കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നിന്നും പുതുതായി രണ്ട് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂടി സര്‍വ്വീസ് നടത്തും. നിലവില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള ബസ്സിന് പുറമെയാണിത്. മാനന്തവാടിയില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുമാണ് ബസ്സുകള്‍ പുറപ്പെടുക. മാനന്തവാടിയില്‍ നിന്നുള്ള ബസ് പടിഞ്ഞാറത്തറ, കല്‍പ്പറ്റ, മേപ്പാടി, വടുവഞ്ചാല്‍, ഗൂഡല്ലൂര്‍, ഊട്ടി, മേട്ടുപാളയം വഴിയും ബത്തേരിയില്‍ നിന്ന് പാട്ടവയല്‍, ഗൂഡല്ലൂര്‍, ഊട്ടി, മേട്ടുപാളയം വഴിയുമാണ് കോയമ്പത്തൂരിലേക്ക് സര്‍വ്വീസ് നടത്തുക.
നിലവില്‍ മാനന്തവാടിക്കനുവദിച്ച ആലുവ യൂനിറ്റിലും ബത്തേരിക്കനുവദിച്ച ബസ് നെയ്യാറ്റിന്‍കര യൂനിറ്റിലുമാണ്. ബസിന്റെ സമയവിവരങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ 3ാം തിയ്യതിക്ക് മുമ്പായി ഇ.ഡി.ഒക്ക് അയച്ചുനല്‍കണമെന്ന് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസര്‍മാര്‍ അതാത് മേഖലാ ഓഫീസര്‍മാര്‍ മുഖേന കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
- 6 years ago
chandrika
Categories:
Video Stories
വയനാട്ടില്‍ നിന്ന് കോയമ്പത്തൂരിലേക്ക് രണ്ട് ബസ്സുകള്‍ കൂടി
Tags: Wayanad news