Connect with us

kerala

മന്ത്രി ജലീലിനെ സാക്ഷിയാക്കുന്ന കാര്യം പരിഗണിച്ചിട്ടില്ലെന്ന് എന്‍ഐഎ

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എട്ടുമണിക്കൂറാണ് എന്‍ഐഎ ചോദ്യം ചെയ്തത്

Published

on

കൊച്ചി: കെടി ജലീലിനെ സാക്ഷിയാക്കുന്ന കാര്യം പരിഗണിച്ചിട്ടില്ല എന്ന് എന്‍ഐഎ. ഇപ്പോള്‍ നടന്നത് പ്രാഥമികമായ ചോദ്യം ചെയ്യലാണെന്നും എന്‍ഐഎ പറഞ്ഞു. സംഭവത്തില്‍ കെടി ജലീലിന്റെ വാദങ്ങള്‍ തള്ളുന്ന നിലപാടാണ് ഇപ്പോള്‍ എന്‍ഐഎ സ്വീകരിച്ചിരിക്കുന്നത്. സാക്ഷിമൊഴി രേഖപ്പെടുത്താനാണ് തന്നെ വിളിപ്പിച്ചതെന്നും എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കി എന്നുമാണ് നേരത്തെ ജലീല്‍ പറഞ്ഞത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എട്ടുമണിക്കൂറാണ് എന്‍ഐഎ ചോദ്യം ചെയ്തത്. ഏകദേശം പത്തു മണിക്കൂറാണ് ജലീല്‍ എന്‍ഐഎ ഓഫീസില്‍ ചെലവഴിച്ചത്.ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു ശേഷം മുഖത്ത് ഒരു ചിരി വരുത്തിയാണ് പുറത്തിറങ്ങിയത്. ശേഷം കാറില്‍ കയറി പോയി.

പുറത്ത് പ്രതിഷേധവും തുടരുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായതു പോലെ അതീവ രഹസ്യമായി എന്‍ഐഎക്ക് മുമ്പിലും എത്താനായിരുന്നു മന്ത്രി കെടി ജലീല്‍ ശ്രമിച്ചത്. എന്‍ഐഎ യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും വരും മുമ്പ്, രാവിലെ ആറുമണിക്ക് എന്‍ഐഎ ഓഫീസില്‍ മന്ത്രി എത്തിയെങ്കിലും വിവരം പുറത്തറിഞ്ഞതോടെ രഹസ്യ നീക്കം പാളി. ഔദ്യോഗിക വാഹനം ഒഴിവാക്കി കളമശ്ശേരിയില്‍ നിന്നും മുന്‍ എംഎല്‍എ എ.എം യൂസഫിന്റെ കാറിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയത്.

മന്ത്രി പുലര്‍ച്ചെയാണ് നേരിട്ട് വിളിച്ച് സ്വകാര്യ വാഹനം ആവശ്യപ്പെട്ടതെന്നാണ് സിപിഎം നേതാവ് എ.എം യൂസഫ് പറഞ്ഞത്. പുലര്‍ച്ചെയോടെ കളമശ്ശേരിയിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വണ്ടി എത്തിക്കാനാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് പുലര്‍ച്ചെ നാലരയോടെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വണ്ടി കൊണ്ടു വന്നു. ഈ വണ്ടിയിലാണ് മന്ത്രി പുലര്‍ച്ചെ അഞ്ചരയോടെ എന്‍ഐഎ ഓഫീസിലെത്തിയത്.

ചോദ്യം ചെയ്യല്‍ ഓണ്‍ലൈനിലാക്കാന്‍ കഴിയുമോ എന്നും, രാത്രിയാക്കാമോ എന്നും, ചോദിച്ചെങ്കിലും കഴിയില്ലെന്ന മറുപടി എന്‍ഐഎ ഉദ്യോഗസ്ഥര്‍ നല്‍കിയെന്നാണ് സൂചന. അതേത്തുടര്‍ന്നാണ് മന്ത്രി ചോദ്യം ചെയ്യലിന് നേരിട്ടെത്തിയത്. ഇന്നലെ രാത്രി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എന്‍ഐഎ സംഘമെത്തി ജലീലിന്റെ മൊഴി പരിശോധിച്ചിരുന്നു.

നയതന്ത്ര ബാഗേജിലൂടെ ഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിന്റെ മറവില്‍, രാജ്യാന്തര കളളക്കടത്തെന്ന സംശയത്തിലാണ് മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എ ചോദ്യം ചെയ്തത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്ന സുരേഷിനെ പരിചയമെന്ന മന്ത്രിയുടെ വാദം എന്‍ഐഎ മുഖവിലക്കെടുത്തിട്ടില്ല.

 

 

kerala

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകത്തില്‍ പ്രതി ജോര്‍ജ് കുര്യന്‍ കുറ്റക്കാരന്‍

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്നത്

Published

on

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ജോര്‍ജ് കുര്യന്‍ കുറ്റക്കാരനാണെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. കേസില്‍ കോടതി നാളെ വിധി പറയും. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്നത്.

പ്രതി ജോര്‍ജ് കുര്യന്‍ ഇയാളുടെ സഹോദരന്‍ രഞ്ജു കുര്യന്‍, മാതൃസഹോദരന്‍ മാത്യു സ്‌കറിയ എന്നിവരെയാണ് വെടിവെച്ച് കൊന്നത്. 2022 മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. 76 സാക്ഷിമൊഴികള്‍ 278 പ്രമാണങ്ങള്‍ , 75 സാഹചര്യ തെളിവുകള്‍ എന്നിവ പ്രോസിക്യൂഷന്‍ ഹാജരാക്കി. ബാലിസ്റ്റിക് പരിശോധന റിപ്പോര്‍ട്ടും ഡിഎന്‍എ റിപ്പോര്‍ട്ടും അടക്കം അന്വേഷണത്തില്‍ നിര്‍ണായകമായി. പ്രതി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമെന്ന് പ്രൊസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞു.

കഴിഞ്ഞ ഏപ്രിലാണ് കേസിന്റെ വിചാരണ തുടങ്ങിയത് .വേഗത്തില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Continue Reading

kerala

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഒ.നൗഷാദിനെയാണ്‌ സസ്‌പെന്‍ഡ് ചെയ്തത്

Published

on

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട്: ആംബുലന്‍സ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. അന്വേഷത്തിന് ശേഷമാണ് ഒ.നൗഷാദിനെ സസ്‌പെന്‍ഡ് ചെയ്തത്. ട്രൈബല്‍ പ്രമോട്ടര്‍ മഹേഷ് കുമാറിനെനേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ആദിവാസി വിഭാഗത്തില്‍പ്പെട്ട ട്രൈബല്‍ പ്രമോട്ടറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് െ്രെടബല്‍ പ്രമോട്ടര്‍മാര്‍ സമരം ആരംഭിക്കുകയും ചെയ്തിരുന്നു. ട്രൈബല്‍
പ്രമോട്ടറെ ബലിയാടാക്കി മറ്റുചിലരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

ആദിവാസി വയോധിക മരിച്ചതിന് ശേഷം ആംബുലന്‍സിന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ ആംബുലന്‍സിന് വേണ്ടി കാത്തിരുന്നിട്ടും ലഭിക്കാതെ വന്നതോടെയാണ് മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയത്. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

Continue Reading

kerala

സിനിമ മേഖലയിലെ ചൂഷണം; നോഡല്‍ ഓഫീസറുടെ അധികാരപരിധി വര്‍ധിപ്പിച്ച് ഹൈക്കോടതി

ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാത്തവര്‍ക്കും പുതിയ പരാതികള്‍ നോഡല്‍ ഓഫീസര്‍ക്ക് മുന്നില്‍ ജനുവരി 31 വരെ നല്‍കാം

Published

on

സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നല്‍കാമെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാത്തവര്‍ക്കും പുതിയ പരാതികള്‍ നോഡല്‍ ഓഫീസര്‍ക്ക് മുന്നില്‍ ജനുവരി 31 വരെ നല്‍കാം.

ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയുണ്ടായാല്‍ സമീപിക്കാന്‍ നിയോഗിക്കപ്പെട്ട നോടല്‍ ഓഫീസറുടെ അധികാരപരിധി വര്‍ധിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവുകള്‍. പരാതികള്‍ ഇനി മുതല്‍ നോഡല്‍ ഓഫീസര്‍ക്കും കൈമാറാം. സാക്ഷികള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ നോഡല്‍ ഓഫീസര്‍ ഇക്കാര്യം പ്രത്യേകാന്വേഷണ സംഘത്തെ അറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തുവെന്നും 4 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Continue Reading

Trending