Connect with us

kerala

മന്ത്രി കെടി ജലീലില്‍ നിന്ന് ഇഡി തിങ്കളാഴ്ച്ച മൊഴിയെടുത്തേക്കും; സഹകരിക്കുമെന്ന് ജലീല്‍

സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ് ജലീല്‍ മതഗ്രന്ഥങ്ങളും റമസാന്‍ കിറ്റുകളും യുഎഇ കോണ്‍സുലേറ്റില്‍ നിന്നു വാങ്ങി വിതരണം ചെയ്തത്. നയതന്ത്രകാര്യാലയങ്ങളില്‍ നിന്ന് അനുമതിയില്ലാതെ ഉപഹാരങ്ങള്‍ സ്വീകരിക്കരുതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ചട്ടം. പ്രോട്ടോകോള്‍ ലംഘനം നടത്തിയ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളും വിദേശകാര്യ മന്ത്രാലത്തിനു ലഭിച്ചിരുന്നു. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഐഎ, ഇഡി സംഘങ്ങള്‍ മതഗ്രന്ഥങ്ങള്‍ എത്തിച്ച നയതന്ത്രപാഴ്‌സലിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു.

Published

on

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടന്‍ മൊഴിയെടുത്തേക്കും. യുഎഇ കോണ്‍സുലേറ്റില്‍ നിന്നു വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ആനുകൂല്യങ്ങള്‍ പറ്റിയതില്‍ മതഗ്രന്ഥങ്ങളും റമസാന്‍ കിറ്റും വാങ്ങി വിതരണം ചെയ്തതാണ് വിവാദമായത്. എന്നാല്‍ നോട്ടിസ് ഇതുവരെ കയ്യില്‍ കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ അന്വേഷണവുമായി സഹകരിക്കുമെന്നും ജലീല്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ് ജലീല്‍ മതഗ്രന്ഥങ്ങളും റമസാന്‍ കിറ്റുകളും യുഎഇ കോണ്‍സുലേറ്റില്‍ നിന്നു വാങ്ങി വിതരണം ചെയ്തത്. നയതന്ത്രകാര്യാലയങ്ങളില്‍ നിന്ന് അനുമതിയില്ലാതെ ഉപഹാരങ്ങള്‍ സ്വീകരിക്കരുതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ചട്ടം. പ്രോട്ടോകോള്‍ ലംഘനം നടത്തിയ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളും വിദേശകാര്യ മന്ത്രാലത്തിനു ലഭിച്ചിരുന്നു. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍ഐഎ, ഇഡി സംഘങ്ങള്‍ മതഗ്രന്ഥങ്ങള്‍ എത്തിച്ച നയതന്ത്രപാഴ്‌സലിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു.

മതഗ്രന്ഥങ്ങളെന്ന പേരില്‍ സ്വപ്‌ന സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്വര്‍ണം കടത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. കസ്റ്റംസിന്റെ രേഖകള്‍ പ്രകാരം പാഴ്‌സലിന്റെ ഭാരവും മതഗ്രന്ഥങ്ങളുടെ ആകെ ഭാരവും ഒത്തുനോക്കുകയും ചെയ്തിരുന്നു. മതഗ്രന്ഥങ്ങള്‍ എടപ്പാളിലെത്തിക്കാന്‍ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സിആപ്റ്റിന്റെ വാഹനങ്ങള്‍ ഉപയോഗിച്ചതിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി.

ഈ സാഹചര്യത്തിലാണ് ജലീലിന്റെ മൊഴിയെടുക്കാനുള്ള ഇ.ഡിയുടെ തീരുമാനം. തിങ്കളാഴ്ച മൊഴിയെടുക്കുമെന്നാണ് വിവരം. എന്നാല്‍ അന്വേഷണസംഘമെത്തിയാല്‍ സഹകരിക്കുമെന്നും ജലീല്‍ പറഞ്ഞു.

kerala

കാലം കടന്ന് നിത്യതയിലേക്ക്; മരണമില്ലാത്ത അക്ഷരങ്ങൾ സമ്മാനിച്ച് എം ടി മടങ്ങി

Published

on

കോഴിക്കോട്: മാവൂര്‍ റോഡിലെ സ്മൃതിപഥത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയ കഥാകാരനെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. എഴുത്തിന്റെ വീരഗാഥ രചിച്ച മഹാനായകന്‍ ‘സ്മൃതിപഥ’ത്തില്‍ അന്ത്യവിശ്രമം കൊള്ളും. എംടിയെന്ന എഴുത്തുകാരന്‍ കോടിക്കണക്കിനാളുകളുടെ ഓര്‍മകളില്‍, ചരിത്രത്തില്‍ ജ്വലിക്കും.

കോഴിക്കോട് നടക്കാവിലെ കോട്ടാരം റോഡിലെ സിതരയില്‍ 4.15ന് മൃതദേഹവുമായി പുറപ്പെട്ട വിലാപയാത്ര അഞ്ചുമണിയോടെ മാവൂര്‍ റോഡിലെ ശ്മാശനത്തിലെത്തി. ആയിരങ്ങളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. ഔദ്യോഗിക ബഹുമതികള്‍ക്ക് പിന്നാലെ മൃതദേഹം ചിതയിലേക്ക്. എംടിയുടെ സഹോദരന്റെ മകനാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക സാമുഹിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ എത്തിയിരുന്നു.

അവസാനമായി ഒരു നോക്കുകാണാന്‍ കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ ‘സിതാര’ വീട്ടിലേക്ക് അയിരങ്ങളാണ് എത്തിയത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി അദരാഞ്ജലി അര്‍പ്പിച്ചു.

Continue Reading

kerala

നിലക്കാതെ ജനപ്രവാഹം ‘സിതാര’യിലേക്ക്; എംടിയ്ക്ക് അന്ത്യനിദ്രയൊരുക്കുക ‘സ്മൃതിപഥത്തില്‍’

വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളില്‍ പൊതുദര്‍ശനമോ ഉണ്ടാകരുതെന്ന് എംടി നിര്‍ദേശം നല്‍കിയിരുന്നു

Published

on

കോഴിക്കോട്: എംടിയുടെ ‘സിതാര’യിലേക്ക് നിലക്കാതെ ജനപ്രവാഹം ഒഴുകികൊണ്ടിരിക്കുകയാണ്. സിനിമ- സാംസ്‌കാരിക രംഗത്തെ പ്രമുഖരുള്‍പ്പടെ നിരവധി പേര്‍ എംടിയെ അവസാനമായി കാണാന്‍ എത്തിയിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് മാവൂര്‍ റോഡിലെ ‘സ്മൃതിപഥം’ ശ്മാശാനത്തിലാണ് എംടിയുടെ സംസ്‌കാര ചടങ്ങുകള്‍.

പികെ കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി എം.പിയും എംടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിയിരുന്നു. സംവിധായകന്‍ ഹരിഹരന്‍, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, വിനീത്, ജോയ് മാത്യു എന്നിവരും, എഴുത്തുകാരായ പി.കെ. പാറക്കടവ്, കല്‍പറ്റ നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെആര്‍ മീര, സാറ ജോസഫ്, ടി പത്മനാഭന്‍, യു.കെ. കുമാരന്‍, എം.എം. ബഷീര്‍, കെ.പി. സുധീര, പി.ആര്‍. നാഥന്‍, കെ.സി. നാരായണന്‍, ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള തുടങ്ങിയവരും സിതാരയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

മരണാന്തര ചടങ്ങുകള്‍ സംബന്ധിച്ച് നേരത്തെ തന്നെ എംടി കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതുപ്രകാരം വീട്ടില്‍ ഹൈന്ദചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തിയതിന് ശേഷം നാല് മണിയോടെയാണ് മൃതദേഹം ശ്മാശാനത്തിലേക്ക് കൊണ്ടുവരിക. വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളില്‍ പൊതുദര്‍ശനമോ ഉണ്ടാകരുതെന്ന് എംടി നിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ ആംബുലസിലാണ് മൃതദേഹം ശ്മശാനത്തില്‍ എത്തിക്കുക. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം അഞ്ച് മണിയോടെയാവും സംസ്‌കാരം നടക്കുക.

Continue Reading

kerala

എം.ടി നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഏക മലയാളസാഹിത്യകാരന്‍; എം.മുകുന്ദന്‍

എം.ടി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ തനിക്ക് വഴികാട്ടിയായിരിക്കുമെന്നും എം.മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു

Published

on

കോഴിക്കോട്: എം.ടി നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഏക മലയാളസാഹിത്യകാരനെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. മറ്റെഴുത്തുകാരേക്കാളും ബന്ധം തനിക്കുണ്ടെന്നും തന്നെ എഴുത്ത് പഠിപ്പിച്ച ആളാണ് എം.ടിയെന്നും എം.മുകുന്ദന്‍ പറഞ്ഞു. എം.ടി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ തനിക്ക് വഴികാട്ടിയായിരിക്കുമെന്നും എം.മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

എം.ടിയുടേത് അത്ഭുതകരമായിട്ടുള്ള എഴുത്താണ്. ഓരോ വാക്കും തേച്ചുമിനുക്കിയിട്ടുള്ള എഴുത്താണ്. നമ്മുടെ കഥകളുടെ പോരായ്മ എഴുത്തുകാര്‍ കാണിക്കുന്ന അശ്രദ്ധയാണ്. എഡിറ്റിങ്ങില്ല. എന്നാല്‍ എം.ടി എഴുതുമ്പോള്‍ തന്നെ എഡിറ്റ് ചെയ്യുകയാണ്. ഒരു വാക്ക് നമുക്ക് എം.ടിയുടെ കഥയില്‍ നിന്ന് എടുത്തുമാറ്റാന്‍ കഴിയില്ല. ഇത്രയും ആത്മനിയന്ത്രണത്തോടെ ശ്രദ്ധയോടെ എഴുതുന്ന മറ്റാരും മലയാളത്തിലില്ല.നാലുകെട്ടുമുതല്‍ തന്നെ എം.ടി മനസിലുണ്ട്. – എം.മുകുന്ദന്‍ പറഞ്ഞു.

Continue Reading

Trending