Connect with us

kerala

ഗൃഹസമ്പർക്ക പരിപാടിക്കിടെ വീണ് പരിക്കേറ്റ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമല്ലെങ്കിലും കാസർകോട് ഇന്ന് നിശ്ചയിച്ചിരുന്ന കെ സുരേന്ദ്രന്റെ എല്ലാ പരിപാടികളും റദ്ദാക്കിയാതായി പാർട്ടി ജില്ലാ ഭാരവാഹികൾ അറിയിച്ചു.

Published

on

കാസർഗോഡ് ഗൃഹസമ്പർക്ക പരിപാടിക്കിടെ വീണ് പരിക്കേറ്റ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്.പരിക്ക് ഗുരുതരമല്ലെങ്കിലും കാസർകോട് ഇന്ന് നിശ്ചയിച്ചിരുന്ന കെ സുരേന്ദ്രന്റെ എല്ലാ പരിപാടികളും റദ്ദാക്കിയാതായി പാർട്ടി ജില്ലാ ഭാരവാഹികൾ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘പര്‍വേട്സിന് പഞ്ഞമില്ലാത്ത നാടാണ്, ഇങ്ങനെ അവസാനിച്ചില്ലെങ്കില്‍ അവള്‍ ആരുമറിയാതെ എന്തിലൂടെയൊക്കെ ജിവിച്ചു തീര്‍ത്തേനെ’: അശ്വതി ശ്രീകാന്ത്

എറണാകുളത്ത് പീഡനത്തിന് ഇരയായ നാല് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് രംഗത്ത്.

Published

on

കൊച്ചി: എറണാകുളത്ത് പീഡനത്തിന് ഇരയായ നാല് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് രംഗത്ത്. സ്വന്തം വീടുകളില്‍ പോലും നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ല എന്ന് ഓര്‍ക്കുമ്പോള്‍ ഉള്‍പ്പിടച്ചിലാണ്. അശ്വതി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത് ഇങ്ങനെയാണ് ‘രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് പറയാമായിരുന്നുവെന്നും പക്ഷേ ആരാണ് രക്ഷിക്കുന്നത് ആരാണ് ശിക്ഷിക്കുന്നത് എന്ന് ഉറപ്പിക്കാന്‍ വയ്യാത്ത കാലത്ത് ആരോട് പറയാനാണെന്നും അശ്വതി കുറിച്ചു.

‘അവധിക്കാലം തീരുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങി പോകാന്‍ ഒരിടമുള്ളതില്‍ ആശ്വസിക്കുന്ന എത്ര കുഞ്ഞുങ്ങളുണ്ടാവും അല്ലേ ? ആ വാര്‍ത്ത ആവര്‍ത്തിച്ചു പറയുന്നില്ല, ധൈര്യക്കുറവ് കൊണ്ടാണ്. വീട്ടിനുള്ളില്‍ പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ എന്തൊരു ഉള്‍പിടച്ചിലാണ്. ഇങ്ങനെ അവസാനിച്ചില്ലെങ്കില്‍ ആരും അറിയാതെ അവള്‍ എന്തിലൂടെ ഒക്കെ ജീവിച്ചു തീര്‍ത്തേനെ’, അശ്വതി പറഞ്ഞു.

‘പെര്‍വേട്സിന് പഞ്ഞമില്ലാത്ത നാടാണ്. കൈയിലുള്ളതിനെ ചേര്‍ത്ത് പിടിക്കുന്നു, ഈ ലോകം അത്ര നന്നല്ല കുഞ്ഞേ എന്ന് ഹൃദയ ഭാരത്തോടെ പറഞ്ഞു വയ്ക്കുന്നു, അശ്വതി പറഞ്ഞു.
അതേസമയം ലൈംഗികാതിക്രമണത്തിനിരയായ നാലു വയസുകാരിയുടെ കേസില്‍ കുട്ടിയിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ചില ദിവസങ്ങളില്‍ കുട്ടി ഇയാള്‍ക്കൊപ്പമാണ് കിടന്നുറങ്ങിയത് എന്നുള്ള വിവരം പുറത്തു വരുന്നുണ്ട്. ഇയാള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുതായാണ് വിവരം.
കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റ്മാര്‍ട്ടത്തിലായിരുന്നു കുട്ടി ചൂഷണത്തിനിരയായെന്ന സൂചനകള്‍ ലഭിച്ചത്. സംശയകരമായ ചില മുറിവുകളും പാടുകളും കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍ കുരിശ് പോലീസ് അന്വേഷണം നടത്തുകയും കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെ കസ്റ്റടിയില്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. കുഞ്ഞിന്റെ അമ്മയെ പോലീസ് വിശദമായി ചോദ്യം ചെയ്യും.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

kerala

മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിറക്കി ജില്ലാ കളക്ടര്‍

മലപ്പുറം വളാഞ്ചേരിയില്‍ യുവതിക്ക് നിപ ബാധിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ന്‍മെന്റ് സോണുകളും പിന്‍വലിച്ചു.

Published

on

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ യുവതിക്ക് നിപ ബാധിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ന്‍മെന്റ് സോണുകളും പിന്‍വലിച്ചു. കൂടുതല്‍ പേര്‍ക്ക് നിപ ബാധിക്കാത്തതിനെ തുടര്‍ന്നാണ് കളക്ടര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിറക്കിയത്.
വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡിലാണ് രോഗം സ്ഥിരീകരിച്ചത്. അതിനാല്‍ തന്നെ മൂന്ന് കിലോമീറ്റര്‍ ചുറ്റവില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആക്കിയിരുന്നു. മാറാക്കര, എടയൂര്‍ പഞ്ചായത്ത് പരിധിയിലെ ചില പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചിട്ടുണ്ട്. ചുമയെയും പനിയെയും തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇവര്‍ക്ക് പരിശോധനയില്‍ നിപ സ്ഥിരീകരിക്കുകയായിരുന്നു.

Continue Reading

Trending