Connect with us

main stories

തന്റെ ബന്ധുവടക്കം 13 പേരെ അനധികൃതമായി നിയമിക്കാനുള്ള നീക്കവുമായി കെ.ടി ജലീല്‍

കോവിഡിന്റെ മറവില്‍ നടത്തുന്ന അനധികൃത സ്ഥിരപ്പെടുത്തലിന് ഐഎഎസ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് ശക്തമാണ്.

Published

on

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ ഡയരക്ടറേറ്റില്‍ തന്റെ ബന്ധുവടക്കം 13 പേരെ ചട്ടങ്ങള്‍ മറികടന്ന് സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി മന്ത്രി കെ.ടി ജലീല്‍. മന്ത്രിയുടെ നിര്‍ദേശപ്രകാരം ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയരക്ടര്‍ എ.ബി മൊയ്തീന്‍ കുട്ടിയാണ് ഇത് സംബന്ധിച്ച ഫയല്‍ പൊതുഭരണവകുപ്പിന് സമര്‍പ്പിച്ചത്. ഫയല്‍ തുടര്‍ നടപടികള്‍ക്കായി മന്ത്രി ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ കൂടെ ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന ബന്ധുവടക്കമുള്ളവരെയാണ് സ്ഥിരപ്പെടുത്താന്‍ അനധികൃത നീക്കം നടക്കുന്നത്.

2018ല്‍ ഇവരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടത്തിയപ്പോള്‍ ധനവകുപ്പ് ഫയല്‍ മടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ധനവകുപ്പോ നിയമവകുപ്പോ അറിയാതെയാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്താന്‍ നീക്കങ്ങള്‍ നടക്കുന്നത്. മന്ത്രി ജലീല്‍ നേരിട്ടാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുന്നത്.

യുഡിഎഫ് കാലത്ത് നിയമിച്ചവരെ പിരിച്ചുവിട്ടാണ് സിപിഎം പ്രവര്‍ത്തകരെയും മന്ത്രിയുടെ ബന്ധുക്കളെയും ന്യൂനപക്ഷ വകുപ്പില്‍ കുത്തിനിറച്ചത്. യോഗ്യതയില്ലാത്തവരെ മാനദണ്ഡങ്ങള്‍ മറികടന്ന് നിയമിച്ചത് നേരത്തെ വിവാദമായിരുന്നു. ഇത് സംബന്ധിച്ച് വിജിലന്‍സില്‍ പരാതി പോവുകയും ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അന്വേഷണം പിന്നീട് അട്ടിമറിക്കപ്പെട്ടു.

കോവിഡിന്റെ മറവില്‍ നടത്തുന്ന അനധികൃത സ്ഥിരപ്പെടുത്തലിന് ഐഎഎസ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് ശക്തമാണ്. വളരെ രഹസ്യമാക്കിയാണ് ഫയല്‍ നടപടികള്‍ നീക്കുന്നത്. ആദ്യം പേപ്പര്‍ ഫയലായി നീങ്ങിയെങ്കിലും പിന്നീട് സെക്രട്ടറിയുടെ നിര്‍ബന്ധപ്രകാരം ഇ-ഫയല്‍ ആക്കുകയായിരുന്നു. ഫയല്‍ രഹസ്യമാക്കി നീക്കാനായിരുന്നു ഇ-ഫയല്‍ ആക്കാതിരുന്നത്. അനധികൃതമായ സ്ഥിരപ്പെടുത്തലിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് വകുപ്പിലെ മറ്റുജീവനക്കാര്‍.

kerala

‘മാനവിക ഐക്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിന് അനിവാര്യമായ കൂടിയിരുത്തം’: സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍

സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രഭാഷണങ്ങളിലൂടെ പരിപാടി സാഹോദര്യത്തിന്റെ വേദിയായി മാറി.

Published

on

തിരുവനന്തപുരത്ത് കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപ്പറേഷന്‍ നടന്നു. പരിപാടിയില്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പങ്കെടുത്തു. ഇത് മാനവിക ഐക്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിന് അനിവാര്യമായ കൂടിയിരുത്തത്തിന് വഴിയൊരുക്കിയെന്നും ആശയങ്ങളിലും അഭിപ്രായങ്ങളിലും വ്യത്യാസങ്ങളുള്ള മനുഷ്യരുടെ ഒത്തുകൂടലായി മാറുകയായിരുന്നെന്നും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രഭാഷണങ്ങളിലൂടെ പരിപാടി സാഹോദര്യത്തിന്റെ വേദിയായി മാറി.

കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കത്തോലിക്കാ ബാവാ (കെ.സി.ബി.സി പ്രസിഡന്റ്), സ്വാമി അശ്വതി തിരുനാള്‍, പി മുഹമ്മദാലി (ഗള്‍ഫാര്‍), ഫാ. യൂജിന്‍ പെരേര (ലത്തീന്‍ സഭ), പി രാമചന്ദ്രന്‍ (സി.സി.സി ജനറല്‍ സെക്രട്ടറി), ഡോ. പി.പി ഷൊഹൈബ് മൗലവി (പാളയം ഇമാം), ഡോ. ഹുസൈന്‍ മടവൂര്‍, ഫാ. ജേക്കബ് പാലക്കാപ്പള്ളി (കെ.സി.ബി.സി സെക്രട്ടറി), പുനലൂര്‍ സോമരാജന്‍, സി.എച്ച് റഹീം, എം.എം സഫര്‍, ഫാ. തോമസ് കയ്യാലക്കല്‍, അഡ്വ. മുഹമ്മദ് ഷാ, സാജന്‍ വേളൂര്‍, എം.എസ് ഫൈസല്‍ ഖാന്‍, ഡോ. പി നസീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Continue Reading

kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം; കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

Published

on

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനു തിരിച്ചടി. കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാന്‍ കേസ് അട്ടിമറിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.

കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, ച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിന്റെ ഭാഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ എന്തുദ്ദേശിച്ചിട്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.

 

Continue Reading

kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; പഞ്ചായത്തുകളിലെ ഉയര്‍ന്ന പോളിങ് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ്

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 70.51 ആണ് പാലക്കാട്ടെ പോളിങ് ശതമാനം.

Published

on

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളിലെ ഉയര്‍ന്ന പോളിങ് ശതമാനം അനുകൂലമാകുമെന്ന് കോണ്‍ഗ്രസ്. പോളിങ് ശതമാനം ഉയരുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 70.51 ആണ് പാലക്കാട്ടെ പോളിങ് ശതമാനം.

മാത്തൂരില്‍ 78% ശതമാനം പോളിങ് നടന്നായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച സ്ലിപ്പുകളിലെ കണക്കിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പറയുന്നു.
അതേസമയം പിരായിരിയിലും കണ്ണാടിയിലും പോളിങ് കൂടിയിട്ടുണ്ട്. നഗരസഭയില്‍ വോട്ടിങ്ങിലെ കുറവ് ബിജെപി കേന്ദ്രങ്ങളിലെ മന്ദതയായാണ് കോണ്‍ഗ്രസ് പറയുന്നത്. മികച്ച ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷയിലാണ്.

ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം പതിനായിരം കടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ചേലക്കരയിലും യുഡിഎഫ് ജയിക്കുമെന്നും സതീശന്‍ പറഞ്ഞു.

 

Continue Reading

Trending