Connect with us

kerala

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി സിആര്‍ ജയപ്രകാശ് അന്തരിച്ചു

കൊവിഡ് ബാധിച്ച് കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രണ്ടു ദിവസം മുമ്പ് നടന്ന പരിശോധനയില്‍ കോവിഡ് നെഗറ്റീവായി

Published

on

ആലപ്പുഴ: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി സിആര്‍ ജയപ്രകാശ് (68) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രണ്ടു ദിവസം മുമ്പ് നടന്ന പരിശോധനയില്‍ കോവിഡ് നെഗറ്റീവായി. ബുധനാഴ്ച രാത്രി 11.30ഓടെയാണ് അന്ത്യം.

കായംകുളം നിയോജക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കരീലക്കുളങ്ങര സഹകരണ മില്ലിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമാണ്.

തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണത്തില്‍ സജീവമായിരുന്നു. ഭാര്യ: റിട്ട. പ്രഫ. ബി ഗിരിജ(നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജ് രസതന്ത്രവിഭാഗം മേധാവി). മക്കള്‍: ഡോ. ധന്യ, ധനിക്(യുകെ).

kerala

‘സ്നിഗ്ദ്ധ’; ക്രിസ്മസ് പുലരിയില്‍ അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിന് പേരിട്ടു

Published

on

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ എത്തിയ പുതിയ അതിഥിക്ക് പേരിട്ടു. മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിന് സ്നിഗ്ദ എന്നാണ് പേരിട്ടിരിക്കുന്നത്. മന്ത്രി വീണാ ജോർജ്ജിൻ്റെ സാന്നിധ്യത്തിലാണ് പേര് തിരഞ്ഞെടുത്തത്. ഇന്ന് പുലർച്ചെ 5.50-നാണ് കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് പേര് നിർദേശിക്കാൻ മന്ത്രി വീണാ ജോർജ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയും നേരിട്ടും 2400ലധികം പേര്‍, മാധ്യമ പ്രവര്‍ത്തകരടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ പേരുകള്‍ നിര്‍ദേശിച്ചിരുന്നു. എല്ലാം ഒന്നിനൊന്ന് അര്‍ത്ഥ ഗംഭീരമായിരുന്നു. ഇതില്‍ ഒരു പേര് കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും മന്ത്രി അറിയിച്ചു. നക്ഷത്ര, താലിയ, താര, എമ്മ, മാലാഖ, അതിഥി, പ്രതീക്ഷ, ഉജ്ജ്വല, നില… അങ്ങനെ അങ്ങനെ മനോഹരങ്ങളായ ഒട്ടേറെ പേരുകള്‍… അതുകൊണ്ട് നറുക്കെടുപ്പിലൂടെ പേര് കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഈ വർഷം 12 പെൺകുഞ്ഞുങ്ങളും 10 ആൺകുഞ്ഞുങ്ങളും അടക്കം 22 കുഞ്ഞുങ്ങളെയാണ് അമ്മ തൊട്ടിലിൽ ലഭിച്ചത്. മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ഗോപി ഒപ്പമുണ്ടായിരുന്നു. അവിടെയുള്ള മറ്റൊരു കുട്ടിയായ ജാനുവാണ് നറുക്കെടുത്തത്. ഇന്ന് നിര്‍ദേശിച്ച മറ്റ് പേരുകള്‍ ശിശുക്ഷേമ സമിതിയില്‍ ലഭിക്കുന്ന മറ്റ് കുഞ്ഞുങ്ങള്‍ക്ക് ഇടുന്നതാണെന്ന് മന്ത്രി പറഞ്ഞു.

Continue Reading

crime

തൃശൂരിൽ യുവാവിനെ തല്ലിക്കൊന്ന് പുഴയിൽ തള്ളി

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം

Published

on

തൃശൂര്‍: തൃശൂരിൽ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ആറുപേര്‍ അറസ്റ്റിലായി. തൃശൂര്‍ ചെറുതുരുത്തിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം.

കമ്പിവടികൊണ്ട് തല്ലിക്കൊന്ന ശേഷം മൃതദേഹം പുഴയിൽ തള്ളുകയായിരുന്നു. ഇന്നലെ രാവിലെ മൃതദേഹം ഭാരതപ്പുഴയുടെ തീരത്തുനിന്ന് ലഭിക്കുകയായിരുന്നു. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്തു. സംഘം ചേര്‍ന്നാണ് സൈനുൽ ആബിദിനെ മര്‍ദിച്ചത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും പിടിക്കപ്പെട്ടിരുന്നു.

 

Continue Reading

crime

വരിതെറ്റിച്ച് മദ്യം വാങ്ങാൻ ശ്രമം, ആര്യനാട് ബിവറേജസിന് മുന്നിൽ കൂട്ടയടി

അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്

Published

on

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ ആര്യനാട് ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ മദ്യം വാങ്ങാനെത്തിയവർ തമ്മിൽ കൂട്ടത്തല്ല്. മദ്യം വാങ്ങാനുള്ള വരി മറികടന്നതിനെ ചൊല്ലി തുടങ്ങിയ തർക്കമാണ് പിന്നീട് ഷോപ്പിന് മുന്നിൽ കൂട്ടയടിയിലേക്ക് വഴിമാറിയത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ബിവറേജസിന് മുന്നിൽ വലിയ തോതിൽ സംഘർഷം ഉണ്ടായത്.

മദ്യം വാങ്ങാൻ എത്തിയ ആൾക്കാരുടെ സുഹൃത്തുക്കൾ സ്ഥലത്തുണ്ടായിരുന്നു. ഇവർ കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ സംഘർഷ അവസ്ഥ ഉണ്ടായി. സംഘർഷം ഉണ്ടായതിനെ തുടർന്ന് ബിവറേജസ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആര്യനാട് പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമം നടത്തിയവർ രക്ഷപ്പെട്ടു. അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി.

Continue Reading

Trending