Connect with us

kerala

കോഴിക്കോട് ലോഡ്ജില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

അനീഷിനെ കാണാതായതായി ഇന്ന് രാവിലെ കൂരാച്ചുണ്ട് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

Published

on

സ്വകാര്യ ലോഡ്ജില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായണ്ണ നരയംകുളം സ്വദേശി അനീഷി (38) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് അനീഷ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജില്‍ മുറി എടുത്തത്. അനീഷിനെ കാണാതായതായി ഇന്ന് രാവിലെ കൂരാച്ചുണ്ട് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജില്‍ അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടുണ്ടായ മാനസിക പ്രയാസമാണ് അനീഷിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കസബ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

kerala

ചിന്നക്കനാലില്‍ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം; വീട് ഇടിച്ചു തകര്‍ത്തു

ഇന്നലെ രാത്രിയോടെ ആയിരുന്നു ആക്രമണം.

Published

on

ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. ചിന്നക്കനാലില്‍ 301 ല്‍ ഗന്ധകന്റെ വീടാണ് കാട്ടാന ആക്രമണത്തില്‍ തകര്‍ന്നത്. ഇന്നലെ രാത്രിയോടെ ആയിരുന്നു ആക്രമണം. വീടിന്റെ ഒരു ഭാഗം പൂര്‍ണമായി ഇടിച്ചു തകര്‍ത്തു.

ആക്രമണ സമയം വീട്ടില്‍ ആളില്ലായിരുന്നത് കൊണ്ട് വലിയ അപകടം ആണ് ഒഴിവായത്. നിലവില്‍ കാട്ടാനയെ വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്.

Continue Reading

kerala

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് മന്ത്രി കെ.രാജന്റെ മൊഴി എടുക്കും

എം. ആര്‍ അജിത് കുമാറിന്റെ വീഴ്ച സംബന്ധിച്ചാണ് ഡിജിപി അന്വേഷിക്കുന്നത്

Published

on

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട കേസില്‍ റവന്യൂ മന്ത്രി കെ.രാജന്റെ മൊഴി ഡിജിപി ഇന്ന് എടുക്കും. പൂരം നടക്കുമ്പോള്‍ റവന്യൂ മന്ത്രി കെ.രാജന്‍ തൃശ്ശൂരില്‍ ഉണ്ടായിരുന്നു. എം. ആര്‍ അജിത് കുമാറിന്റെ വീഴ്ച സംബന്ധിച്ചാണ് ഡിജിപി അന്വേഷിക്കുന്നത്.

വിഷയത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി കെ.രാജന്‍ നേരത്തെ പറഞ്ഞിരുന്നു. മന്ത്രിക്കുപോലും ലഭിക്കാത്ത സൗകര്യങ്ങള്‍ തൃശ്ശൂരിലെ BJP സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ലഭിച്ചതും വിവാദമായിരുന്നു.

Continue Reading

kerala

വയനാട് പുനരിധിവാസം; 235 പേര്‍സമ്മതപത്രം നല്‍കി

രണ്ടാംഘട്ട എ,ബി പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സമ്മതപത്രം ഇന്നുമുതല്‍ സ്വീകരിക്കും

Published

on

വയനാട് പുനരിധിവാസത്തിനായി 235 പേര്‍സമ്മതപത്രം നല്‍കി. 242 പേരടങ്ങിയ ആദ്യഘട്ട പട്ടികയില്‍ ഉള്ളവരാണ് സമ്മതപത്രം നല്‍കിയത്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് 170 പേരും പകരം നല്‍കുന്ന സാമ്പത്തിക സഹായത്തിന് 65 പേരുമാണ് കലക്ടറേറ്റിലെത്തി സമ്മതപത്രം കൈമാറിയത്. രണ്ടാംഘട്ട എ,ബി പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സമ്മതപത്രം ഇന്നുമുതല്‍ സ്വീകരിക്കും.

സമ്മതപത്രം കൈമാറാനുള്ള അവസാന ദിനം ഇന്നലെയായിരുന്നു. ഇന്നലെ മാത്രം 113 ഗുണഭോക്താക്കളാണ് സമ്മതപത്രം കൈമാറിയത്. 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നത്. ഇവിടെ 7 സെന്റില്‍ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീട് നിര്‍മ്മിക്കുക. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ. അതോടൊപ്പം, ആരോഗ്യ കേന്ദ്രം, അംഗന്‍വാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മ്മിക്കും.

മറ്റേതെങ്കിലും രീതിയിലൊ, സംഘടനകളോ വ്യക്തികളോ മറ്റ് സ്‌പോണ്‍സര്‍മാരോ വീടുവെച്ച് നല്‍കുന്നതിനാലോ ടൗണ്‍ഷിപ്പില്‍ വീട് വേണ്ട എന്ന് തീരുമാനിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച 15 ലക്ഷം രൂപ സാമ്പത്തിക സഹായമായി ലഭിക്കും. രണ്ടാംഘട്ട 2-എ, 2-ബി പട്ടികയിലുള്‍പ്പെട്ട ഗുണഭോക്താകളില്‍ നിന്ന് സമ്മതപത്രം ഇന്ന് മുതല്‍ സ്വീകരിക്കും. ഇതുകൂടി ചേര്‍ത്ത് ടൗണ്‍ഷിപ്പില്‍ വീട് വേണോ, സാമ്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Continue Reading

Trending