Connect with us

More

നഷ്ടം; വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന് കെഎസ്ആര്‍ടിസി

Published

on

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ നല്‍കിവരുന്ന യാത്ര ആനുകൂല്യം നിര്‍ത്തലാക്കണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സൗജന്യ നിരക്കിലുള്ള യാത്ര മൂലം വരുമാന നഷ്ടം ഉണ്ടാകുന്നെന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം ഗതാഗത സെക്രട്ടറിക്ക് കത്തു നല്‍കിയത്.
സൗജ്യയാത്ര നല്‍കുന്നത് മൂലം വരുമാനത്തില്‍ 42 ലക്ഷം രൂപ നഷ്ടമുണ്ടാവുന്നുവെന്നാണ് നിഗമനം.

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ നിരക്കില്‍ യാത്ര വേണ്ട. എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി സൗജന്യ യാത്ര നിജപ്പെടുത്തണമെന്നും യാത്ര അനുവദിക്കുന്നതില്‍ നിയന്ത്രണം വേണമെന്നുമാണ് കത്തില്‍ എം.ഡി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

യു.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗത മന്ത്രിയായിരിക്കുമ്പോഴാണ് പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത്.

അതേമസയം, കത്തിനെക്കുറിച്ച് അറിയില്ലെന്നും അറിഞ്ഞശേഷം പ്രതികരിക്കാമെന്നും ഗതാഗത മന്ത്രി സി.കെ ശശീന്ദ്രന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കണ്ണൂരിൽ വിവാഹദിവസം വീട്ടിൽ നിന്ന് 30 പവൻ സ്വർണം കവർന്നു

ഈ മാസം ഒന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം

Published

on

കണ്ണൂർ: വിവാഹദിനത്തിൽ നവവധു അണിഞ്ഞ 30 പവന്റെ ആഭരണങ്ങൾ ആദ്യരാത്രിയിൽ മോഷണം പോയി. കരിവെള്ളൂർ പലിയേരിയിലെ എ.കെ.അർജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആർച്ച എസ്.സുധി (27) യുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഈ മാസം ഒന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

വൈകുന്നേരം ചടങ്ങുകള്‍ക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവെച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്നെന്നാണ് ആര്‍ച്ച പറയുന്നത്. വെള്ളിയാഴ്ച രാവിലെ അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി.

ഒന്നാം തീയതി വൈകിട്ട് 6 മണിക്കും 2ന് രാത്രി 9 മണിക്കും ഇടയിലുള്ള സമയത്ത് മോഷണം പോയെന്ന് കാണിച്ചാണ് യുവതി പയ്യന്നൂർ പൊലീസിൽ പരാതി നൽകിത്. 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ മോഷണം പോയെന്ന പരാതിയിൽ കേസെടുത്ത പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.

 

Continue Reading

india

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി പാകിസ്താന്‍; 450 കിലോമീറ്റർ ദൂരപരിധിയുണ്ടെന്ന് അവകാശവാദം

Published

on

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന അവകാശവാദവുമായി പാകിസ്താന്‍. 450 കിലോമീറ്റര്‍ പരിധിയിലുള്ള പരീക്ഷണം നടത്തിയെന്നാണ് അവകാശവാദം. സൈനിക അഭ്യാസത്തിന്റെ ഭാഗമായാണ് അബ്ദാലി വെപ്പണ്‍ സിസ്റ്റത്തിന്റെ ഭാഗമായി പരീക്ഷണം നടത്തിയതെന്ന് പാക് സൈന്യം പറഞ്ഞു.

സൈനികരുടെ പ്രവർത്തന സന്നദ്ധത ഉറപ്പാക്കുകയും മിസൈലിന്റെ ആധുനികത ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരീക്ഷണമെന്നും പാകിസ്താൻ വ്യക്തമാക്കി. പാകിസ്താന്റെ ഏതൊരു മിസൈൽ പരീക്ഷണത്തെയും ഇന്ത്യ ഗുരുതരമായ പ്രകോപനമായാണ് കാണുന്നത്.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്താന്‍ നയതന്ത്രബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാകിസ്താന്റെ ഈ അവകാശവാദം. എന്നാല്‍ എന്തെങ്കിലും മിസൈല്‍ പരീക്ഷണം ഈ ഘട്ടത്തില്‍ നടത്തുന്നത് പ്രകോപനമായി കാണുമെന്നതാണ് ഇന്ത്യയുടെ ശക്തമായ നിലപാട്. മിസൈലിന്റെ സാങ്കേതിക വിദ്യയിലും സൈന്യത്തിന്റെ കഴിവിലും ഈ പരീക്ഷണത്തോടെ ആത്മവിശ്വാസം വര്‍ധിച്ചുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രതികരിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ചൊവ്വാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ടസ ഇടുക്കി, പാലക്കാട് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

Trending