ഇന്ത്യയുടെ യുവ ഇടങ്കയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ഒരിക്കല്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നതായി താരം.
സെലക്ടര്‍മാര്‍ തഴഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ആലോചിച്ച നിമിഷത്തെ കുറിച്ച് കുല്‍ദീപ്, ദേശീയ മാധ്യമത്തോടാണ് സംസാരിച്ചത്.
13 പതിമൂന്ന് വയസുള്ളപ്പോഴാണ് ദുരന്ത നിമിഷത്തെ കുറിച്ച് താരം ചിന്തിച്ചത്. ഉത്തര്‍പ്രദേശിന്റെ 15 ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ ഒഴിവാക്കിയപ്പോളായിരുന്നു ഇതെന്നും കുല്‍ദീപ് യാദവ് ഹിന്ദുസ്ഥാന്‍ ടൈംസുമായുള്ള അഭിമുഖത്തില്‍ പങ്കുവെച്ചു.
‘ടീമിലിടം കിട്ടാത്തിന്റെ നിരാശയില്‍ ക്രിക്കറ്റ് കളി എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിനെ കുറിച്ചും ആത്മഹത്യക്കും വരെ ചിന്തിച്ച സമയം തന്റെ ജീവിതത്തിലുണ്ടായിരുന്ന’തായാണ് താരം അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
ഇത്തരം വിഷമ ഘട്ടങ്ങളില്‍ ഇങ്ങനെയുള്ള ചിന്തയുണ്ടാകാറുള്ളതാണല്ലോ. അത്തരമൊരു ദുര്‍ബല നിമിഷത്തിലൂടെയാണ് താനും കടന്നു പോയതെന്ന് താരം പറഞ്ഞു.
നല്ല രീതിയില്‍ പഠിക്കുമായിരുന്ന താന്‍ തമാശക്കാണ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയതെന്നും ഇതൊരു വരുമാന മാര്‍ഗമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും കുല്‍ദീപ് പറഞ്ഞു. പിതാവാണ് ക്രിക്കറ്റിനെ കാര്യമായെടുക്കാന്‍ തന്നെ ഉപദേശിച്ചതും പരിശീലകനെ കണ്ടെത്തിയതുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് കുല്‍ദീപ്. ഡേവിഡ് വാര്‍ണറടക്കമുള്ള ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍മാരെയാണ് താരം ക്രീസില്‍ നിന്നും ഇറക്കിവിട്ടത്. ഓസീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ ജയിച്ചപ്പോള്‍ ഹാട്രിക് പ്രകടനവുമായി കുല്‍ദീപ് യാദവ് തിളങ്ങി.
തുടര്‍ന്ന് സെപ്റ്റംബറില്‍ ശ്രീലങ്കയുമായുള്ള പരമ്പരയിലും കുല്‍ദീപ് മികച്ച പ്രകടനം നടത്തി. വിഖ്യാത ലെഗ് സ്പിന്നര്‍ ഷേയ്ന്‍ വോണാണ് ഈ ഇടങ്കയ്യന്‍ സ്പിന്നറുടെ സ്വപ്‌ന ബൗളര്‍.
ാകിസ്ഥാന്റെ യാസിര്‍ ഷായുമായി അടുത്തിടെ കുല്‍ദീപിനെ ഷെയ്ന്‍ വോണ്‍ താരതമ്യപ്പെടുത്തിയിരുന്നു. ക്ഷമയോടെ നിന്നാല്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച ലെഗ് സ്പിന്നറായി വളരാന്‍ കുല്‍ദീപിന് കഴിയുമെന്നാണ് വോണ്‍ പറഞ്ഞത്. യുവ താരം ഇന്ത്യയുടെ പുതിയ പ്രതീക്ഷയായി ഉയര്‍ന്നിരിക്കുകയാണ്. ഏകദിന, ട്വന്റി ട്വന്റി മത്സരങ്ങളില്‍ ആര്‍ അശ്വിനേക്കാളും രവീന്ദ്ര ജഡേജയേക്കാളും ഇന്ത്യ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് കുല്‍ദീപ് യാദവിനും യുസ്വേന്ദ്ര ചഹലിനുമാണ്.