Connect with us

kerala

സെക്രട്ടറിയേറ്റിലെ തീപിടിത്തം: കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണം: കെപിഎ മജീദ്

തെളിവുകൾ നശിപ്പിക്കാൻ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. സുപ്രധാന ഫയലുകൾ എൻഐഎ ആവശ്യപ്പെട്ട സമയത്തു തന്നെ അഗ്നിബാധയുണ്ടായത് നിസ്സാര കാര്യമല്ല.

Published

on

 കോഴിക്കോട്: സെക്രട്ടറിയേറ്റിലെ തീപിടിത്തം സംബന്ധിച്ച് കേന്ദ്ര ഏജൻസി തന്നെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു. തീപിടിത്തമുണ്ടായ സമയത്ത് സിപിഎം അനുകൂലികളായ ജീവനക്കാർ ഇവിടെയുണ്ടായിരുന്നു എന്നത് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. തെളിവുകൾ നശിപ്പിക്കാൻ ഗൂഢാലോചനയുണ്ടായിട്ടുണ്ട്. സുപ്രധാന ഫയലുകൾ എൻഐഎ ആവശ്യപ്പെട്ട സമയത്തു തന്നെ അഗ്നിബാധയുണ്ടായത് നിസ്സാര കാര്യമല്ല. സിസിടിവി ഇടിമിന്നലേറ്റ് കത്തിപ്പോയെന്ന വാദം പോലെ ദുരൂഹമാണ് ഈ സംഭവവും. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎക്ക് ഇതുവരെ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറിയിട്ടില്ല. സർക്കാർ അന്വേഷണത്തെ ഭയപ്പെടുന്നു എന്നതിന് തെളിവാണിത്. ആ ഭയം തന്നെയാണ് തീപിടിത്തത്തിനും കാരണമായതെന്നും കെപിഎ മജീദ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അരങ്ങുണര്‍ന്നപ്പോള്‍ തീരാനോവായ്…..

സംസ്ഥാനത്ത് നടന്ന റണ്ട് അപകടങ്ങളില്‍ പൊലിഞ്ഞത് രണ്ട് കലാകാരികളായിരുന്നു

Published

on

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് അനന്തപുരിയില്‍ തുടക്കംകുറിച്ചപ്പോള്‍ രണ്ട് വിദ്യാര്‍ഥികളെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് നടന്ന റണ്ട് അപകടങ്ങളില്‍ പൊലിഞ്ഞത് രണ്ട് കലാകാരികളായിരുന്നു. ഡിസംബര്‍ 12ന് മണ്ണാര്‍ക്കാട് പനയമ്പാടത്തുണ്ടായ അപകടത്തില്‍ കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാല് എട്ടാംക്ലാസ് വിദ്യാര്‍ഥിനികള്‍ മരിച്ചിരുന്നു. ഇവരില്‍ ആയിഷ (13) ഒപ്പന മത്സരങ്ങളിലെ സ്ഥിരം മണവാട്ടിയായിരുന്നു.

രണ്ടാം ക്ലാസ് മുതല്‍ നവംബറില്‍ ശ്രീകൃഷ്ണപുരത്ത് നടന്ന ജില്ലാ കലോത്സവത്തില്‍ വരെയും ഏത് ഒപ്പന സംഘത്തിലും ആയിഷയായിരുന്നു മണവാട്ടി. അത്തിക്കല്‍ ഷറഫുദ്ദീന്റെയും സജ്‌നയുടെയും മകളാണ് മരിച്ച ആയിഷ.

ഡിസംബര്‍ 30ന് കാഞ്ഞങ്ങാട് പടന്നക്കാട് ഐങ്ങോത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ച ലഹക്ക് സൈനബ (12)യും സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പന സംഘത്തിലെ അംഗമായിരുന്നു. നീലേശ്വരം രാജാസ് ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ചാണ് ലഹക്കും സംഘവും പങ്കെടുത്തത്. ജില്ല തലത്തില്‍ ഇവരുടെ ടീമിനായിരുന്നു ഒന്നാംസ്ഥാനം. കണിച്ചിറ കല്ലായി ലത്തീഫിന്റെയും സുഹറയുടെയും മകളാണ് ലഹക്ക്.

Continue Reading

kerala

പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ രാജഗോപാല ചിദംബരം അന്തരിച്ചു

ഇന്ന് മുംബൈയിലെ ജസ്‌ലോക് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം

Published

on

മുംബൈ: പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ രാജഗോപാല ചിദംബരം(80) അന്തരിച്ചു. ഇന്ന് മുംബൈയിലെ ജസ്‌ലോക് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. 1974ലും 1998ലും രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടന്ന രണ്ട് ആണവ പരീക്ഷണങ്ങളിലും ഇദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആണവശേഷി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ആണവ ശാസ്ത്രജ്ഞനായിരുന്നു ആര്‍ ചിദംബരം. ഇന്ത്യയുടെ ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാനായിരുന്നു. ശേഷം കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. 1975 ലും 1999 ലും ചിദംബരത്തിന് പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട്.

1990 മുതല്‍ 1993 വരെ ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ആയിരുന്നു. 1994-95 കാലഘട്ടത്തില്‍ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ ചെയര്‍മാനായിരുന്നു. പൊഖ്‌റാന്‍ (1975), പൊഖ്‌റാന്‍ (1998) എന്നീ ആണവ പരീക്ഷണങ്ങളുടെ തയ്യാറെടുപ്പുകള്‍ ഏകോപിപ്പിച്ചത് ചിദംബരമായിരുന്നു.

Continue Reading

kerala

ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി ഐസിയുവിലേക്ക് മാറ്റി

ഇന്ന് രാവിലെ 11നാണ് എംഎല്‍എയെ ഐസിയുവിലേക്ക് മാറ്റിയത്

Published

on

എറണാകുളം: കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്ന് വീണ് പരിക്കുപറ്റിയ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്റര്‍ മാറ്റി. നിലവില്‍ ഐസിയുവിലാണുള്ളത്. ഇന്ന് രാവിലെ 11നാണ് എംഎല്‍എയെ ഐസിയുവിലേക്ക് മാറ്റിയത്. കഴിഞ്ഞ ഞായറാഴ്ച അപകടം നടന്നതിന് ശേഷം ഉമാ തോമസ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു ചികിത്സയില്‍ തുടര്‍ന്നിരുന്നത്.

ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് നിലനില്‍ക്കുന്നുണ്ടെങ്കിലും ശ്വാസകോശത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. പൂര്‍ണമായി ആരോഗ്യനിലയില്‍ മുന്നേറ്റമില്ലെങ്കിലും മികച്ച പുരോഗതിയുണ്ട്. ഇന്ന് രാവിലെ എംഎല്‍എ ബന്ധുക്കളോടും സഹപ്രവര്‍ത്തകരോടും സംസാരിച്ചിരുന്നു.

കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ വേദിയില്‍നിന്ന വീണാണ് ഉമാ തോമസിന് ഗുരുതര പരിക്കേറ്റത്. തലക്കും ശ്വാസകോശത്തിലും പരിക്കേറ്റ എംഎല്‍എയെ അതീവ ഗുരുതര അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. പരിപാടിയിലെ സുരക്ഷാ വീഴ്ചയില്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Trending