Connect with us

kerala

‘സിപിഎം ശുദ്ധ നുണകൾ പ്രചരിപ്പിക്കുന്നു, എം.വി ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെ സുധാകരൻ

ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

Published

on

മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ .സിപിഎം ശുദ്ധ നുണകൾ പ്രചരിപ്പിക്കുകയാണ്. എം.വി ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.പോക്‌സോ കേസിൽ അതിജീവിത നൽകിയ രഹസ്യമൊഴി എം.വി ഗോവിന്ദൻ എങ്ങനെ അറിഞ്ഞുവെന്ന് വ്യക്തമാക്കണം. അതിജീവിതയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. തനിക്കെതിരെ ആരോപിക്കപ്പെടുന്ന പരാമർശം പെൺകുട്ടി നൽകിയിട്ടില്ല എന്നാണ് അഭിഭാഷകൻ പറഞ്ഞത്. ഇര നൽകാത്ത മൊഴി സിപിഎമ്മിനെങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വയനാട്ടില്‍ 16കാരനെ പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്.

Published

on

പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ പിടിയിൽ. പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്.

സുൽത്താൻബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലെ 16കാരനെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് നടപടി. വിദ്യാർഥികളെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

അധ്യാപകൻ താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ സുൽത്താൻബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

Continue Reading

kerala

മുസ്‌ലിം വിദ്വേഷ പ്രസ്താവനകള്‍ ഞാനും ജലീലും പറയുന്നത് ഒന്നുതന്നെ: പി.സി ജോര്‍ജ്ജ്‌

ലൗ ജിഹാദുണ്ടെന്ന് ഒന്നര പതിറ്റാണ്ട് മുമ്പ് പറഞ്ഞ വി.എസ് ജീവിച്ചിരിപ്പുണ്ട്. കേസ് കൊടുക്ക്. – എന്നും പി.സി ജോർജ്ജ് പറഞ്ഞു.

Published

on

മുസ്‌ലിം വിദ്വേഷ പ്രസ്താവനകളിൽ കെ.ടി ജലീലിന്റെ പരാമർശങ്ങൾ ഏറ്റെടുത്ത് പി.സി ജോർജ്ജ്. ഞാനും ജലീലും പറയുന്നത് ഒന്നുതന്നെയാണെന്ന് പി.സി ജോർജ്ജ് പറഞ്ഞു.

കെ.ടി ജലീലിനെതിരെ പരാതി കൊടുക്കാത്തത് എന്താണ്? സ്വർണ്ണക്കടത്ത് ഒരു ജില്ലയിൽ മാത്രമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ കേസുണ്ടോ? ലൗ ജിഹാദുണ്ടെന്ന് ഒന്നര പതിറ്റാണ്ട് മുമ്പ് പറഞ്ഞ വി.എസ് ജീവിച്ചിരിപ്പുണ്ട്. കേസ് കൊടുക്ക്. – എന്നും പി.സി ജോർജ്ജ് പറഞ്ഞു.

അടുത്തിടെ എം.ഡി.എം.എ, കഞ്ചാവ് കേസുകളിൽ കുടുങ്ങിയവരെ പരിശോധിച്ചാൽ അവരെല്ലാം മദ്രസയിൽ പോയവരാണ് എന്നായിരുന്നു ജലീലിന്റെ പരാമർശം.

Continue Reading

kerala

ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

ശ്രദ്ധേയമായ ഒട്ടേറെ ഗാനങ്ങളുടെ രചയിതാവാണ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍.

Published

on

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രദ്ധേയമായ ഒട്ടേറെ ഗാനങ്ങളുടെ രചയിതാവാണ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍.

കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിലാണ് ജനനം. അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്രം വിമോചനസമരമാണ്. 1975ല്‍ ‘ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍…’ എന്ന ഗാനം ഉള്‍പ്പെടെ ആറു ഗാനങ്ങളുള്ള ഹരിഹരന്‍ സംവിധാനം ചെയ്ത അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് മങ്കൊമ്പിലെ രചയിതാവിനെ കേരളം ശ്രദ്ധിച്ചു തുടങ്ങിയത്. തുടര്‍ന്ന് ബാബുമോന്‍ എന്ന ചിത്രം പുറത്തുവന്നു.

ഹരിഹരന്‍ എന്ന സംവിധായകനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ചത്. അദ്ദേഹത്തിന്റെ വരികള്‍ക്ക് ഏറ്റവും കൂടുതല്‍ തവണ ഈണം പകര്‍ന്നത് എംഎസ് വിശ്വനാഥന്‍ ആയിരുന്നു. കൂടാതെ പത്തോളം ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്.

അതുപോലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ആണ്. ബാഹുബലി ഉള്‍പ്പെടെ 200 ചിത്രങ്ങളില്‍ അദ്ദേഹം സഹകരിച്ചു.

ശ്രീകോവില്‍ ചുമരുകള്‍ ഇടിഞ്ഞുവീണു (കേണലും കളക്ടറും), രാജസൂയം കഴിഞ്ഞു എന്റെ രാജയോഗം തെളിഞ്ഞു, കണ്ണാംപൊത്തിയിലേലേ (അമ്മിണി അമ്മാവന്‍), കുങ്കുമസന്ധ്യാ ക്ഷേത്രക്കുളങ്ങരെ (മിസ്സി), ശരപഞ്ജരത്തിനുള്ളില്‍ ചിറകിട്ടടിക്കുന്ന ശാരികേ, സുഗന്ധീ സുമുഖീ (കര്‍ണ്ണപര്‍വം), പാലാഴിമങ്കയെ പരിണയിച്ചു, വര്‍ണ്ണചിറകുള്ള വനദേവതേ (സഖാക്കളേ മുന്നോട്ട്), നവനീത ചന്ദ്രികേ തിരി താഴ്ത്തൂ, ശംഖനാദം മുഴക്കുന്നു (അവള്‍ക്ക് മരണമില്ല), സംക്രമസ്‌നാനം കഴിഞ്ഞു (ഇനിയെത്ര സന്ധ്യകള്‍)… തുടങ്ങി മങ്കൊമ്പ് – ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന നിരവധി മനോഹര ഗാനങ്ങള്‍ ഇന്നും മലയാളികള്‍ ഏറ്റുപാടുന്നു.

Continue Reading

Trending