Connect with us

kerala

കെ.എസ്.ആര്‍.ടി.സി. ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ആപീസ് പറമ്പ് പരേതനായ ഉണ്ണികൃഷ്ണന്റെ മകന്‍ സൗരവ് കൃഷ്ണന്‍ (25) ആണ് മരിച്ചത്

Published

on

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന് മുകളില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി. ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃപ്രങ്ങോട് ക്ഷേത്രത്തിനു സമീപം മേപ്പാടത്ത് താമസിക്കുന്ന ആപീസ് പറമ്പ് പരേതനായ ഉണ്ണികൃഷ്ണന്റെ മകന്‍ സൗരവ് കൃഷ്ണന്‍ (25) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.

kerala

വിവാദ പ്രസ്താവന; കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറായി

യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആര്‍.എല്‍.വി രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്ന് തെളിഞ്ഞു.

Published

on

കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താനയില്‍ കുറ്റപത്രം തയ്യാറായി. യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ആര്‍.എല്‍.വി രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്ന് തെളിഞ്ഞു. ആര്‍.എല്‍.വി രാമകൃഷ്ണന്‍ പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെ തന്നെയാണ് സംസാരിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമയും കേസില്‍ പ്രതിയാണ്.

സംഭവത്തില്‍ സത്യം ജയിച്ചുവെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍ പ്രതികരിച്ചു. ഒരു കാലത്തും ജാതി വിവേചനം ഉണ്ടാകരുതെന്ന താക്കീതാണ് കുറ്റപത്രമെന്നും അദ്ദേഹം പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ സത്യഭാമക്ക് പരമാവധി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

സത്യഭാമ യൂട്യൂബ് ചാനലിനു നല്‍കിയ പ്രസ്താവനകള്‍ വന്‍ വിവാദമായിരുന്നു. വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും മാപ്പ് പറയാനോ തിരുത്താനോ സത്യഭാമ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ രാമകൃഷ്ണന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതേസമയം താന്‍ ഉദ്ദേശിച്ചത് രാമകൃഷ്ണനെ അല്ലെന്ന സത്യഭാമയുടെ വാദം തെറ്റെന്ന് തെളിയിക്കാന്‍ കുറ്റപത്രത്തിലൂടെ പൊലീസിന് കഴിഞ്ഞു. ബന്ധപ്പെട്ട സാക്ഷികളുടെ മൊഴികൂടി ശേഖരിച്ചാണ് സത്യഭാമ രാമകൃഷ്ണനെതിരെ തന്നെയന്ന് പറഞ്ഞതെന്ന് പൊലീസ് ഉറപ്പിച്ചത്.

ചാലക്കുടിക്കാരന്‍ നര്‍ത്തകന് കാക്കയുടെ നിറമെന്നായിരുന്നു പരാമര്‍ശം. എന്നാല്‍ ചാലക്കുടിയില്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ അല്ലാതെ ഇതേ തരത്തിലുള്ള മറ്റൊരു കലാകാരനില്ല. പഠിച്ചതൊന്നും പഠിപ്പിക്കുന്നത് മറ്റൊന്നും എന്നായിരുന്നു അടുത്ത പരാമര്‍ശം. സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കെ കെ.പി.എ.സി ലളിതയുമായി കലഹിച്ച കലാകാരന്‍ എന്നായിരുന്നു അടുത്തത്. സത്യഭാമക്ക് രാമകൃഷ്ണനോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

വ്യക്തി വിരോധത്തെ കുറിച്ച് സത്യാഭാമയുടെ ശിക്ഷ്യര്‍ നല്‍കിയ മൊഴികളും കേസില്‍ നിര്‍ണായകമായി. രാമകൃഷ്ണന്റെ ജാതിയെകുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന സത്യഭാമയുടെ വാദം തെറ്റാണെന്നും തെളിഞ്ഞു.

അതേസമയം വിവാദ അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലിന്റെ ഹാര്‍ഡ് ഡിസ്‌കും പെന്‍ഡ്രവും കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Continue Reading

kerala

വ്യാജ ലോട്ടറി ടിക്കറ്റ് നിര്‍മിച്ച് വില്‍പന; പുനലൂരില്‍ സിപിഎം നേതാവ് പിടിയില്‍

ക്രിസ്മസ്-പുതുവര്‍ഷ ബംമ്പര്‍ ടിക്കറ്റാണ് സി.പി.എം പുനലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗം വ്യാജമായി നിര്‍മിച്ചത്

Published

on

പുനലൂരില്‍ വ്യാജ ലോട്ടറി ടിക്കറ്റ് നിര്‍മിച്ച് വില്‍പന നടത്തിയ സിപിഎം നേതാവ് പിടിയില്‍. സംസ്ഥാന സര്‍ക്കാറിന്റെ കഴിഞ്ഞ ക്രിസ്മസ്-പുതുവര്‍ഷ ബംമ്പര്‍ ടിക്കറ്റാണ് സി.പി.എം പുനലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗം വ്യാജമായി നിര്‍മിച്ചത്. സംഭവത്തില്‍ പുനലൂര്‍ റ്റി.ബി ജങ്ഷനില്‍ കുഴിയില്‍ വീട്ടില്‍ ബൈജുഖാനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ഒറിജിനല്‍ ലോട്ടറി ടിക്കറ്റിന്റെ കളര്‍ പ്രിന്റ് എടുത്തായിരുന്നു തട്ടിപ്പ്.

ഏജന്‍സിയില്‍ നിന്ന് 680 ടിക്കറ്റാണ് ബൈജുഖാന്‍ വാങ്ങിയത്. ഇയാളില്‍നിന്ന് വാങ്ങിയ ടിക്കറ്റുകളില്‍ സമ്മാനം അടിച്ചതിനെ തുടര്‍ന്ന് ഉടമകള്‍ അടിമാലി, പാലക്കാട് ഭാഗത്തുള്ള ലോട്ടറി കടകളിലെത്തിച്ച് സമ്മാനം ആവശ്യപ്പെട്ടു. ടിക്കറ്റില്‍ സംശയം തോന്നിയ ഈ കടക്കാര്‍ ടിക്കറ്റിലുണ്ടായിരുന്ന പുനലൂരിലുള്ള ഏന്‍സിയുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളത്തരം വെളിച്ചത്തായത്.പ്രതിയെ പുനലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

kerala

വൈറ്റില ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റ്; ഹൈക്കോടതി നിയമിച്ച സമിതി ഇന്ന് സന്ദര്‍ശനം നടത്തും

ഫ്‌ലാറ്റ് സമുച്ഛയത്തില്‍ ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് ബി, സി ടവറുകള്‍ പൊളിക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു

Published

on

വൈറ്റിലയിലെ പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റില്‍ ഹൈക്കോടതി നിയമിച്ച സമിതി ഇന്ന് സന്ദര്‍ശനം നടത്തും. എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ്, പൊതുമരാമത്ത് വകുപ്പ് സ്‌ട്രെക്ച്ചറല്‍ എഞ്ചിനീയര്‍, ആര്‍ബി വെല്‍ഫയര്‍ ഹൗസിങ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി ഉള്‍പ്പെടെ സംഘത്തിലുണ്ടാവും.

ഫ്‌ലാറ്റ് സമുച്ഛയത്തില്‍ ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് ബി, സി ടവറുകള്‍ പൊളിക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. എ ടവറിന് ബലക്ഷയം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഫ്‌ലാറ്റ് പൊളിക്കല്‍, പുനര്‍നിര്‍മ്മാണം, ഫ്‌ളാറ്റിലെ താമസക്കാരുടെ പുനരധിവാസം എന്നിവ ചര്‍ച്ചയാകും.

Continue Reading

Trending