Connect with us

kerala

വടകരയിലെ യുഡിഎഫ് സൗഹാര്‍ദ്ദ സദസ്സിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി കെ.ടി ജലീല്‍

ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്

Published

on

വടകരയെ മുറിവേല്‍പിക്കാന്‍ അനുവദിക്കില്ല, നാടൊന്നിക്കണം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന യു.ഡി.എഫ് വര്‍ഗീയ വിരുദ്ധ സദസ്സിനെതിരെ വര്‍ഗീയത ആളിക്കത്തിച്ച് കെ.ടി ജലീല്‍. ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്.

സംഘ്പരിവാര്‍ പോലും ഇങ്ങനെയൊരു ആരോപണം പറഞ്ഞിട്ടില്ല. അവരെക്കാളും ശക്തമായാണ് വടകരയില്‍ മുസ്ലിം ധ്രുവീകരണത്തിന്റെ പേര് പറഞ്ഞ് ഭൂരിപക്ഷ വോട്ട് ഉറപ്പിക്കാന്‍ സി.പി.എം പണിയെടുത്തതെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് കെ.ടി ജലീല്‍ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിച്ചത്.

വന്യമായ മതാവേശത്തോടെ ചെറുപ്പക്കാരും സ്ത്രീകളും ഓടിക്കൂടുന്ന കാഴ്ചയാണ് വടകരയില്‍ ഉണ്ടായതെന്നും സ്ഥാനാര്‍ത്ഥിയോടുള്ള മതാഭിമുഖ്യം ഒരുതരം ഭ്രാന്തായി മാറിയ അവസ്ഥയാണ് കണ്ടതെന്നും ജലീല്‍ എഴുതി. ഒരു മുസ്ലിം ചെറുപ്പക്കാരന്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വന്നതിനെയാണ് ഇങ്ങനെ കടുത്ത വര്‍ഗീയതയായി ചിത്രീകരിക്കുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചത് നിരവധിപേരാണ്.

 

kerala

തനിക്കെതിരെ പിവി അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയന്‍; വിഡി സതീശന്‍

അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണം.ഒറ്റക്ക് എടുക്കാനാകുന്ന തീരുമാനം അല്ല

Published

on

തിരുവനന്തപുരം: തനിക്കെതിരെ പിവി അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയനാണെന്നും കാലത്തിന്റെ
കാവ്യ നീതിയാണ് ഇപ്പോള്‍ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണം.ഒറ്റക്ക് എടുക്കാനാകുന്ന തീരുമാനം അല്ല.വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അന്‍വറിന്റെ യുഡിഎഫ് പ്രവേശനം തള്ളാതെ കണ്‍വീനര്‍ എംഎം ഹസ്സന്‍.അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അന്‍വറി ആഗ്രഹമുണ്ടെങ്കില്‍ ഔദ്യോഗികമായി അറിയിക്കാം അപ്പോള്‍ ചര്‍ച്ച ചെയ്യും.യുഡിഎഫ് യോഗം ചേരുമ്പോള്‍ ഏതെങ്കിലും കക്ഷി അന്‍വറിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഒപ്പത്തിനൊപ്പം തുടര്‍ന്ന് കണ്ണൂരും തൃശൂരും

ആകെയുള്ള 249 മത്സരയിനങ്ങളില്‍ 198 എണ്ണം മത്സരങ്ങളും ഇതിനോടകം പൂര്‍ത്തിയായി

Published

on

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാലാംദിനത്തില്‍ മത്സരങ്ങള്‍ തകൃതിയില്‍ മുന്നേറുമ്പോള്‍ പോയിന്റ് പട്ടികയില്‍ കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം 776 പോയിന്റുമായി മുന്നിട്ടുനില്‍ക്കുന്നു. 774 പോയിന്റുമായി കോഴിക്കോട് തൊട്ടുപിറകെയുണ്ട്. ഇന്ന് 60 ഇനങ്ങളിലാണ് മത്സരം നടന്നുകൊണ്ടിരിക്കുന്നത്. ആകെയുള്ള 249 മത്സരയിനങ്ങളില്‍ 198 എണ്ണം മത്സരങ്ങളും ഇതിനോടകം പൂര്‍ത്തിയായി.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്‌കൂളുകളുടെ പട്ടികയില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മുന്നില്‍. 128 പോയിന്റാണ് സ്‌കൂളിന് ലഭിച്ചിട്ടുള്ളത്. 98 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാമതും, 91 പോയിന്റുമായി വയനാട് മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് മൂന്നാമതുമുണ്ട്.

തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം പുരോഗമിക്കുന്നത്. 15,000ത്തോളം വിദ്യാര്‍ഥികളാണ് കലാമത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്നത്. അഞ്ചു ദിവസം നീളുന്ന കലോത്സവം ബുധനാഴ്ച സമാപിക്കും.

Continue Reading

kerala

13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും

കണ്ണൂര്‍ തളിപ്പറമ്പ് പോക്‌സോ കോടതിയുടെതാണ് വിധി

Published

on

കണ്ണൂര്‍: 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് പോക്‌സോ കോടതിയുടെതാണ് വിധി.

കുറുമാത്തൂര്‍ പഞ്ചായത്ത് പരിധിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. 2019 മുതല്‍ തുടര്‍ച്ചയായി ഇയാള്‍ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

Continue Reading

Trending