Video Stories
ചരിത്രത്തിലേക്ക് ചുവടുവെച്ച് കുടുംബശ്രീ നര്‍ത്തകിമാര്‍; ലോക റെക്കോര്‍ഡ് സ്വന്തമാക്കി മെഗാ തിരുവാതിര
അണിനിരന്നത് 7027 കുടുംബശ്രീ പ്രവര്‍ത്തകര്‍

7027 കുടുംബശ്രീ നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ തിരുവാതിരക്കളിയുടെ ചുവടുകള്‍ തീര്‍ത്തപ്പോള്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ അച്ചുതമേനോന്‍ ഗവ. കോളേജ് ഗ്രൗണ്ടില്‍ പിറന്നത് പുതു ചരിത്രം. ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ അണിനിരന്ന തിരുവാതിരക്കളിക്കുള്ള റെക്കോര്‍ഡ് ഇനി തൃശൂരിലെ കുടുംബശ്രീ കലാകാരികള്‍ക്ക് സ്വന്തം. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ടാലന്റ് റെക്കോര്‍ഡ് ബുക്ക് എന്നിവയിലാണ് മെഗാ തിരുവാതിര ഇടം നേടിയത്.
ടൂറിസം വകുപ്പും തൃശൂര്‍ ഡിടിപിസിയും ജില്ലാഭരണകൂടവും കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് ഏഴായിരത്തിലേറെ പേര്‍ അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറിയത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ ഏഴായിരത്തിലേറെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന കുരവയിടലുകള്‍ക്കിടയില്‍ വൈകിട്ട് അഞ്ച് മണിക്ക് ഭദ്രദീപം കൊളുത്തി മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ‘വന്ദനം ചെയ്തിടുന്നേ’ എന്നു തുടങ്ങുന്ന വരികള്‍ക്കൊപ്പം സെറ്റുസാരിയും പച്ച ബ്ലൗസുമണിഞ്ഞ കുടുംബശ്രീ പ്രവര്‍ത്തകര്‍ നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍ സാംസ്‌കാരിക നഗരിയെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ മറ്റൊരു അവിസ്മരണീയ കലാപ്രകടനമായി അത് മാറി.
ലോകത്തിലെ ഏറ്റവും വനിതാ കൂട്ടായ്മയായി മാറിയ കുടുംബശ്രീ കൂട്ടായ്മ, സ്ത്രീ ശാക്തീകരണത്തിന്റെ മഹത്തായ മാതൃകയാണ്. മെഗാ തിരുവാതിരയിലൂടെ കേരളത്തിന് പുതിയ റെക്കോര്‍ഡ് നേടിക്കൊടുത്ത കുടുംബശ്രീ പ്രവര്‍ത്തകരെ കേരള സര്‍ക്കാരിന് വേണ്ടി അഭിനന്ദിക്കുന്നു. അടുത്ത വര്‍ഷം മുതല്‍ ലോക ശ്രദ്ധ തൃശൂരിലേക്ക് ആകര്‍ഷിക്കുന്ന വിധത്തില്‍ തൃശൂര്‍ നഗരത്തില്‍ കുടുംബശ്രീയുടെ മെഗാ തിരുവാതിര സംഘടിപ്പിക്കും.
മെഗാ തിരുവാതിര ടാലന്റ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയതായി നിരീക്ഷകനായി എത്തിയ ടാലെന്റ് റെക്കോര്‍ഡ് ബുക്ക് എഡിറ്റര്‍ രാജ് അഹ്മദ് ബാഷിര്‍ സയ്യദ് പ്രഖ്യാപിച്ചു. റെക്കോര്‍ഡിനുള്ള അംഗീകാര പത്രം അദ്ദേഹം കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ കവിതയ്ക്ക് കൈമാറി. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനുള്ള അംഗീകാര പത്രം പിന്നീട് കൈമാറും. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് കേരള സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താര്‍ ആദൂര്‍, ടാലെന്റ് റെക്കോര്‍ഡ് ബുക്ക് പ്രതിനിധി രക്ഷിത ജെയിന്‍ എന്നിവരും നിരീക്ഷകരായെത്തിയിരുന്നു. മെഗാ തിരവാതിര ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടുന്നതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
രണ്ട് മണിയോടെ വിവി സിഡിഎസ്സുകളില്‍ നിന്ന് കുട്ടനെല്ലൂര്‍ ഗവ. കോളേജിലെത്തിയ കുടുംബശ്രീ പ്രവര്‍ത്തകരുടെ എണ്ണം ലോക റെക്കോര്‍ഡ് നിരീക്ഷകരുടെ നേതൃത്വത്തില്‍ പ്രവേശന കവാടത്തില്‍ വച്ച് തിട്ടപ്പെടുത്തി ശേഷമാണ് മെഗാതിരുവാതിര നടന്ന ഗ്രൗണ്ടിലേക്ക് അവരെ കടത്തിവിട്ടത്. ലോക റെക്കോര്‍ഡ് നേടി തിരുവാതിരക്കളി 10 മിനുട്ടിലേറെ നീണ്ടു.
പരിപാടിയില്‍ മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതജ, കോര്‍പറേഷന്‍ കൗണ്‍സിലര്‍ ശ്യാമള വേണുഗോപാല്‍, തൃശൂര്‍ റേഞ്ച് ഡിജിപി അജിത ബീഗം, സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം കെ ആര്‍ ജോജോ, കുടുംബശ്രീ മിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ. എ കവിത തുടങ്ങിയവര്‍ പങ്കെടുത്തു.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്ക്കാന് ഭീരുക്കള് കീബോര്ഡിന്റെ വിടവുകളില് ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള് നടത്തുന്നു’; എമ്പുരാന് വിവാദത്തില് പ്രതികരിച്ച് മുരളി ഗോപി
-
kerala3 days ago
പത്തനംതിട്ടയില് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന് അലാറം സ്ഥാപിച്ചു
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന് വ്യോമാതിര്ത്തി ഉപയോഗിക്കണമെന്ന ഇന്ഡിഗോ പൈലറ്റിന്റെ അഭ്യര്ഥന നിരസിച്ച് പാക്
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില് നേരിട്ടുള്ള ചര്ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്
-
Cricket3 days ago
ഐപിഎല് പോരാട്ടത്തില് ഇന്ന് റോയല് ചലഞ്ചേഴ്സ് ബംഗളൂരു – സണ്റൈസേഴ്സ് ഹൈദരാബാദ്
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര് വേടനെതിരെ എന്.ഐ.എക്ക് പരാതി
-
kerala3 days ago
നാല് വയസുകാരിയുടെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്
-
india3 days ago
വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള് നടപ്പാക്കുന്നത് തടയാന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില് വാദം കേള്ക്കല് പൂര്ത്തിയായി