Connect with us

kerala

പുതുപ്പള്ളി സ്ഥാനാര്‍ത്ഥി; പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് കെ.സുധാകരന്‍

സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുത് എന്ന് സുധാകരന്‍ അഭ്യര്‍ഥിച്ചു.

Published

on

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തന്നെ പരാമര്‍ശിച്ച് ചില വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അത് തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്. സ്ഥാനാര്‍ഥി ആരാണ് എന്ന ചോദ്യം മാധ്യമങ്ങളില്‍ നിന്നുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ആകുമോ സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് അതും പരിഗണിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാണ് സ്ഥാനാര്‍ഥി എന്ന് പറയുകയായിരുന്നില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചത്.സ്ഥാനാര്‍ഥി ആര് എന്നതില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ല എന്നാണ് താന്‍ വ്യക്തമാക്കിയത്.സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുത് എന്ന് സുധാകരന്‍ അഭ്യര്‍ഥിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വഖഫ് ബിൽ ഭേദഗതി ബി.ജെ.പി യുടെ വർഗ്ഗീയ അജണ്ട : മുസ്‌ലിം യൂത്ത് ലീഗ്

പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാറിൻ്റെ വർഗ്ഗീയ അജണ്ടയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു.

Published

on

കോഴിക്കോട് : പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാറിൻ്റെ വർഗ്ഗീയ അജണ്ടയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. ഭരണഘടനയെ നിരന്തരമായി പിച്ചിച്ചീന്തുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ച് വരുന്നത്. വഖഫ് ഭേദഗതി ബില്ലിൻ്റെ പിന്നിലും ഭരണഘടനാ ലംഘനമാണ് വ്യക്തമാകുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തിൻ്റെ തനിപകർപ്പാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നത്. വ്യത്യസ്ത മത വിഭാഗങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിൽ തുടരാനുള്ള സംഘ്പരിവാറിൻ്റെ ഒളി അജണ്ടയുടെ ഭാഗമാണിതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

ഇസ്ലാമിക നിയമപ്രകാരം മതപരവും ജീവകാരുണ്യ പരവുമായ ആവശ്യങ്ങൾക്കായി ദൈവത്തിൻ്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന വസ്തുവാണ് വഖഫ് സ്വത്തുക്കൾ. 1954 ലാണ് വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേൽനോട്ടം വഹിക്കാൻ സംസ്ഥാന തലത്തിൽ വഖഫ് ബോർഡുകളും കേന്ദ്ര തലത്തിൽ വഖഫ് കൗൺസിലും സ്ഥാപിച്ചത്. ഈ നിയമം റദ്ദാക്കി 1995 ൽ വഖഫ് ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകുന്ന നിയമം വന്നു. 2013 ലെ ഭേദഗതി പ്രകാരമാണ് ഇപ്പോൾ വഖഫ് ബോർഡുകൾ പ്രവർത്തിക്കുന്നത്. എന്നാൽ പുതിയ ബിൽ പ്രകാരം 1995 ലെ വഖഫ് നിയമത്തിലെ 44 വകുപ്പുകളിലാണ് കാതലായ മാറ്റം വരുത്തുന്നത്. വഖഫ് ബോർഡുകളുടെ അധികാര പരിധി കുറക്കുകയും വഖഫ് സ്വത്ത് കയ്യടക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് നേതാക്കൾ തുടർന്നു. വഖഫ് ട്രൈബ്യൂണലിലെ ഒരംഗം ഇസ്ലാമിക പണ്ഡിതനായിരിക്കണം എന്ന വ്യവസ്ഥയും റദ്ദാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. ഇത് ഭാവിയിൽ മറ്റു ന്യൂനപക്ഷ സമുദായങ്ങളെയും ലക്ഷ്യമിടുമെന്ന കാര്യത്തിൽ സംശയമില്ല. പുതിയ ഭേദഗതി പ്രകാരം വഖഫ് ബോർഡിനുള്ള പല അധികാരങ്ങളും ഇല്ലാതാവുകയും ചെയ്യുമെന്നും നേതാക്കൾ വ്യക്തമാക്കി. ഭരണഘടനയെ പച്ചയായി വെല്ലുവിളിക്കുന്ന ഈ നീക്കത്തിനെതിരെ മതേതര മനസ്സുകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Continue Reading

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: 1.63 ഗ്രാം എംഡിഎംഎ, 709.03 ഗ്രാം കഞ്ചാവ്, 44 കഞ്ചാവ് ബീഡി പിടിച്ചെടുത്തു

ഇന്നലെ 69 പേരെ അറസ്റ്റ് ചെയ്തു

Published

on

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2036 പേരെ നടത്തിയ പരിശോധനയില്‍ വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 64 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 69 പേരെ അറസ്റ്റ് ചെയ്തു. എം.ഡി.എം.എ (1.63 ഗ്രാം), കഞ്ചാവ് (709.03 ഗ്രാം), കഞ്ചാവ് ബീഡി (44 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

 

Continue Reading

film

എമ്പുരാനില്‍ ഉള്ളത് നടന്ന കാര്യങ്ങള്‍; മാങ്ങയുള്ള മരത്തിലല്ലേ കല്ലെറിയൂ: നടി ഷീല

റീ എഡിറ്റ് ചെയ്തത് തന്നെയാണ് സിനിമയുടെ മാര്‍ക്കറ്റിങ്ങെന്നും നടി വ്യക്തമാക്കി.

Published

on

എമ്പുരാന്‍ സിനിമയില്‍ ഉള്ളത് നടന്ന കാര്യങ്ങള്‍ തന്നെയാണെന്ന് നടി ഷീല. റീ എഡിറ്റ് ചെയ്തത് തന്നെയാണ് സിനിമയുടെ മാര്‍ക്കറ്റിങ്ങെന്നും നടി വ്യക്തമാക്കി.

മാങ്ങയുള്ള മരത്തിലേ കല്ലെറിയൂവെന്നും വേറെ ചിന്തയില്ലാതെ പൃഥിരാജ് എടുത്ത സിനിമയാണ് എമ്പുരാനെന്നും ആളുകള്‍ പറയുംതോറും സിനിമക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും ഷീല പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ ചിത്രം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഭാഗങ്ങളിലെ രണ്ട് മിനിറ്റ് എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ക്കാണ് റീ എഡിറ്റിങ്ങില്‍ കട്ട് ചെയ്തിരിക്കുന്നത്.

ആദ്യ ദിവസം തന്നെ 67 കോടി രൂപ കലക്ഷനുമായി സിനിമ റെക്കോഡ് നേടിയിരുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ ഒരു ദിവസം ഏറ്റവും വലിയ ഓപ്പണിങ് കലക്ഷന്‍ നേടുന്ന സിനിമയെന്ന റെക്കോഡാണ് എമ്പുരാന്‍ സ്വന്തമാക്കിയത്. മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

 

Continue Reading

Trending