Connect with us

kerala

മതഗ്രന്ഥങ്ങള്‍ക്ക് നികുതിയിളവ്; ജലീലിന് കൂടുതല്‍ കുരുക്ക്, കസ്റ്റംസും വെട്ടില്‍

Published

on

തിരുവനന്തപുരം: മതഗ്രന്ഥങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് കെടി ജലീലിന് കുരുക്ക് മുറുകുന്നു. യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ മതഗ്രന്ഥങ്ങള്‍ക്ക് നികുതിയിളവ് നല്‍കിയത് ചട്ടലംഘനമാണെന്ന് കേന്ദ്രഏജന്‍സികള്‍ കണ്ടെത്തി. മന്ത്രി ഉള്‍പ്പെടെ ഇടപെട്ട് അത് വിതരണം ചെയ്തത് ന്യായീകരിക്കാനാകില്ലെന്നാണ് കേന്ദ്ര ഏജന്‍സികളുടെ നിലപാട്. കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ഇന്റലിജന്‍സ് ബ്യൂറോയും കേന്ദ്ര ആഭ്യന്തര, വിദേശ മന്ത്രാലയങ്ങള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭിച്ചു.

യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ മതഗ്രന്ഥങ്ങള്‍ക്ക് നികുതിയിളവ് നല്‍കി വിട്ട സംഭവത്തില്‍ കസ്റ്റംസും വെട്ടിലായി. നാലുവര്‍ഷത്തിനിടെ കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന ബാഗേജ് വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറില്‍നിന്ന് തേടിയിരുന്നു. രണ്ടുവര്‍ഷത്തിനിടെ സര്‍ക്കാര്‍ അറിവോടെ ബാഗേജ് എത്തിയിട്ടില്ലെന്ന പ്രോട്ടോകോള്‍ ഓഫിസറുടെ മറുപടി മന്ത്രി കെ.ടി. ജലീലിനെയടക്കം വെട്ടിലാക്കുന്നതാണ്. സര്‍ക്കാര്‍ അനുമതിയില്ലാതെ എത്തിച്ച പാഴ്‌സല്‍ സ്വീകരിച്ചത് ഗുരുതര ചട്ടലംഘനമാണ്. മതഗ്രന്ഥങ്ങള്‍ക്ക് നികുതിയിളവ് പാടില്ല. നയതന്ത്ര ബാഗേജുകളിലൂടെ ഇത്രയധികം മതഗ്രന്ഥങ്ങള്‍ കൊണ്ടുവരാനോ വിതരണം ചെയ്യാനോ പാടില്ലെന്നാണ് വ്യവസ്ഥയെന്ന് പ്രോട്ടോകോള്‍ ഓഫിസര്‍ ചൂണ്ടിക്കാട്ടുന്നു.

കസ്റ്റംസിനും ഗുരുതര പാളിച്ചയുണ്ടായെന്നാണ് വ്യക്തമാകുന്നത്. മാര്‍ച്ച് നാലിന് എത്തിയ മതഗ്രന്ഥങ്ങള്‍ക്ക് നികുതിയിളവ് നല്‍കിയതായി കസ്റ്റംസ് ബില്‍ വ്യക്തമാക്കുന്നു. വന്ന 250 പാക്കറ്റിന് 8,95,806 രൂപ വിലവരും. ഇതിന് 4479 കിലോ ഭാരമുള്ളതായും കാണാം.

ഇതിനുള്ള എല്ലാ നികുതിയും ഒഴിവാക്കിയിരുന്നു. പ്രോട്ടോകോള്‍ ഓഫിസറുടെ സര്‍ട്ടിഫിക്കറ്റില്ലാതെ നയതന്ത്ര ബാഗേജിന് നികുതിയിളവ് നല്‍കാനാകില്ല. ‘പരിശുദ്ധ ഖുര്‍ആന്‍’ എന്ന് രേഖപ്പെടുത്തിയ ബില്ലിന് നികുതിയിളവ് നല്‍കാന്‍ പ്രോട്ടോകോള്‍ ഓഫിസര്‍ക്ക് കത്തും നല്‍കാനാകില്ല.

കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന പാക്കേജ് വിതരണം ചെയ്തതിലും ദുരൂഹത വര്‍ധിക്കുകയാണ്. സി ആപ്റ്റ് വാഹനത്തില്‍ 35ല്‍ താഴെ പാക്കറ്റ് മലപ്പുറത്തെത്തിച്ചെന്നാണ് വിവരം. ബാക്കി എവിടെപ്പോയെന്നാണ് സംശയം. മന്ത്രി കെ.ടി. ജലീല്‍ കോണ്‍സുലേറ്റില്‍നിന്ന് പണം വാങ്ങി റമദാന്‍ കിറ്റും ഖുര്‍ആനുകളും വിതരണം ചെയ്തതും കേന്ദ്രം അന്വേഷിക്കുന്നുണ്ട്.

kerala

എം.എസ്.എഫ് ജില്ലാ ആസ്ഥാന കേന്ദ്രം മലപ്പുറത്ത് തുറന്നു

ഓഫീസിന്റെ ഉദ്ഘാടനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു

Published

on

മലപ്പുറം: എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ പ്രഥമ ഓഫീസ് മലപ്പുറത്ത് തുറന്നു. എം.എസ്.എഫിന് നിരവധി സംഭാവനകള്‍ നല്‍കി മണ്‍മറഞ്ഞ എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന ട്രഷററും മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന പി.എം.ഹനീഫിന്റെ നാമധേയത്തിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ രണ്ടാം നിലയില്‍ വിശാലമായ ഓഫീസ് സൗകര്യവും വായനാ മുറിയും വിശ്രമ കേന്ദ്രവുമടങ്ങുന്നതാണ് ഓഫീസ്. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ കെ.എന്‍.ഹക്കീം തങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് എം.എസ്.എഫ് പ്രവര്‍ത്തകരുടെ ചിലകാല അഭിലാഷമായ ജില്ലാ ആസ്ഥാന കേന്ദ്രത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.

ഓഫീസിന്റെ ഉദ്ഘാടനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം, സംസ്ഥാന സെക്രട്ടറി പ്രൊഫ: ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി.ഉബൈദുല്ല എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ഇസ്മായില്‍ മൂത്തേടം, കെ.ടി.അഷ്‌റഫ്, ടി.പി.അഷ്‌റഫലി, മുജീബ് കാടേരി, ശരീഫ് കുറ്റൂര്‍, ബാവ വിസപ്പടി, എന്‍.കെ.ഹഫ്‌സല്‍ റഹ്‌മാന്‍, ടി.പി.ഹാരിസ്, കെ.പി.മുഹമ്മദ് കുട്ടി, പി.എ.സലാം, കുന്നത്ത് മുഹമ്മദ്, സി.കെ.ഷാക്കിര്‍, പി.വി.അഹമ്മദ് സാജു, അഷ്ഹര്‍ പെരുമുക്ക്, വി.കെ.എം.ഷാഫി, ഫാരിസ് പൂക്കോട്ടൂര്‍, പി.എച്ച്.ആയിഷ ബാനു, പി.എ.ജവാദ്, അഖില്‍ കുമാര്‍ ആനക്കയം, റുമൈസ റഫീഖ്, അഡ്വ: കെ.തൊഹാനി, സമീര്‍ എടയൂര്‍, ഡോ: ഫായിസ് അറക്കല്‍, ഡോ: അനസ് പൂക്കോട്ടൂര്‍, ആയിഷ മറിയം, ടി.പി.ഫിദ, ജാഫര്‍ വെള്ളേക്കാട്ടില്‍, കെ.വി.മുഹമ്മദലി, സി.കെ.എ.റസാഖ് പ്രസംഗിച്ചു. പി.എം.ഹനീഫിന്റെ സഹോദരന്‍ പി.എം.സാദിഖും, മകന്‍ മുഫീദ് റഹ്‌മാനും ചടങ്ങില്‍ പങ്കെടുത്തു. എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ അഡ്വ: ഖമറുസമാന്‍, ടി.പി.നബീല്‍, യു.അബ്ദുല്‍ ബാസിത്ത്, എന്‍.കെ.അഫ്‌സല്‍, പി.ടി.മുറത്ത്, നവാഫ് കള്ളിയത്ത്, ഷിബി മക്കരപ്പറമ്പ്, അര്‍ഷദ് ചെട്ടിപ്പടി, ഫര്‍ഹാന്‍ ബിയ്യം, വി.പി.ജസീം, എ.വി.നബീല്‍, സി.പി.ഹാരിസ് നേതൃത്വം നല്‍കി.

Continue Reading

kerala

കേളകത്തെ വാഹനാപകടം; മരിച്ച അഭിനേത്രികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു

പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാചെലവുകള്‍ സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു

Published

on

കണ്ണൂർ, കേളകത്ത്   നാടകസംഘം സഞ്ചരിച്ച മിനി ബസ്  അപകടത്തിൽപ്പെട്ട് മരിച്ച രണ്ട് പേരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായമെന്ന നിലയില്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് 25000 രൂപ വീതം കൈമാറും. അപകടത്തിൽ മരിച്ച കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് അടിയന്തിര സഹായം നൽകുക. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാചെലവുകള്‍ സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Continue Reading

kerala

കൊല്ലത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി

ഏകദേശം അഞ്ച് വയസ് പ്രായമുള്ള പുലിയാണ് പിടിയിലായത്

Published

on

കൊല്ലം: ചിതൽവെട്ടിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു പുലികളിലൊന്ന് കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ആണ് ഇന്ന് പുലർച്ചെ മൂന്നരയോടെ പുലി അകപ്പെട്ടത്. ഏകദേശം അഞ്ച് വയസ് പ്രായമുള്ള പുലിയാണ് പിടിയിലായത്. വെറ്ററിനറി സർജൻ എത്തി പുലിയുടെ ആരോഗ്യനില പരിശോധിക്കും. ഇതിന് ശേഷം കക്കി വന മേഖലയിൽ പുലിയെ തുറന്നു വിടാനാണ് വനം വകുപ്പിന്റെ തീരുമാനം.

ചിതൽ വെട്ടി എസ്റ്റേറ്റിനുള്ളിലെ പൊരുന്തക്കുഴി വെട്ടിഅയ്യം കശുവണ്ടി എസ്റ്റേറ്റിനുള്ളിലാണ് കഴി ഞ്ഞ മാസം നാട്ടുകാർ പുലിക്കൂട്ടങ്ങളെ കണ്ടത്. രണ്ട് വലിയ പുലികളും കുഞ്ഞുങ്ങളും ഉള്ളതായി പ്രദേശ വാസികൾ പറഞ്ഞിരുന്നു . സ്റ്റേറ്റ് ഫാമിങ് കോർപ്പ റേഷന്റെ കശുമാവിൻ എസ്റ്റേറ്റ് ആണ് ഈ മേഖല യിലുള്ളത്. ഇവിടെ നിന്നും ഏകദേശം രണ്ട് കി ലോമീറ്റർ അകലെയായിട്ടാണ് വനമേഖലയുള്ളത്. രണ്ട് പുലികൾ മാത്രമാണ് ഉള്ളതെന്നും വിദൂ രതയിൽനിന്ന് കണ്ടതിനാലാണ് കുഞ്ഞുങ്ങൾ ഒപ്പമുണ്ടെന്ന് തോന്നിയതെന്നുമാണ് വനം വകുപ്പിന്റെ നിഗമനം. ഇതേ തുടർന്ന് ആദ്യം ചിതൽവെട്ടി മേഖലയിൽ പുലി സാന്നിധ്യം തിരിച്ചറിയാൻ വനംവകുപ്പ് നീരിക്ഷണകാമറകൾ സ്ഥാപിച്ചിരുന്നു. ചിതൽവെട്ടി വെട്ടി അയ്യം മേഖലയിൽ മൂന്ന് കാമറകളാണ് പത്തനാപു രം റെയ്ഞ്ചിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചത്. ദൃശ്യങ്ങളിൽ പുലി സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ആണ് ഒരാഴ്ച മുമ്പ് പുലിക്കൂട് സ്ഥാപിച്ചത്.ഇതിൽ ആണ് ഇപ്പോൾ പുലി കുടുങ്ങിയത്.

പുലി കൂട്ടിൽ ആയെങ്കിലും പ്രദേശവാസികളുടെ ഭീതി ഒഴിഞ്ഞിട്ടില്ല. എസ് എഫ് സി കെ യുടെ പത്തനാപുരം ചിതൽവെട്ടി എസ്റ്റേറ്റിന്റെ പല ഭാഗങ്ങളിലായി രണ്ടുമാസത്തിനിടെ പലതവണ പ്രദേശവാസികളും, തോട്ടം തൊഴിലാളികളും പുലിക്കൂട്ടത്തെ കണ്ടിരുന്നു. എസ്റ്റേറ്റിനുള്ളിലെ വെട്ടിഅയ്യം, തൊണ്ടിയാമൺ, ചിതൽവെട്ടി, സെൻമേരിസ് നഗറിലെ ജനവാസ മേഖലയായ നെടുംപറമ്പ് തുടങ്ങിയ മേഖലകളിലാണ് പലപ്പോഴായി പുലിയെ കണ്ടത്. തൊഴിലാളികൾക്ക് ജോലിക്ക് പോകുവാൻ പോലും കഴിയാത്ത തരത്തിൽ ഭീതിവളർത്തിക്കൊണ്ട് പകൽ സമയങ്ങളിൽ പോലും പുലിക്കൂട്ടം കറങ്ങി നടക്കുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധം വർദ്ധിച്ചതോടെ ആണ് വനം വകുപ്പ് അധികൃതർ വെട്ടിഅയ്യം ഭാഗത്ത് പുലിക്കൂട് സ്ഥാപിച്ചത്. ഇപ്പോൾ പുലി കൂട്ടിലാണെങ്കിലും ഇനിയും കൂട്ടത്തിൽ പുലികൾ ഉണ്ട് എന്നുള്ളതിനാൽ പ്രദേശവാസികളുടെയും തൊഴിലാളികളുടെയും ഭീതി ഒഴിഞ്ഞിട്ടില്ല.ഈ സാഹചര്യത്തിൽ പുലിക്കൂട് ഇവിടെയോ സമീപത്തു മറ്റു സ്ഥലങ്ങളിലോ നിലനിർത്താനാണ് വനം വകുപ്പിന്റെ തീരുമാനം.

Continue Reading

Trending