Connect with us

kerala

ആഭ്യന്തര വകുപ്പിനെ വിമർശിച്ച് കെ.ടി ജലീൽ

ഏത് കേസും അട്ടിമറിക്കാന്‍ പ്രാപ്തിയുള്ള സംഘമാണ് ഇവരെന്നും ജലീല്‍ പറഞ്ഞു.

Published

on

ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി കെ ടി ജലീല്‍ എം.എല്‍.എ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാറിനെതിരായ എസ് പി സുജിത് ദാസിന്റെ വെളിപ്പെടുത്തലിലും പി വി അന്‍വറിന്റെ ആരോപണങ്ങളിലും അന്വേഷണം വേണമെന്ന് കെ.ടി ജലീല്‍ എംഎല്‍എ.

എഡിജിപി അജിത്കുമാറിനെതിരായ ആരോപണങ്ങളും പരിശോധിക്കണം. ഏത് കേസും അട്ടിമറിക്കാന്‍ പ്രാപ്തിയുള്ള സംഘമാണ് ഇവരെന്നും ജലീല്‍ പറഞ്ഞു.

ഐപിഎസുകാര്‍ കീഴ് ഉദ്യോഗസ്ഥരോട് അടിമകളെ പോലെയാണ് പെരുമാറുന്നത്. പൊതുപ്രര്‍വര്‍ത്തകരോട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുച്ഛമാണ്. ഉന്നത ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനപ്രതിനിധികളെ പുച്ഛിക്കുകയും കാര്യം കിട്ടാന്‍ രാഷ്ട്രീയ നേതാക്കളുടെ കാലുപിടിക്കുകയും ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ തുറന്നുകാട്ടപ്പെടേണ്ടവരാണെന്നും കെ ടി ജലീല്‍  ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരത്ത് ടിടിഇക്ക് നേരെ യാത്രക്കാരന്റെ മര്‍ദനം

കന്യാകുമാരി സ്വദേശി രതീഷ് ആണ് ടിടിഇ ജയേഷിനെ മര്‍ദിച്ചത്

Published

on

തിരുവനന്തപുരത്ത് ടിടിഇയെ യാത്രക്കാരന്‍ മര്‍ദിച്ചു. കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസില്‍ നെയ്യാറ്റിന്‍കരയ്ക്കും പാറശാലയ്ക്കും ഇടയില്‍ വെച്ച് ടിക്കറ്റ് ചോദിച്ചതിനായിരുന്നു ആക്രമണം. കന്യാകുമാരി സ്വദേശി രതീഷ് ആണ് ടിടിഇ ജയേഷിനെ മര്‍ദിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചത്.

Continue Reading

kerala

കോട്ടയത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും കിണറ്റില്‍ ചാടി

ഭാര്യ ചാടിയതിന് പിന്നാലെ ഭര്‍ത്താവും ചാടുകയായിരുന്നു

Published

on

കോട്ടയം ഏറ്റുമാനൂര്‍ കണപ്പുരയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും കിണറ്റില്‍ ചാടി. ഭാര്യ ചാടിയതിന് പിന്നാലെ ഭര്‍ത്താവും ചാടുകയായിരുന്നു.
കണപ്പുര സ്വദേശി ബിനുവും ഭര്‍ത്താവ് ശിവരാജുമാണ് കിണറ്റില്‍ ചാടിയത്.

കോട്ടയത്ത് നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു. തുടര്‍ന്ന് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.

Continue Reading

kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; 4 വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ വിമര്‍ശിച്ച് കോടതി

ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള കേസ് സി.ബി.ഐക്ക് വിടേണ്ടതാണെന്നും കോടതി വാക്കാല്‍ പറഞ്ഞു

Published

on

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നാലുവര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ വീണ്ടും ക്രൈംബ്രാഞ്ചിനെതിരെ വിമര്‍ശനവുമായി ഹൈകോടതി. കേസിലെ പല രേഖകളും ഇ.ഡി കസ്റ്റഡിയിലായതിനാലാണ് അന്വേഷണം പൂര്‍ത്തീകരിക്കാനാവാത്തതെന്ന സര്‍ക്കാര്‍ വാദത്തില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് ജസ്റ്റിസ് ഡി.കെ. സിങ് രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

ഇ.ഡി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചെന്ന് കോടതി പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള കേസ് സി.ബി.ഐക്ക് വിടേണ്ടതാണെന്നും കോടതി വാക്കാല്‍ പറഞ്ഞു. നിലവിലെ അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടമാകാമെന്നും സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യം പ്രഥമദൃഷ്ട്യ ഇല്ലെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വിശദീകരിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ജീവനക്കാരന്‍ എം.വി. സുരേഷ് സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.

Continue Reading

Trending