Connect with us

crime

കര്‍ഷകനോട് കെ.എസ്.ഇ.ബിയുടെ ക്രൂരത;മൂവാറ്റുപുഴയില്‍ വിളവെടുക്കാറായ 400ലേറെ വാഴകള്‍ വെട്ടിമാറ്റി

220 കെവി ലൈനിനു കീഴെ വാഴ ഉള്‍പ്പെടെ ഹ്രസ്വകാല വിളകള്‍ കൃഷിചെയ്യാന്‍ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്ന തോമസിനെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്.

Published

on

ടവര്‍ ലൈനിനു കീഴില്‍ കൃഷി ചെയ്തിരുന്ന 400 വാഴ കെ.എസ.ഇ.ബി മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ചു. ഓണത്തിനു വിളവെടുക്കാന്‍ പാകത്തിനു കുലച്ചുനിന്ന വാഴയാണിത്. വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കു സമീപം മൂലമറ്റത്തുനിന്നുള്ള 220 കെവി ടവര്‍ ലൈനിനു കീഴില്‍ കാവുംപുറത്ത് തോമസിന്റെ വാഴത്തോട്ടമാണു നശിപ്പിച്ചത്. 220 കെവി ലൈനിനു കീഴെ വാഴ ഉള്‍പ്പെടെ ഹ്രസ്വകാല വിളകള്‍ കൃഷിചെയ്യാന്‍ അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റര്‍ മാത്രം അകലെ താമസിക്കുന്ന തോമസിനെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്. ടവര്‍ ലൈനിനു കീഴില്‍ നിശ്ചിത അകലം ഉറപ്പാക്കി വീടുവയ്ക്കാന്‍ പോലും അനുമതി നല്‍കുന്നുണ്ട്. ഉയരം വയ്ക്കുന്ന മരങ്ങള്‍ പാടില്ലന്നേ നിയമമുള്ളൂ. തോമസും മകന്‍ അനീഷും ചേര്‍ന്നാണു കൃഷി നടത്തിയിരുന്നത്. നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ട്.

മൂലമറ്റത്തു നിന്നെത്തിയ ലൈന്‍ മെയിന്റ്‌നന്‍സ് സബ് ഡിവിഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥരാണു കഴിഞ്ഞ വെള്ളിയാഴ്ച വാഴ വെട്ടിയത്. കെഎസ്ഇബി വാരപ്പെട്ടി ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ശനിയാഴ്ച താലൂക്ക് വികസന സമിതി യോഗത്തില്‍ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചപ്പോള്‍ മാത്രമാണു മൂവാറ്റുപുഴയിലെ കെഎസ്ഇബി ഉന്നതോദ്യോഗസ്ഥര്‍ പോലും സംഭവം അറിഞ്ഞത്. നഷ്ടപരിഹാരം ലഭിക്കുന്നതിനു പരിമിതികളുണ്ടെന്നും വ്യക്തമാക്കി.

ടവര്‍ ലൈനിനു കീഴില്‍ ഇതേ സ്ഥലത്തു കഴിഞ്ഞ വര്‍ഷവും കൃഷിയുണ്ടായിരുന്നു. തടസ്സമില്ലാതെ വിളവെടുക്കുകയും ചെയ്തു. ഇത്തവണ നട്ട വാഴകള്‍ക്ക് ഉയരം കൂടുതലായിരുന്നെന്നും വാഴക്കൈ ലൈനില്‍ തട്ടി വാഴ കത്തുകയും ലൈനില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തുവെന്നും എല്‍എംഎസ് വിഭാഗം അറിയിച്ചു.

crime

വയനാട്ടില്‍ 16കാരനെ പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്.

Published

on

പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ പിടിയിൽ. പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്.

സുൽത്താൻബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലെ 16കാരനെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് നടപടി. വിദ്യാർഥികളെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

അധ്യാപകൻ താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ സുൽത്താൻബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

Continue Reading

crime

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കെത്തിച്ച ശരീരഭാഗങ്ങൾ മോഷണം പോയി; ആക്രിക്കാരൻ പിടിയില്‍

സാമ്പിളുകൾ കാണാതായതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻ വീഴ്ച്ച. പരിശോധനയ്ക്കായി എത്തിച്ച ശരീരഭാഗങ്ങൾ മോഷ്ടിക്കപ്പെട്ടു. ലാബിൽ എത്തിച്ച 17 രോഗികളുടെ സാമ്പിളുകളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. സാമ്പിളുകൾ കാണാതായതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആക്രിക്കാരനിൽ നിന്ന് സാമ്പിളുകൾ കണ്ടെടുക്കുകയും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ശസ്ത്രക്രിയ നടത്തിയവരുടെ രോഗനിർണയത്തിനായാണ് ഇത്തരം സ്പെസിമെനുകൾ പരിശോധനയ്ക്ക് അയക്കുന്നത്. ഇന്നലെ ശസ്ത്രക്രിയ പൂർത്തിയാക്കിയ രോഗികളുടെ ശരീരഭാഗങ്ങളാണ് മോഷണം പോയത്. സാധാരണയായി ആംബുലൻസ് ഡ്രൈവറോ ആശുപത്രി ജീവനക്കാരോ ആണ് പരിശോധനയ്ക്കായി സാമ്പിളുകൾ കൊണ്ടുപോകുന്നത്.

പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മോഷണവിവരം അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശരീരഭാഗങ്ങളാണെന്ന് അറിയാതെയാണ് മോഷ്ടിച്ചതെന്നാണ് ആക്രിക്കാരന്റെ മൊഴി. എന്നാൽ സ്പെസിമെനുകൾ എങ്ങനെ ഇയാളുടെ കൈവശം എത്തിയെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.

Continue Reading

crime

കല്ലുവാതുക്കലിൽ അമ്മായിയമ്മയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം; വീടിന് തീയിട്ട ശേഷം ഗൃഹനാഥനും ജീവനൊടുക്കാൻ ശ്രമിച്ചു

കഴുത്തും കൈ ഞരമ്പും മുറിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. 

Published

on

പാരിപ്പള്ളി മീനമ്പലത്ത് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം മരുമകന്‍ വീട് കത്തിച്ചു. പാചകവാതക സിലിണ്ടര്‍ തുറന്നു വിട്ട് വീടിന് തീയിട്ട ശേഷം മരുമകന്‍ മണിയപ്പന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴുത്തും കൈ ഞരമ്പും മുറിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്.

ഇന്നു രാവിലെയാണ് സംഭവം. ഭാര്യാ മാതാവ് രത്‌നമ്മ (80) ഗുരുതരമായി പരിക്കേറ്റ് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മണിയപ്പന്റെ ആരോഗ്യനിലയും ഗുരുതരമാണ്. പരവൂരില്‍നിന്ന് അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ എത്തിയാണ് വീട്ടിലെ തീ കെടുത്തിയത്.

Continue Reading

Trending