News
കെടി ജലീലിന് കുരുക്ക് മുറുകുന്നു; കസ്റ്റംസും ചോദ്യംചെയ്യും
നയതന്ത്ര ബാഗേജിനെക്കുറിച്ചുള്ള കാര്യത്തില്‍ ജലീലിന്റെ വിശദീകരണം കസ്റ്റംസ് ആക്ട് 108 പ്രകാരമായിരിക്കും രേഖപ്പെടുത്തുക. ഇത് പിന്നീട് മാറ്റിപ്പറയാന്‍ കഴിയില്ല. കോടതിയില്‍ തെളിവുമൂല്യവും ഉണ്ടാകും. മന്ത്രി ജലീലില്‍നിന്നും ബിനീഷ് കോടിയേരിയില്‍നിന്നും ഇതേ രീതിയിലാണ് ഇ.ഡി. മൊഴിയെടുത്തത്.

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചോദ്യംചെയ്യും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) പിന്നാലെയാണ് കസ്റ്റംസും ചോദ്യം ചെയ്യുന്നത്. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് ആക്ട് പ്രകാരം മൊഴിയെടുക്കുക. ഇതിന് ഉടന്‍ നോട്ടീസ് നല്‍കും.
അതേസമയം, മന്ത്രിയുടെ മൊഴികള്‍ ഇ.ഡി. അന്വേഷണസംഘം വിശദമായി പരിശോധിച്ചു. യു.എ.ഇ. കോണ്‍സുലേറ്റുമായി മന്ത്രിയെന്നനിലയ്ക്കപ്പുറമുള്ള ഇടപാടുകള്‍ ഉണ്ടോയെന്ന സംശയത്തിലാണ് അന്വേഷണസംഘം. യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്ന് നയതന്ത്ര ബാഗേജുകളിലെ പായ്ക്കറ്റുകള്‍ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സിആപ്റ്റിന്റെ ഓഫീസില്‍ എത്തിച്ചിരുന്നു. ഇത് ജലീലിന്റെ നിര്‍ദേശപ്രകാരമായിരുന്നു. സിആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ എത്തിച്ച പായ്ക്കറ്റുകളില്‍ മതഗ്രന്ഥമാണെന്നാണ് മന്ത്രി അവകാശപ്പെട്ടത്. ഇതില്‍ കസ്റ്റംസ് പ്രിവന്റീവ് സംഘം വിശദപരിശോധന നടത്തിയിരുന്നു. ബാഗേജിന്റെ തൂക്കവ്യത്യാസമാണ് കസ്റ്റംസിന് സംശയം ജനിപ്പിക്കുന്നത്.
നയതന്ത്ര ബാഗേജിനെക്കുറിച്ചുള്ള കാര്യത്തില്‍ ജലീലിന്റെ വിശദീകരണം കസ്റ്റംസ് ആക്ട് 108 പ്രകാരമായിരിക്കും രേഖപ്പെടുത്തുക. ഇത് പിന്നീട് മാറ്റിപ്പറയാന്‍ കഴിയില്ല. കോടതിയില്‍ തെളിവുമൂല്യവും ഉണ്ടാകും. മന്ത്രി ജലീലില്‍നിന്നും ബിനീഷ് കോടിയേരിയില്‍നിന്നും ഇതേ രീതിയിലാണ് ഇ.ഡി. മൊഴിയെടുത്തത്.
മന്ത്രിയുടെ മൊഴി അവലോകനം ചെയ്ത ഇ.ഡി. കോണ്‍സുലേറ്റുമായുള്ള ബന്ധം സാധാരണയില്‍ കവിഞ്ഞുള്ളതാണെന്നാണു വിലയിരുത്തിയത്. പ്രോട്ടോകോളുകള്‍ പാലിക്കപ്പെട്ടിട്ടില്ല. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അറിഞ്ഞുമാത്രം ചെയ്യേണ്ട കാര്യങ്ങളില്‍ പലപ്പോഴും അതുണ്ടായിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.
kerala
തീരത്തടിയാത്ത കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം നടത്തും
എണ്ണപ്പാട തടയാന്‍ ഓയില്‍ ബൂമുകള്‍ സജ്ജമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കൊച്ചി പുറംകടലില്‍ കപ്പല്‍ മുങ്ങിയതോടെ കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണ സാഹചര്യത്തില്‍ ഇനിയും തീരത്തടിയാത്ത കണ്ടെയ്നറുകള്‍ കണ്ടെത്താന്‍ സോണാര്‍ നിരീക്ഷണം നടത്തും. എണ്ണപ്പാട തടയാന്‍ ഓയില്‍ ബൂമുകള്‍ സജ്ജമാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കപ്പല്‍ മുങ്ങിയതിനു സമീപ പ്രദേശങ്ങളില്‍ കടലിനടിയിലുള്ള കണ്ടെയ്‌നറുകള്‍ കണ്ടെത്താന്‍ പോര്‍ബന്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വകര്‍മ എന്ന കമ്പനിയാണ് സോണാര്‍ പരിശോധന നടത്തുന്നത്.
അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഉള്‍പ്പെടെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ഹരിതകര്‍മസേന, സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ശുചീകരണത്തിനായി രംഗത്തുള്ളത്.
അതേസമയം തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ മണ്ണില്‍ കലര്‍ന്നതു നീക്കം ചെയ്യുക എന്നതാണ് വെല്ലുവിളിയായിട്ടുള്ളത്.
അതേസമയം കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിട്ടണ്ട്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കപ്പല്‍ മറിഞ്ഞതിനേത്തുടര്‍ന്ന് ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് പ്രഖ്യാപനം.
kerala
വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി
മാര്‍ച്ച് 24ന് കാലവധി കഴിഞ്ഞ ജ്യൂസ് പായ്ക്കറ്റുകളാണ് യാത്രക്കാര്‍ക്ക് വിതരണം ചെയ്തത്.

വന്ദേഭാരതില്‍ വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായി പരാതി. വ്യാഴാഴ്ച മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന വന്ദേഭാരത് ട്രെയിനിലാണ് കാലാവധി കഴിഞ്ഞ രണ്ട് മാസമായ ജ്യൂസ് വിതരണം ചെയ്തതായി പരാതി വന്നത്. മാര്‍ച്ച് 24ന് കാലവധി കഴിഞ്ഞ ജ്യൂസ് പായ്ക്കറ്റുകളാണ് യാത്രക്കാര്‍ക്ക് വിതരണം ചെയ്തത്.
നേരത്തേയും വന്ദേഭാരത് ട്രെയിനില്‍ പഴകിയ ഭക്ഷണം യാത്രക്കാര്‍ക്ക് വിതരണം ചെയ്തതായുള്ള പരാതികള്‍ പുറത്ത വന്നിരുന്നു. ഇത് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പഴകിയ ഭക്ഷണം വിതരണം ചെയ്തതായുള്ള വിവരമാണ് പുറത്തു വരുന്നത്.
അതേസമയം കൊച്ചിയില്‍ വന്ദേഭാരതിനുവേണ്ടി ഭക്ഷണമുണ്ടാക്കുന്ന കേന്ദ്രത്തിന്റെ വൃത്തിഹീനമായ അവസ്ഥ പുറത്തു വന്നിരുന്നു. ഭക്ഷണത്തിനടക്കം നല്ലൊരു തുകയാണ് വന്ദേഭാരത് യാത്രക്കാര്‍ക്കായി ചെലവാക്കുന്നത്. എന്നാല്‍ യാത്രക്കാരുടെ ആരോഗ്യത്തിന് ഒരു വിലയും റെയില്‍വേ കല്‍പ്പിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.
News
ചിറയ്ക്കല്‍, വെള്ളറക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ അടച്ചു പൂട്ടില്ല; ഹാള്‍ട്ട് സ്റ്റേഷനുകളാക്കും
സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെയ് 25 ഓടെ നിര്‍ത്തും എന്നായിരുന്നു നേരത്തെ റെയില്‍വെ പ്രഖ്യാപിച്ചിരുന്നത്.

കണ്ണൂരിലെ ചിറയ്ക്കല്‍ കോഴിക്കോട്ടെ വെള്ളറക്കാട് സ്റ്റേഷനുകള്‍ അടച്ചു പൂട്ടില്ല. പകരം രണ്ട് സ്റ്റേഷനുകളും ഹാള്‍ട്ട് സ്റ്റേഷനുകളാക്കാന്‍ നീക്കം. സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെയ് 25 ഓടെ നിര്‍ത്തും എന്നായിരുന്നു നേരത്തെ റെയില്‍വെ പ്രഖ്യാപിച്ചിരുന്നത്. നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ഈ സ്റ്റേഷനുകള്‍ അടച്ചുപൂട്ടുന്നതെന്നാണ് റെയില്‍വെ നല്‍കിയ വിശദീകരണം. റെയില്‍വെ സ്റ്റേഷനുകളിലെ ജീവനക്കാരെ മാറ്റി നിയമിക്കാനും ധാരണയായിരുന്നു. റെയില്‍വെയുടെ തീരുമാനം പുനഃപരിശോധിക്കണം എന്ന് സംസ്ഥാന സര്‍ക്കാരുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
സ്റ്റേഷനുകള്‍ ഇല്ലാതായാല്‍ നൂറുകണക്കിന് സാധാരണക്കാരായ യാത്രക്കാര്‍ പ്രയാസത്തിലാകുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്തില്‍ മന്ത്രി മന്ത്രി വി അബ്ദുറഹിമാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി ചെറിയ സ്റ്റേഷനുകള്‍ നിര്‍ത്തലാക്കുന്ന കേന്ദ്ര നയത്തിന്റെയും കേരളത്തോടുള്ള റെയില്‍വേ അവഗണനയുടെയും ഭാഗമാണ് അടച്ചുപൂട്ടല്‍. റെയില്‍വേയ്ക്ക് നല്ല പങ്ക് വരുമാനം നല്‍കുന്ന സംസ്ഥാനത്തിന് പുതിയ പാതകളോ, ട്രെയിനുകളോ അനുവദിക്കാത്ത റെയില്‍വേ നിലവിലെ സൗകര്യങ്ങള്‍ വ്യാപകമായി വെട്ടികുറയ്ക്കുകയുമാണ്. രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണ്. ഈ സ്റ്റേഷനുകള്‍ നിലനിര്‍ത്തുകയും ഇവിടെ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുകയുമാണ് വേണ്ടതെന്ന് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
kerala3 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
മഴ ശക്തം; മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്
-
kerala3 days ago
കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
-
kerala2 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala2 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്