Connect with us

kerala

യുഡിഎഫിനെതിരെ തിരിയുന്നതിനു പകരം അണികള്‍ക്കായി കുറച്ചു ക്യാപ്‌സൂളുകള്‍ കണ്ടുപിടിക്കൂ; റിയാസിനെ ട്രോളി ശബരീനാഥന്‍

ആരോപണങ്ങളുടെ ഈ മഹാമാരി കാലത്ത് പാര്‍ട്ടിക്ക് അത് വളരെ അത്യാവശ്യമാണ്-ശബരീനാഥന്‍ പറഞ്ഞു. അങ്ങേക്ക് അതിനു കഴിയും, അങ്ങേക്കേ അതിനു കഴിയൂ എന്നും റിയാസിനെ ഉപദേശിച്ചു

Published

on

 

തിരുവനന്തപുരം: ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് രാജിവച്ചതിനെ പരിഹസിച്ച ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസിന് മറുപടിയുമായി കെഎസ് ശബരീനാഥന്‍ എംഎല്‍എ. യുഡിഎഫിനെ കുറിച്ച് വ്യാകുലപ്പെടേണ്ട കാര്യമില്ലെന്നും ഞങ്ങളുടെ കാര്യങ്ങള്‍ വൃത്തിയായി നോക്കാന്‍ ഞങ്ങള്‍ക്കറിയാമെന്നും ശബരീനാഥന്‍ റിയാസിനു നല്‍കിയ മറുപടിയില്‍ പറഞ്ഞു.

നിങ്ങളുടെ മന്ത്രിസഭയിലെ അഞ്ച് പ്രമുഖരുടെ ഓഫീസും പരിവാരങ്ങളും കുടുംബവും കസ്റ്റംസ്, എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, പൊലീസ്, വിജിലന്‍സ് എന്നിവരുടെ അന്വേഷണത്തിലുള്ള കാര്യം റിയാസിനറിയാമല്ലോഎന്നും ശബരീനാഥന്‍ പരിഹസിച്ചു. പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ സ്വത്തുക്കളെ കുറിച്ചുള്ള അന്വേഷണം വേറൊരു വഴിക്കും പോവുന്നു.

ഈ വിഷയങ്ങള്‍ പ്രതിരോധിക്കുന്നതിനായുള്ള ക്യാപ്‌സൂളുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളില്‍ അങ്ങ് ശ്രദ്ധ ചെലുത്തുക, എന്നിട്ട് വൈകുന്നേരങ്ങളിലെ ചാനല്‍ ചര്‍ച്ചകളില്‍ അതിന്റെ പരീക്ഷണങ്ങള്‍ നടത്തുക, ആരോപണങ്ങളുടെ ഈ മഹാമാരി കാലത്ത് പാര്‍ട്ടിക്ക് അത് വളരെ അത്യാവശ്യമാണ്-ശബരീനാഥന്‍ പറഞ്ഞു. അങ്ങേക്ക് അതിനു കഴിയും, അങ്ങേക്കേ അതിനു കഴിയൂ എന്നും റിയാസിനെ ഉപദേശിച്ചു.

നേരത്തെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ബെന്നി ബഹനാന്‍ രാജിവച്ചതിനെ തുടര്‍ന്ന് റിയാസ് വലിയ തോതിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

https://www.facebook.com/PAMuhammadRiyas/posts/1574663232736279

ഇതിനു അതേ നാണയത്തില്‍ ശബരീനാഥന്‍ മറുപടി നല്‍കുകയായിരുന്നു.

https://www.facebook.com/SabarinadhanKS/posts/1449054958619288

kerala

കനത്ത തിരിച്ചടി പ്രതീക്ഷിച്ചില്ല; സംസ്ഥാന അധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ച’; സുരേന്ദ്രന് എതിരെ ഒളിയമ്പുമായി ബി.ജെ.പി നേതാവ്‌

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ച ഉണ്ടായത് ഗൗരവമായ കാര്യമാണ് എന്നാണ് സന്ദീപ് വാചസ്പതി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Published

on

പാലക്കാട് നാണംകെട്ട പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നേരെ ഒളിയമ്പുമായി ബിജെപി നേതാക്കള്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ച ഉണ്ടായത് ഗൗരവമായ കാര്യമാണ് എന്നാണ് സന്ദീപ് വാചസ്പതി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന കോഴയും കൂറുമാറ്റവും അടക്കമുള്ള വിഷയങ്ങള്‍ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം കുറിച്ചു.

ബിജെപിയുടെ മേല്‍ക്കൂര ശക്തിപ്പെടുത്തണമെന്നാണ് ബിജെപി നേതാവ് എന്‍ ശിവരാജന്‍ പറ!ഞ്ഞത്. സംഘടന ശക്തിപ്പെടുത്താനായി കുറെക്കാലമായി സജീവമല്ലാത്തവരെ തിരികെ കൊണ്ടു വരണമെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു. സംഘടനാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് കെ സുരേന്ദ്രനോട് ചോദിക്കണമെന്നായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം.

Continue Reading

kerala

ജനാധിപത്യമെന്ന പരീക്ഷ പാസായി; ജാര്‍ഖണ്ഡിലെ വിജയത്തില്‍ ഹേമന്ത് സോറന്‍

ഹേമന്ത് സോറനെ ജയിലിലടച്ചതും, തീവ്ര വര്‍ഗീയ പരമര്‍ശങ്ങള്‍ സംസ്ഥാനത്തുപയോഗിച്ചതും ബിജെപിക്ക് തിരിച്ചടിയായി.

Published

on

നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ജാര്‍ഖണ്ഡില്‍ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ മുന്നണി. ഹേമന്ത് സോറന്റെ ജെഎംഎം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച മുന്നണി 81ല്‍ 56 സീറ്റുകളും നേടിയെടുത്ത് വെന്നിക്കൊടി പാറിച്ചു. 24 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് സ്വന്തമാക്കാനായത്. ശേഷിക്കുന്ന ഒരു സീറ്റില്‍ ജയിച്ചത് സ്വതന്ത്രനാണ്. ഹേമന്ത് സോറനെ ജയിലിലടച്ചതും, തീവ്ര വര്‍ഗീയ പരമര്‍ശങ്ങള്‍ സംസ്ഥാനത്തുപയോഗിച്ചതും ബിജെപിക്ക് തിരിച്ചടിയായി.

ഇന്ത്യ മുന്നണിക്കായി 81 സീറ്റില്‍ 41 സീറ്റുകളിലും മത്സരിച്ചത് ജെഎംഎം തന്നെയാണ് ഇതില്‍ 34 സീറ്റുകളിലും പാര്‍ട്ടിക്ക് വിജയിക്കാനായി. 30 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ജയിച്ചത് 16 സീറ്റുകളിലാണ്. ആറ് സീറ്റുകളില്‍ മത്സരിച്ച ആര്‍ജെഡി നാല് സീറ്റുകളിലും നാല് സീറ്റുകളില്‍ മത്സരിച്ച സിപിഐഎംഎല്‍ രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്.

ജാർഖണ്ഡ് പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമടക്കമുള്ള നേതാക്കൾ ദിവസങ്ങളോളം സംസ്ഥാനത്ത് പ്രചാരണം നടത്തിയിരുന്നു. മാത്രമല്ല, ഹേമന്ത് സോറന്റെ വിശ്വസ്തനായിരുന്ന ചമ്പായ് സോറൻ ഉൾപ്പെടെയുള്ള നേതാക്കളെയും ബി.ജെ.പി ചാക്കിട്ടു പിടിക്കുകയും ചെയ്തു.

ആദ്യഘട്ടത്തിൽ എൻ.ഡി.എക്കായിരുന്നു ലീഡ്. പിന്നീട് എൻ.ഡി.എ സഖ്യത്തെ മറികടന്ന് ഇന്ത്യ സഖ്യം മുന്നിലെത്തി. അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു സോറനെ.

അത് ഒരുതരത്തിൽ പാർട്ടിക്ക് ഗുണം ചെയ്യുകയും ചെയ്തു. ഝാർഖണ്ഡിലെ ആദിവാസി, ഒ.ബി.സി വോട്ടുകളും പാർട്ടിക്കായിരുന്നു. ജലത്തിന്റെയും വനത്തിന്റെയും ഭൂമിയുടെയും ഭരണഘടനയുടെയും സംരക്ഷണത്തിന്റെ വിജയമാണിതെന്ന് ഹേമന്ത് സോറനെ അഭിന്ദിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

‘ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുന്നു. മഹത്തായ വിജയം സമ്മാനിച്ചതിന് സംസ്ഥാനത്തെ എല്ലാവിഭാഗങ്ങളിലുമുള്ളവരോട് പ്രത്യേകിച്ച്, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരോട് നന്ദി പറയുകയാണ്. ജനാധിപത്യമെന്ന വലിയ പരീക്ഷയാണ് വിജയിച്ചിരിക്കുന്നത്.​’-ഹേമന്ത് സോറൻ ജനങ്ങൾക്ക് നന്ദി പറയവെ സൂചിപ്പിച്ചു.

Continue Reading

kerala

വയനാട്ടില്‍ ഇടതിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും കുറവ് വോട്ട്‌

നേരത്തെ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജയ്ക്ക് 2,83,023 വോട്ട് നേടിയിരുന്നു.

Published

on

ഉപതെരഞ്ഞെടുപ്പിന്റെ അന്തിമചിത്രം വ്യക്തമാവുമ്പോള്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ചരിത്രത്തെ ഏറ്റവും കുറഞ്ഞ വോട്ട്. 6,22,338 വോട്ട് നേടി പ്രിയങ്കാ ഗാന്ധിയിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് ലഭിച്ചത് 2,11, 407 വോട്ടാണ്.

നേരത്തെ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജയ്ക്ക് 2,83,023 വോട്ട് നേടിയിരുന്നു. 4.01 ശതമാനം വോട്ടിന്റെ ഇടിവാണ് സിപിഐ സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തില്‍ നേരിട്ടത്.

2014 ല്‍ ആദ്യമായി സത്യന്‍ മൊകേരി മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയപ്പോള്‍ 3,56,165 വോട്ട് നേടിയിരുന്നു. അതിനേക്കാള്‍ ഒന്നരലക്ഷത്തിനടുത്ത് ഇടിവ് വോട്ടില്‍ ഉണ്ടായി. കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമായിരുന്നു അന്ന് മണ്ഡലത്തിലുണ്ടായിരുന്നത്.

2019 ല്‍ പി പി സുനീറായിരുന്നു മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 2,74,597 വോട്ട് സുനീര്‍ നേടിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ കന്നി അങ്കം കൂടിയായിരുന്നു ഇത്. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുലിന്റെ മണ്ഡലത്തിന്റെ വിജയം.

വയനാട് ലോക്‌സഭാ മണ്ഡലം രൂപീകരിച്ച് ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 2019 ലാണ്. അന്ന് 4,10,703 വോട്ട് നേടി മണ്ഡലത്തില്‍ നിന്നും എംഐ ഷാനവാസ് ആദ്യമായി തിരഞ്ഞെടുത്തത്. സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന എം റഹ്മത്തുള്ള 2,57,264 വോട്ട് നേടിയിരുന്നു.

Continue Reading

Trending