Connect with us

kerala

കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു

കെപിസിസി ഭാരാവാഹി പട്ടിക പ്രഖ്യാപിച്ചു. 23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതി അംഗങ്ങള്‍, നാല് വൈസ് പ്രസിഡന്‍റുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പട്ടിക

Published

on

ന്യൂഡല്‍ഹി : കെപിസിസി ഭാരാവാഹി പട്ടിക പ്രഖ്യാപിച്ചു. 23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതി അംഗങ്ങള്‍, നാല് വൈസ് പ്രസിഡന്‍റുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പട്ടിക. എന്‍ ശക്തന്‍, വിടി ബല്‍റാം, വിപി സജീന്ദ്രന്‍, വിജെ പൗലോസ് എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. അഡ്വ. പ്രതാപചന്ദ്രനെ ട്രഷററായും നിയമിച്ചു.

23 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്നും നിര്‍വാഹക സമിതിയില്‍ രണ്ടും വനിതകളെ ഉള്‍പ്പെടുത്തി. അഡ്വക്കേറ്റ് ദീപ്തി മേരി വര്‍ഗീസ്, കെ.എ തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് വനിതാ ജനറല്‍ സെക്രട്ടറിമാര്‍. പത്മജ വേണുഗോപാല്‍, ഡോ. സോന പിആര്‍ എന്നിവരാണ് നിര്‍വാഹക സമിതിയിലെ വനിതാ പ്രാതിനിധ്യം.

ഭാരവാഹി പട്ടിക:

വൈസ് പ്രസിഡന്‍റുമാർ
എൻ ശക്തൻ
വി.ടി ബൽറാം
വിജെ പൗലോസ്
വിപി സജീന്ദ്രൻ
ട്രഷറർ

അഡ്വ. പ്രതാപചന്ദ്രൻ
ജനറൽ സെക്രട്ടറിമാർ

എഎ ഷുക്കൂർ
പ്രതാപവർമ്മ തമ്പാൻ
എസ് അശോകൻ
മരിയാപുരം ശ്രീകുമാർ
കെകെ ഏബ്രഹാം
അഡ്വ. സോണി സെബാസ്റ്റ്യൻ
അഡ്വ. കെ ജയന്ത്
അഡ്വ. പിഎം നിയാസ്
ആര്യാടൻ ഷൗക്കത്ത്
സി ചന്ദ്രൻ
ടിയു രാധാകൃഷ്ണൻ
അഡ്വ. അബ്ദുൽ മുത്തലിബ്
അഡ്വ. ദീപ്തി മേരി വർഗീസ്
ജോസി സെബാസ്റ്റ്യൻ
പിഎ സലിം
അഡ്വ. പഴകുളം മധു
എംജെ ജോബ്
കെപി ശ്രീകുമാർ
എംഎം നസീർ
അലിപ്പറ്റ ജമീല
ജിഎസ് ബാബു
കെഎ തുളസി
അഡ്വ. ജി സുബോധൻ
നിർവാഹക സമിതി

കെ സുധാകരൻ
വിഡി സതീശൻ
കൊടിക്കുന്നിൽ സുരേഷ്
പിടി തോമസ്
അഡ്വ. ടി സിദ്ദിഖ്
പദ്മജ വേണുഗോപാൽ
അഡ്വ. വിഎസ് ശിവകുമാർ
അഡ്വ. ടി ശരത്ചന്ദ്രപ്രസാദ്
കെ.പി ധനപാലൻ
എം മുരളി
വർക്കല കഹാർ
കരകുളം കൃഷ്ണപിള്ള
അഡ്വ. ഡി സുഗതൻ
കെഎൽ പൗലോസ്
അനിൽ അക്കര
സിവി ബാലചന്ദ്രൻ
അഡ്വ. ടോമി കല്ലാനി
പിജെ ജോയ്
കോശി എം കോശി
അഡ്വ. ഷാനവാസ് ഖാൻ
അഡ്വ. കെപി ഹരിദാസ്
ഡോ. സോന പിആർ
ജ്യോതികുമാർ ചാമക്കാല
അഡ്വ. ജോൺസൺ ഏബ്രഹാം
ജെയ്‌സൺ ജോസഫ്
ജോർജ് മാമ്മൻ കൊണ്ടൂർ
മണക്കാട് സുരേഷ്
മുഹമ്മദ്കുട്ടി മാസ്റ്റർ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാസറഗോഡ് ജില്ലയിലെ ഉപ്പള നദിയില്‍ ജലനിരപ്പ് ഉയരുന്നു: പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയാറാവണമെന്നും അറിയിച്ചു

Published

on

കാസറഗോഡ്: ജില്ലയിലെ ഉപ്പള നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവകാരണ അതോറിറ്റി അറിയിച്ചു.സംസ്ഥാന ജലസേചന വകുപ്പിന്റെ ആനക്കല്‍ സ്റ്റേഷനില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഉപ്പള നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയാറാവണമെന്നും അറിയിച്ചു.


.

Continue Reading

kerala

343 പഞ്ചായത്തുകളില്‍ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം

സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ സ്പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്‌കീമുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Published

on

തിരുവനന്തപുരം: ‘സൗഖ്യം സദാ’ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ 2.30ന് പത്തനംതിട്ട മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമം ആഡിറ്റോറിയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ സ്പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്‌കീമുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആധുനിക ലോകത്തെ അശാസ്ത്രീയമായ മരുന്നുപയോഗ ശീലങ്ങള്‍ തിരിച്ചറിയുന്നതിലൂടെ സ്വയം പാകപ്പെടുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കി അവരിലൂടെ സമൂഹത്തില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ആരംഭിക്കുന്ന എന്‍.എസ്.എസ് ക്യാമ്പുകളില്‍ പതിനേഴായിരത്തോളം വരുന്ന വി.എച്ച്.എസ്.ഇ. എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ സ്പാര്‍ക്ക് പദ്ധതി പ്രമേയങ്ങള്‍ ഉള്‍ക്കൊണ്ട് 343 പഞ്ചായത്തുകളിലെ വീടുകളില്‍ സന്ദര്‍ശനം നടത്തും.

അശാസ്ത്രീയമായ മരുന്നുപയോഗത്തിന്റെയും ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ചും ആന്റിബയോട്ടിക് പ്രതിരോധം തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളെക്കുറിച്ചും ഇവര്‍ അവബോധ പ്രവര്‍ത്തനം നടത്തും. ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടമായാണ് ‘സൗഖ്യം സദാ’ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

Continue Reading

kerala

തൃശൂരിലെ തീരദേശ പ്രദേശത്തുള്ള ഒമ്പത് പഞ്ചായത്തുകളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കണം; ഹൈക്കോടതി

ഉത്തരവ് നടപ്പിലാക്കുന്നതില്‍ പിഴവ് സംഭവിച്ചാല്‍ സെക്രട്ടറിമാര്‍ ഉത്തരവാദികളായിരിക്കുമെന്നും കോടതി അറിയിച്ചു

Published

on

തൃശൂര്‍: ജില്ലയിലെ തീരദേശ പ്രദേശത്തുള്ള ഒമ്പത് പഞ്ചായത്തുകളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കാന്‍ ഹൈകോടതി ഉത്തരവ്. കുടിവെള്ളം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം വാട്ടര്‍ അതോറിട്ടിക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുമാണെന്ന് കോടതി വ്യക്തമാക്കി. കുടിവെള്ളമെത്തിക്കുന്ന കാര്യത്തില്‍ ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ക്കും കോടതി നിര്‍ദേശം നല്‍കി. ഉത്തരവ് നടപ്പിലാക്കുന്നതില്‍ പിഴവ് സംഭവിച്ചാല്‍ സെക്രട്ടറിമാര്‍ ഉത്തരവാദികളായിരിക്കുമെന്നും കോടതി അറിയിച്ചു.

പൈപ്പ് ലൈന്‍ വഴിയോ ടാങ്കര്‍ ലോറിയിലോ കുടിവെള്ള വിതരണം ഉറപ്പ് വരുത്തണമെന്നായിരുന്നു 2023ലെ ഉത്തരവ്. നേരത്തെ, ശ്രീനാരായണപുരം പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിന് പുറപ്പെടുവിച്ച ഉത്തരവ് നാട്ടിക ഫര്‍ക്ക പദ്ധതിക്ക് കീഴില്‍ വരുന്ന മറ്റു പഞ്ചായത്തുകളായ ഏങ്ങണ്ടിയൂര്‍, വാടാപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കയ്പമംഗലം, മതിലകം, പെരിഞ്ഞനം തുടങ്ങിയിടങ്ങളിലും നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

തുടര്‍ച്ചയായ കുടിവെള്ള വിതരണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് പി. സീതി, ധര്‍മരാജന്‍ എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.

Continue Reading

Trending