹിത്തിനും സൂര്യക്കും ബുമ്രയ്ക്കുമൊപ്പം ഐപിഎല്ലില്‍ മലപ്പുറത്തുകാരന്‍

കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്ന പത്തൊന്‍പതുകാരനായ വിഗ്നേഷ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്

Published

on

ജിദ്ദ: ഐപിഎല്‍ ടീമുകളിലേക്ക് താരലേലത്തിലൂടെ എത്തിയത് മൂന്ന് കേരള താരങ്ങള്‍ മാത്രം. വിഷ്ണു വിനോദ്, സച്ചിന്‍ ബേബി. വിഗ്നേഷ് പുത്തൂര്‍ എന്നിവരെയാണ് ടീമുകള്‍ സ്വന്തമാക്കിയത്. വിഷ്ണുവും സച്ചിനും മുന്‍പും ഐപില്‍ ടീമുകളുടെ ഭാഗമായിട്ടുണ്ട്. ചൈനമാന്‍ ബൗളറായ വിഗ്നേഷ് ഇതുവരെ കേരളത്തിന്റെ സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ല. വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് പഞ്ചാബ് കിംഗ്സും സച്ചിന്‍ ബേബിയെ 30 ലക്ഷത്തിന് സണ്‍റൈസേഴ്സ് ഹൈദരാബാദും വിഗ്നേഷ് പുത്തൂരിനെ 30 ലക്ഷത്തിന് മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി.

ഐപിഎല്‍ ലേലത്തിന് മുന്‍പ് വിഗ്നേഷിനെ മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിന് ക്ഷണിച്ചിരുന്നു. ട്രയല്‍സില്‍ മികച്ച പ്രകടനം നടത്തിയ താരത്തെ മുംബൈ ഇന്ത്യന്‍സ് ഒപ്പം കൂട്ടുകയും ചെയ്തു. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്ന പത്തൊന്‍പതുകാരനായ വിഗ്നേഷ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്. പന്ത്രണ്ട് കേരള താരങ്ങളാണ് ഐപിഎല്‍ ലേലപട്ടികയില്‍ ഉണ്ടായിരുന്നത്. അതേസമയം, താരലേലത്തില്‍ കൂടുതല്‍ മത്സരം നടന്നത് ഫാസ്റ്റ് ബൗളര്‍മാരെ സ്വന്തമാക്കാനായിരുന്നു. പതിനെട്ട് കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് നിലനിര്‍ത്തിയ അര്‍ഷ്ദീപ് സിംഗാണ് ലേലത്തിലെ വിലയേറിയ ഫാസ്റ്റ് ബൗളര്‍.

ട്രെന്റ് ബോള്‍ട്ടിനെ 12.50 കോടിക്ക് മുംബൈ ഇന്ത്യന്‍സും 12.50 കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ജോഷ് ഹെയ്സല്‍വുഡിനെയും 11.75 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് മിച്ചല്‍ സ്റ്റാര്‍ക്കിനെയും 10.75 കോടിക്ക് ആര്‍സിബി ഭുവനേശ്വര്‍ കുമാറിനെയും 10.75 കോടിക്ക് ഡല്‍ഹി ടി നടരാജനേയും പത്തുകോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് മുഹമ്മദ് ഷമിയെയും സ്വന്തമാക്കി. ആവേശ് ഖാന്‍ (9.75 ലക്നൗ), പ്രസിദ്ധ് കൃഷ്ണ (9.50 ഗുജറാത്ത്), ദീപക് ചഹര്‍ (9.25 മുംബൈ), ആകാശ് ദീപ് (8 കോടി ലഖ്നൗ), മുകേഷ് കുമാര്‍ (8 കോടി ഡല്‍ഹി).

Continue Reading

Trending