Connect with us

Culture

സംസ്ഥാന വ്യാപകമായി നാളെ കെ.എസ്.യു വിദ്യാഭ്യാസബന്ദ്

Published

on

ഇന്ന് നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജിനെതിരെ പ്രതിഷേധവുമായി നാളെ കെഎസ്‌യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാരിനും പോലീസിനും എതിരെ റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ നേരിടാന്‍ പോലീസ് ലാത്തി വീശുകയായിരുന്നു.

ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിനു കീഴിലാക്കണമെന്നാണ് ഖാദര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഒരൊറ്റ പരീക്ഷാ കമ്മീഷ്ണറുടെ കീഴിലാക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതിന്റെ ആദ്യഘട്ടം ഈ വിദ്യാഭ്യാസവര്‍ഷം തന്നെ നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം.

അതേസമയം, വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സര്‍ക്കാര്‍ നീക്കത്തിനെതിരെ വിവിധ അധ്യാപക സംഘടനകളും രംഗത്തു വന്നിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തിന്റെ റെയില്‍വെ വികസനം; മുസ്‌ലിംലീഗ് എംപിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തി

കഞ്ചിക്കോട്ടെ മൂന്നൂര്‍ ഏക്കര്‍ സ്ഥലം കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷനുവേണ്ടി വിനിയോഗിക്കുന്നതിനെക്കുറിച്ച് പ്രൊപ്പോസല്‍ നല്‍കി

Published

on

കേന്ദ്ര റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി മുസ്ലിംലീഗ് എം.പിമാരായ പി.വി അബ്ദുല്‍ വഹാബ്, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്കുള്ള വിമാനത്തിന്റെ യാത്രാ നിരക്കിലെ വര്‍ദ്ധനവും ട്രെയിനുകളുടെ കുറവും സാധാരണക്കാരായ യാത്രക്കാരെ വലക്കുന്നതായി അദ്ദേഹത്തെ ബോധ്യപ്പെടുത്തി.

കഞ്ചിക്കോട്ടെ മൂന്നൂര്‍ ഏക്കര്‍ സ്ഥലം കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷനുവേണ്ടി വിനിയോഗിക്കുന്നതിനെക്കുറിച്ച് പ്രൊപ്പോസല്‍ നല്‍കിയത് അദ്ദേഹം സ്വീകരിച്ചു. കൂടുതല്‍ മെമു ട്രെയിനുകള്‍ അനുവദിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ അതിന് സംസ്ഥാനസര്‍ക്കാറിന്റെ സഹകരണം കൂടി ആവശ്യമാണെന്ന് മന്ത്രി അറിയിച്ചു. തിരൂരില്‍ സ്റ്റോപ്പില്ലാതെ കടന്നുപോകുന്ന 23 ട്രെയിനുകളുടെ കാര്യത്തില്‍ പ്രാഥമികമായി രണ്ട് ട്രെയിനുകളുടെ കാര്യമെങ്കിലും ഉടന്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി.

Continue Reading

kerala

സ്‌കൂള്‍ ബസിടിച്ച് പരുക്കേറ്റ ആറ് വയസുകാരി മരിച്ചു

ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഇതേ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്

Published

on

പാലക്കാട്: സ്‌കൂള്‍ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന 6 വയസുകാരി മരിച്ചു. സെന്റ് തോമസ് എരിമയൂര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ത്രിതിയയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലിനായിരുന്നു അപകടം. ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഇതേ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.

റോഡ് മുറിച്ച് കടക്കുന്ന കുട്ടിയെ ഡ്രൈവര്‍ കാണാതിരുന്നതാണ് അപകടത്തിന് ഇടയായത്്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോവൈ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

 

Continue Reading

kerala

ഋഷികേശില്‍ കാണാതായ മലയാളി ആകാശിനായുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു

തിരച്ചില്‍ പുരോഗമിക്കുന്നുവെന്ന് ഋഷികേശിലെ പ്രാദേശിക ഭരണകൂടം നോര്‍ക്കയെ അറിയിച്ചു

Published

on

ഉത്തരാഖണ്ഡ്: ഗംഗാനദിയിലെ റിവര്‍ റാഫ്റ്റിംഗിനിടെ കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹനായുള്ള തിരച്ചില്‍ വീണ്ടും പുനരാരംഭിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് ഗംഗാനദിയില്‍ എസ് ഡി ആര്‍ എഫ് സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്. തിരച്ചില്‍ പുരോഗമിക്കുന്നുവെന്ന് ഋഷികേശിലെ പ്രാദേശിക ഭരണകൂടം നോര്‍ക്കയെ അറിയിച്ചു.

പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി ആകാശിനു വേണ്ടിയുള്ള തിരച്ചില്‍ ഇന്നലെ വൈകിട്ടോടെ നിര്‍ത്തിവച്ചിരുന്നു. ഇന്നലെ രാവിലെയോടെയാണ് വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഋഷികേശലെത്തിയ തൃശ്ശൂര്‍ സ്വദേശി ആകാശ് ഗംഗാനദിയിലെ ഒഴുക്കില്‍പ്പെടുന്നത് സംഭവത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരും ഇടപെട്ടു. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആക്കാന്‍ ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് കത്തയച്ചു.നേരത്തെ ഇതേ കാര്യം ചൂണ്ടിക്കാട്ടി എ എ റഹീം എംപി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്കും കൊടിക്കുന്നില്‍ സുരേഷ് എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു.

ഉത്തരാഖണ്ഡ് പൊലീസിന്റെ നേതൃത്വത്തിലുളള സംസ്ഥാന ദുരന്ത പ്രതികരണ സേനയുടേയും റിവര്‍ റാഫ്റ്റിങ് സര്‍വ്വീസ് നടത്തുന്നവരുടേയും നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ശക്തമായ അടിയൊഴുക്ക് തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. നാലു റാഫ്റ്റിങ് ബോട്ടുകള്‍ തിരച്ചിലില്‍ സജീവമാണ്. തിരച്ചില്‍ പുരോഗമിക്കുമ്പോള്‍ ചില മാധ്യമങ്ങളില്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടിരുന്നു. ഇത് ഖേദകരമാണെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു.

ഗുഡ്ഗാവിലെ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന ആകാശ് മോഹന്‍ 50 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് വിനോദയാത്രയ്ക്കായി ഋഷികേശിലെത്തിയത്. ഇവരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുളളവര്‍ സുരക്ഷിതരാണ്. സംഘത്തിലെ മുന്നു മലയാളികള്‍ ഋഷികേശില്‍ തുടരുന്നുണ്ട്. 35 പേര്‍ ഡല്‍ഹിയിലേയ്ക്ക് മടങ്ങി. മറ്റുളളവരെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

 

Continue Reading

Trending