Connect with us

kerala

ജനത്തെ കാണാന്‍ കെ.എസ്.ആര്‍.ടി.സി പോരേ; ബെന്‍സ് കാരവാന്‍ ധനികരുടെ വാഹനമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെ പോലുള്ള ഒരു ഏകാധിപതിക്കേ ഇപ്പോള്‍ കോടികള്‍ മുടക്കി ആഡംബര യാത്ര നടത്താനാവൂ

Published

on

നവകേരള സദസ്സിന് വേണ്ടി ആഡംബര കാരവനില്‍ നടത്തുന്ന യാത്ര സംസ്ഥാന സര്‍ക്കാരിന് തന്നെ ബൂമറാങ്ങ് ആവുമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ പോലുള്ള ഒരു ഏകാധിപതിക്കേ ഇപ്പോള്‍ കോടികള്‍ മുടക്കി ആഡംബര യാത്ര നടത്താനാവൂ.

കോടികൾ മുടക്കി ഹെലികോപ്റ്ററിൽ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാൻ ആഡംബര ബെൻസ് കാരവനിൽ എത്തുന്നതിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ സിനിമ – വ്യവസായ മേഖലയിലെ പ്രമുഖർ ഉപയോഗിക്കുന്ന വാഹമാണ് ബെൻസ് കാരവൻ. ബസിൽ യാത്ര ചെയ്ത് ജനങ്ങളെ കാണാനാണെങ്കിൽ കെഎസ്‌ആർ‌ടി‌സി‌യിലെ ഒരു നല്ല ബസ് രൂപമാറ്റം വരുത്തിയെടുത്താൽ മതി. അതിന് മുതിരാതെയാണ് മുഖ്യമന്ത്രിയുടെ കോടികൾ ചെലവഴിച്ചുള്ള കാരവനിലെ യാത്ര.

പെൻഷൻ പോലും ലഭിക്കാതെയും വിലക്കയറ്റം മൂലവും ഒരോ ദിവസവും ജനം പൊറുതിമുട്ടുമ്പോൾ കേരളം കാണാൻ സുഖവാസ യാത്രയായി എത്തുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ജനം എങ്ങനെ സ്വീകരിക്കുമെന്ന് കണ്ട് തന്നെ അറിയണം.

ഖജനാവിൽ പെൻഷൻ പോലും നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ജനങ്ങളോട് അൽപ്പമെങ്കിലും പ്രതിബന്ധത ഉണ്ടെങ്കിൽ കോടികൾ മുടക്കിയുള്ള ആഡംബര യാത്ര വേണ്ടെന്ന് വയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

kerala

ആശാവർക്കേഴ്സ് പിന്നോട്ടില്ല; രാപ്പകൽ സമരം 34-ാം ദിവസത്തിൽ

കേരള സർക്കാർ ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാനും തയ്യാറായിട്ടില്ല.

Published

on

വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 34 ദിവസം. ആശമാരുടെ വേതനത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും ഉത്തരവ് പുറത്തുവന്നിട്ടില്ല. കേരള സർക്കാർ ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാനും തയ്യാറായിട്ടില്ല.

ഈ പശ്ചാത്തലത്തിൽ തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് ആശമാരുടെ നീക്കം. രാഷ്ട്രീയപാർട്ടികളുടെ പിന്തുണയില്ലാതെ തുടങ്ങിയ സമരത്തിന് നിരവധി പേരാണ്നിലവിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്. അതേസമയം സമരത്തിന്‍റെ രൂപവും ഭാവവും മാറുന്നതോടെ കേന്ദ്ര – സംസ്ഥാന സര്‍ക്കാർ നിലപാട് എന്താകുമെന്ന് ഉറ്റ് നോക്കുകയാണ് ആശമാർ.

Continue Reading

kerala

ചൂടിനെ ഇന്നും കരുതണം; സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്.

Published

on

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്.

ഉയർന്ന താപനില പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37°C വരെയും കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36°C വരെയും; തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35°C വരെയും; വയനാട്, ഇടുക്കി ജില്ലകളിൽ 34°C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി.

Continue Reading

kerala

വൈറ്റില ആര്‍മി ടവേഴ്‌സ് ആറ് മാസത്തിനുള്ളില്‍ പൊളിച്ചുമാറ്റണം

ദുരന്തനിവരാണ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. 

Published

on

അപകടാവസ്ഥയിലായ വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴ്‌സിലെ ബി, സി ടവറുകള്‍ ആറ് മാസത്തിനുള്ളില്‍ പൊളിച്ച് നീക്കാന്‍ നിര്‍ദേശം. ഫ്‌ലാറ്റുകള്‍ സന്ദര്‍ശിച്ച വിദഗ്ധ സംഘത്തിന്റെതാണ് നിര്‍ദേശം.

മരടിലെ ഫ്‌ലാറ്റ് പൊളിക്കാന്‍ നേതൃത്വം നല്‍കിയ വിദഗ്ധരാണ് പരിശോധനയ്ക്ക് എത്തിയത്. ദുരന്തനിവരാണ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.

അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍ ഉള്‍പ്പെടെ മുഴുവന്‍ പൊളിക്കല്‍ പ്രക്രിയയ്ക്കും കുറഞ്ഞത് 10 മാസമെടുക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. ‘താമസക്കാരെ പൂര്‍ണമായി ഒഴിപ്പിച്ച ശേഷം രണ്ട് മാസത്തിനുള്ളില്‍ പൊളിക്കല്‍ പദ്ധതി തയ്യാറാക്കും. പൊളിച്ചുമാറ്റിയ ശേഷം, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ മറ്റൊരു രണ്ടോ മൂന്നോ മാസം എടുക്കും. അതിനാല്‍, മൊത്തം പ്രക്രിയയ്ക്ക് കുറഞ്ഞത് 10 മാസമെടുക്കും,’-സ്ട്രക്ചറല്‍ എഞ്ചിനീയര്‍ അനില്‍ ജോസഫ് പറഞ്ഞു.

26 നിലകളുള്ള രണ്ട് കെട്ടിടങ്ങളും താമസ യോഗ്യമല്ലാത്ത അവസ്ഥയിലാണെന്നും വിദഗ്ധ സംഘം വിലയിരുത്തി. ഒരൊറ്റ സ്‌ഫോടനത്തിലൂടെ രണ്ട് ഫ്‌ലാറ്റ് സമുച്ചയങ്ങളും പൊളിച്ചുനീക്കാം. അവശിഷ്ടങ്ങള്‍ നീക്കാന്‍ മൂന്നുമാസം കൂടി വേണ്ടിവരും. ഇതേസ്ഥലത്തുതന്നെ പുതിയഫ്‌ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കാം. ചന്ദര്‍ കുഞ്ച് അപ്പാര്‍ട് മെന്റിലെ ബി,സി ബ്ലോക്കുകളാണ് പൊളിക്കുന്നത്, എ ബ്ലോക്ക് അതേപടി നിലനിര്‍ത്തും.

ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴ്‌സിലെ ബി, സി ടവറുകള്‍ പൊളിക്കാനും പുനര്‍നിര്‍മിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കെട്ടിടം പൊളിക്കുന്നതിനും പുനര്‍ നിര്‍മിക്കുന്നതിനും ചെലവായ 175 കോടി രൂപ എഡബ്ല്യുഎച്ച്ഒ നല്‍കണം.

അധിക ചെലവുണ്ടായാല്‍ അതും വഹിക്കണം. എന്നാല്‍ നിലവിലുള്ള കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ പ്രകാരം, ടവര്‍ നിലനിന്നിരുന്ന സൈറ്റില്‍ കൂടുതല്‍ നിലകളോ ഏരിയയോ നിര്‍മിക്കാന്‍ എഡബ്ല്യുഎച്ച്ഒയ്ക്കു അനുമതി തേടാമെന്നും ഉത്തരവില്‍ പറയുന്നു.

Continue Reading

Trending