X

കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കുന്നത് ജീവനക്കാര്‍ തന്നെയെന്ന് വിജിലന്‍സ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന പതിനഞ്ചു ജീവനക്കാര്‍ക്കും മൂന്നു വിരമിച്ച ജീവനക്കാര്‍ക്കും സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങളുണ്ടെന്നു കെഎസ്ആര്‍ടിസി വിജിലന്‍സിന്റെ കണ്ടെത്തല്‍. കെഎസ്ആര്‍ടിസി തിരുവനന്തപുരം ഡിപ്പോയില്‍ ജോലി ചെയ്യുന്ന പ്യൂണിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരില്‍ എട്ടു ബസുകള്‍ സര്‍വീസ് നടക്കുന്നുണ്ടെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഇതെന്നും വിജിലന്‍സ് കണ്ടെത്തി.

കെഎസ്ആര്‍ടിസി ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരില്‍ സമാന്തര വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിജിലന്‍സിനെ അന്വേഷണെ ഏല്‍പ്പിച്ചത്. പ്രാഥമിക അന്വേഷണം മാത്രമാണ് പൂര്‍ത്തിയായതെന്നും കൂടുതല്‍ പേര്‍ കുടുങ്ങാനാണ് സാധ്യതയെന്നും അധികൃതര്‍ വ്യക്തമാക്കി. അന്തിമ റിപ്പോര്‍ട്ട് അടുത്ത മാസം അവസാനത്തോടെ സമര്‍പ്പിക്കാനാണ് ആലോചിക്കുന്നത്.

കെഎസ്ആര്‍ടിസിയുടെ നഷ്ടം വര്‍ധിപ്പിക്കുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് സമാന്തര സര്‍വീസുകളാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 3,622 കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

chandrika: