Connect with us

kerala

കുളത്തൂപ്പുഴ തീപിടുത്തം; ബോധപൂര്‍വം തീ ഇട്ടതെന്ന് സംശയം

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കും.

Published

on

കൊല്ലം കുളത്തൂപ്പുഴ ഓയില്‍ ഫാം എസ്റ്റേറ്റില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ ബോധപൂര്‍വമെന്ന് തീ ഇട്ടതെന്ന് സംശയം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കും.

സംഭവത്തില്‍ 75 ഏക്കറിലധികം പ്രദേശത്ത് തീ പടര്‍ന്നുവെന്നാണ് സൂചന. പ്രദേശത്ത് 18000 എണ്ണപ്പനകള്‍ ഉണ്ടെന്നാണ് കണക്കുക്കൂട്ടല്‍. പഅതേസമയം തീപിടിത്തം പുനലൂര്‍ ആര്‍ടിഒ അന്വേഷിക്കും. തീപിടിത്തമുണ്ടാകാനുള്ള കാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലം ജില്ലാ കലക്ടര്‍ പുനലൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.
കണ്ടന്‍ചിറ എണ്ണപ്പന തോട്ടത്തിലെ തീപിടിത്തം പുലര്‍ച്ചെയോടെ അണച്ചു. ഇന്നലെ വൈകുന്നേരമാണ് തീപടര്‍ന്നു പിടിത്. വിവിധ സ്റ്റേഷനുകളില്‍ നിന്ന് പത്തോളം ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. സമീപത്തെ മാഞ്ചിയം പ്ലാന്റേഷനിലും തീ പടര്‍ന്നെങ്കിലും വനവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അണച്ചു.

അതേസമയം ആരെങ്കിലും തീ മനപ്പൂര്‍വ്വം ഇട്ടതാണോ എന്നതില്‍ ഉള്‍പ്പടെ അന്വേഷണം നടത്തും. ഫയര്‍ഫോഴ്‌സ് യൂണിറ്റും സംഘവും മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിദ്വേഷ പരാമര്‍ശത്തിനു പിന്നാലെ എം ജെ ഫ്രാന്‍സിസിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി സിപിഎം

കെടി ജലീലിന്റെ വിവാദ പ്രസംഗത്തിന്റെ വിഡിയോക്ക് താഴെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് പിന്നാലെ ഫ്രാന്‍സിസിനെതിരെ കേസെടുത്തിരുന്നു.

Published

on

വിദ്വേഷ പരാമര്‍ശത്തിനു പിന്നാലെ സിപിഎം നേതാവിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി പാര്‍ട്ടി നടപടി. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം ജെ ഫ്രാന്‍സിസിനെതിരെയാണ് നടപടിയെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഫ്രാന്‍സിസിനെ പുറത്താക്കി.

കെടി ജലീലിന്റെ വിവാദ പ്രസംഗത്തിന്റെ വിഡിയോക്ക് താഴെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് പിന്നാലെ ഫ്രാന്‍സിസിനെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് നടപടിയെടുത്തത്.

ഫേസ്ബുക്ക് കമന്റിലൂടെയായിരുന്നു ഫ്രാന്‍സിസ് മതവിദ്വേഷ പരാമര്‍ശം നടത്തിയത്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലിങ്ങള്‍ക്കാണ് എന്നായിരുന്നു ഫ്രാന്‍സിസിന്റെ പരാമര്‍ശം. സംഭവം വിവാദമായതോടെ ഫ്രാന്‍സിസ് ഖേദപ്രകടനം നടത്തിയിരുന്നു.

 

Continue Reading

kerala

നിലമ്പൂര്‍ എടക്കരയില്‍ ഇലക്ട്രോണിക്ക് കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു

മുഹമ്മദ് കബീര്‍ എന്നയാളുടെ കടയില്‍ നിന്നാണ് രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.

Published

on

നിലമ്പൂര്‍ എടക്കരയില്‍ ഇലക്ട്രോണിക്ക് കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു. മുഹമ്മദ് കബീര്‍ എന്നയാളുടെ കടയില്‍ നിന്നാണ് രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ എറണാകുളം ചെന്നൈ യൂണിറ്റ് സംയുക്തമായി നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.

ഇയാളുടെ കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ വാങ്ങാനെത്തിയ തൃശൂര്‍ മേലാറ്റൂര്‍ സ്വദേശികളായ മൂന്ന് പേരും ഇതില്‍ പങ്കാളികളായ അഞ്ചുപേരും അടക്കം 8 പേരാണ് വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ളത്.

അതേസമയം കരുളായില്‍ നിന്നാണ് ആനക്കൊമ്പുകള്‍ ലഭിച്ചതെന്ന് പിടിയിലായ കബീര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. റവന്യൂ ഇന്റലിജന്‍സിന് ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ റെയ്ഡ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം വനം വകുപ്പ് ആരംഭിച്ചു.

 

 

Continue Reading

kerala

‘ആശവര്‍ക്കര്‍മാരുടെ കണ്ണീരിലും ദുരിതത്തിലുമാണ് പിണറായി വിജയന്‍ നവകേരളം സൃഷ്ടിക്കുന്നത്’ ; കെ.സുധാകരന്‍

ആശാവര്‍ക്കര്‍മാരുടെ സമരം പൊളിക്കാനാണ് ധൃതിയില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

Published

on

ആശാവര്‍ക്കര്‍മാരുടെ സമരം പൊളിക്കാനാണ് ധൃതിയില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ആശമാരുടെ നിരാഹര സമരത്തിന് മുന്‍പായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു. ആശമാരുടെ ആവശ്യങ്ങള്‍ക്ക് ചെവിക്കൊടുക്കാതെ മുന്‍വിധിയോടെ ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയത് അതുകൊണ്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആശാ വര്‍ക്കര്‍മാരോടുള്ള നിരന്തരമായ ഈ അവഗണനയിലൂടെ മനുഷ്യത്വം മരവിച്ച കേരളം കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയുടെ മുഖം തുറന്നുകാട്ടിയെന്നും കെ സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ ഒരുമാസത്തിലേറെയായി ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മഞ്ഞും മഴയും വെയിലുമേറ്റ് സമരത്തിലാണെന്നും അവരുടേത് അതിജീവന പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെങ്കില്‍ പലകാര്യങ്ങളും പരിഗണിച്ച് ആലോചിച്ചെ കഴിയൂവെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

പഞ്ചാരവാക്കുകള്‍ കൊണ്ട് ആശമാരുടെ സമരത്തെ അടക്കി നിര്‍ത്താന്‍ അവര്‍ സിപിഎമ്മിന്റെ പോഷക സംഘടനയുടെ അടിമകളല്ലെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ആശവര്‍ക്കര്‍മാരുടെ കണ്ണീരിലും ദുരിതത്തിലുമാണ് മുഖ്യമന്ത്രി നവകേരളം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. നവകേരള സങ്കല്‍പ്പത്തില്‍ തൊഴിലാളികളോട് കടക്കുപ്പുറത്തെന്ന സമീപനമാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

 

 

Continue Reading

Trending