Connect with us

Culture

എസ്.എഫ്.യുടേത് സ്റ്റാലിനിസ്റ്റ് രീതി; ക്യാമ്പസുകളിലെ കഠാര രാഷ്ട്രീയം അവസാനിപ്പിക്കണം: കെ.പി.എ മജീദ്

Published

on

കോഴിക്കോട്: ക്യാമ്പസുകളെ എസ്.എഫ്.ഐ കഠാര രാഷ്ട്രീയത്തില്‍ നിന്ന് മോചിപ്പിച്ച് അക്രമ മുക്ത ജനാധിപത്യ കേന്ദ്രങ്ങളാക്കാന്‍ അടിയന്തര നടപടികള്‍ കൈകൊളളണമെന്നു മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ ഫാഷിസ്റ്റ് പ്രവര്‍ത്തന രീതി അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ക്രിയാത്മക നടപടി കൈകൊള്ളണം. മറ്റുള്ള സംഘടനകളെയും ആശയ ധാരകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ കയ്യൂക്കും അക്രമവും നടത്തുന്നതാണ് എസ്.എഫ്.ഐയുടെ രീതി.

തലസ്ഥാനത്തെ ഏതാണ്ട് എല്ലാ സംഘര്‍ഷങ്ങശളുടെയും പ്രഭവ കേന്ദ്രം യൂണിവേഴ്സിറ്റി കോളജാണ്. എസ്.എഫ്.ഐയുടെ കുപ്രസിദ്ധമായ ഈ പ്രവര്‍ത്തന രീതിക്ക് കടിഞ്ഞാണിടാനാണ് മുമ്പ് കരുണാകരന്‍ സര്‍ക്കാര്‍ ക്യാമ്പസ് മാറ്റിയതുള്‍പ്പെടെ പരീക്ഷിച്ചത്. എന്നാല്‍, എസ്.എഫ്.ഐ സ്റ്റാലിനിസ്റ്റ് രീതിയിലൂടെ ഗ്വാണ്ടാനാമോ ജയിലുകളെപോലെ ക്യാമ്പിനെ മാറ്റിയെടുക്കുകയായിരുന്നു. ഇതിനു സമാനമാണ് എസ്.എഫ്.ഐ പല ക്യാമ്പസുകളിലും നടപ്പാക്കുന്ന കിരാത വാഴ്ച.

തിരു കൊച്ചിയില്‍ മാത്രമല്ല, മലബാറില്‍ പോലും കത്തിയും കഠാരയും ഉപയോഗിച്ച് എതിര്‍ ചേരിയിലുള്ളവരെ ഭീഷണിപ്പെടുത്തുന്നതും അക്രമിക്കുന്നതും ഒറ്റപ്പെട്ട സംഭവമല്ല. കോഴിക്കോട് മടപ്പള്ളി കോളജിലും കൊയിലാണ്ടി ബാഫഖി തങ്ങള്‍ കോളജിലും പെരിന്തല്‍മണ്ണ പോളിടെക്നിക് കോളജിലുമെല്ലാം എസ്.എഫ്.ഐ നടത്തുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വലിയ ചര്‍ച്ചയായതാണ്.
സംവാദാത്മകവും സര്‍ഗാത്മകവുമാവേണ്ട കാമ്പസുകളെ ഹിംസയിലൂടെ അടക്കി ഭരിക്കാന്‍ എസ്.എഫ്.ഐ നടത്തുന്ന ശ്രമങ്ങള്‍ക്ക് സി.പി.എമ്മും സംസ്ഥാന ഭരണകൂടവുമെല്ലാം വലിയ പിന്തുണയാണ് നല്‍കുന്നത്. ക്യാമ്പസില്‍ പാട്ടുപാടിയതിന് കുത്തിക്കൊല്ലാന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാക്കള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയവും ആദര്‍ശവും എത്രമാത്രം പിന്തിരിപ്പനും ഭീകരവുമാണെന്ന് സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു.
എസ്.എഫ്.ഐക്കാര്‍ തമ്മില്‍ കുത്തി മരിക്കുന്നു എന്ന ചെറുസമവാക്യത്തിലേക്ക് ഇതിനെ ചുരുട്ടിക്കെട്ടരുത്. എറണാകുളത്ത് അഭിമന്യു എന്ന എസ്.എഫ്.ഐക്കാരന്‍ കൊല്ലപ്പെട്ടിട്ട് വര്‍ഷം ഒന്ന് പിന്നിട്ടിട്ടും മുഖ്യ പ്രതികളെ പിടികൂടാന്‍ പിണറായി പൊലീസ് ഭയക്കുന്നത് ജനാധിപത്യ സമൂഹം ഗൗരവത്തോടെ കാണണം. ഇതിനു പിന്നില്‍ വലിയ ദുരൂഹതയുണ്ട്.
സി.പി.എമ്മിന്റെയും പോഷക ഘടകങ്ങളുടെയും അക്രമ രാഷ്ട്രീയത്തിന് ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കിയ തെരഞ്ഞെടുപ്പ് പാഠം ഉള്‍ക്കൊള്ളുന്നതിന് പകരം കൂടുതല്‍ അക്രമോത്സുകമാകാനും ജനാധിപത്യ വിരുദ്ധ ഫാഷിസ്റ്റ് രീതി കൈക്കൊള്ളാനുമാണ് അവരുടെ ശ്രമം. ഇതിനെതിരെ ജനാധിപത്യ സമൂഹം ജാഗ്രതയോടെയും സക്രിയമായും പ്രതികരിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വയനാടിനായുള്ള കേന്ദ്ര പാക്കേജ് ഗ്രാന്റ് ആയി പ്രഖ്യാപിക്കണം: ലോക്സഭയില്‍ ആവശ്യവുമായി പ്രിയങ്ക

പ്രധാനമന്ത്രി കേരളത്തില്‍ വന്നുപോയിട്ടും ഈ വിഷയത്തില്‍ ഒരു പരിഹാരം ഉണ്ടാക്കാനോ സഹായം അനുവദിക്കാനോ കേന്ദ്രം തയ്യാറായില്ല എന്ന് പ്രിയങ്ക ആരോപിച്ചു.

Published

on

വയനാട്ടില്‍ പ്രത്യേക പാക്കേജിനെ ചൊല്ലി ലോക്സഭയില്‍ ബഹളം. വയനാട് എം.പി പ്രിയങ്ക ഗാന്ധിയാണ് വിഷയം ലോക്സഭയില്‍ ഉന്നയിച്ചത്. പാക്കേജ് ഗ്രാന്റ് ആയി പ്രഖ്യാപിക്കണം എന്നാണ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടത്. ചൂരല്‍മലയിലെ ദുരിതബാധിതരുടെ അവസ്ഥ പരിഗണിച്ച് കേന്ദ്രം നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി വിഷയം സഭയിലും ഉന്നയിച്ചത്.

പ്രധാനമന്ത്രി കേരളത്തില്‍ വന്നുപോയിട്ടും ഈ വിഷയത്തില്‍ ഒരു പരിഹാരം ഉണ്ടാക്കാനോ സഹായം അനുവദിക്കാനോ കേന്ദ്രം തയ്യാറായില്ല എന്ന് പ്രിയങ്ക ആരോപിച്ചു. പ്രധാനമന്ത്രി കേരളത്തിലെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ കേന്ദ്രം സഹായനടപടികള്‍ സ്വീകരിക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ വയനാട്ടിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെട്ടില്ല എന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

എന്നാല്‍, പ്രിയങ്കയുടെ ചോദ്യങ്ങള്‍ക്ക് ഭരണപക്ഷം മറുപടി പറഞ്ഞില്ല. അതേസമയം, പ്രധാനമന്ത്രിക്ക് അയച്ച കത്തിലൂടെയും സഭയിലെ ആരോപണങ്ങളിലൂടെയും വയനാട് വിഷയം വീണ്ടും സജീവമായി സര്‍ക്കാരിന്റെ മുന്നിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് വയനാട് എംപി. പിന്നാലെ കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചും പ്രിയങ്ക സഭയില്‍ സംസാരിച്ചു.

റബ്ബറിന് അടിസ്ഥാനവില നിശ്ചയിക്കണമെന്നും അതിന് നിയമപരിരക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യം കര്‍ഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ഇതിന് മറുപടിയായി, മുളകിന് താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് കൃഷിമന്ത്രി മറുപടി പറഞ്ഞത്. ഇത് സഭയില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. പ്രതിപക്ഷ എം.പി.മാര്‍, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തി.

Continue Reading

india

ജമ്മു കശ്മീരിലെ വൈഷ്ണോ ദേവീ ക്ഷേത്രത്തിൽ തോക്കുമായി യുവതി പിടിയിൽ; വൻ സുരക്ഷാ വീഴ്ച

ജ്യോതി ​ഗുപ്തയെന്ന സ്ത്രീയാണ് പിടിയിലായതെന്ന് എസ്എസ്പി റിയാസി പർമീന്ദർ സിങ് പറഞ്ഞു. മാർച്ച് 14ന് രാത്രിയായിരുന്നു സംഭവം.

Published

on

ജമ്മു കശ്മീരിലെ കത്രയിലെ പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രമായ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ​ഗുരുതര സുരക്ഷാവീഴ്ച. സുരക്ഷാ പരിശോധനകൾ ലംഘിച്ച് തോക്കുമായെത്തിയ യുവതിയെ പൊലീസ് പിടികൂടി. ജ്യോതി ​ഗുപ്തയെന്ന സ്ത്രീയാണ് പിടിയിലായതെന്ന് എസ്എസ്പി റിയാസി പർമീന്ദർ സിങ് പറഞ്ഞു. മാർച്ച് 14ന് രാത്രിയായിരുന്നു സംഭവം. ഡൽഹി പൊലീസിലാണ് താൻ ജോലി ചെയ്യുന്നതെന്ന് യുവതി അവകാശപ്പെട്ടു.

എന്നാൽ ഇവരുടെ കൈയിലുണ്ടായിരുന്നത് ലൈസൻസ് കാലാവധി കഴിഞ്ഞ പിസ്റ്റളായിരുന്നു. സംഭവത്തിൽ‍ കത്രയിലെ ഭവൻ പൊലീസ് സ്റ്റേഷനിൽ ആയുധ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി എസ്എസ്പി അറിയിച്ചു.

കഴിഞ്ഞദിവസം, ക്ഷേത്രത്തിന് സമീപം മദ്യപിച്ച സംഭവത്തിൽ സോഷ്യൽമീഡിയ താരം ഓർഹാൻ അവത്രമണിയും സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു. കത്രയിലെ മദ്യനിരോധിത മേഖലയിൽ ഇരുന്നാണ് ഇയാളും കൂട്ടരും മദ്യപിച്ചത്. സംഭവത്തിൽ യുവതികൾ ഉൾപ്പെടെ എട്ട് പേർക്കെതിരെ കത്ര പൊലീസ് കേസെടുത്തിരുന്നു.

Continue Reading

crime

കണ്ണൂർ പാപ്പിനിശ്ശേരിയിലെ നാലു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിൻ്റേത് കൊലപാതകം; പ്രതി 12 വയസുകാരി

കണ്ണൂരിൽ തമിഴ് ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത.

Published

on

കണ്ണൂരില്‍ തമിഴ് ദമ്പതികളുടെ നാല് മാസമുള്ള കുഞ്ഞിനെ കൊന്ന് കിണറ്റിലിട്ടത് ബന്ധുവായ 12 വയസുകാരി.  മരിച്ച കുഞ്ഞിന്‍റെ  പിതൃസഹോദരന്റെ മകളാണ് കൊലപാതകം നടത്തിയത്.  കണ്ണൂരിൽ തമിഴ് ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത.

രാത്രി 11 മണിക്ക് ശുചിമുറിയില്‍ പോകുമ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് കണ്ടുവെന്ന് ബന്ധുവായ കുട്ടി മൊഴി നല്‍കി. എന്നാല്‍  മിനിട്ടുകള്‍ക്കുള്ളില്‍ തിരിച്ചുവന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ലെന്നും മൊഴിനല്‍കിയിരുന്നു

സംഭവം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ്. തമിഴ് ദമ്പതികളായ മുത്തുവും അക്കലുവും മറ്റു അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് കഴിഞ്ഞിരുന്നത്. മുത്തുവിന്റെ മരിച്ച സഹോദരന്റെ രണ്ട് മക്കളും ഇവരുടെ കൂടെയാണ്.  രാത്രി മൂത്രമൊഴിക്കാൻ പോകുമ്പോൾ അമ്മയ്ക്കൊപ്പം ഉറങ്ങുന്നത് കണ്ടതാണ്, തിരിച്ചു വന്നപ്പോൾ കുഞ്ഞില്ല. ബഹളം വെച്ച് ആളെ കൂട്ടി തിരഞ്ഞപ്പോൾ മറ്റു അതിഥി തൊഴിലാളികൾക്കാണ് കിണറ്റിൽ നിന്ന് മൃതദ്ദേഹം കിട്ടിയതെന്ന് നാട്ടുകാരൻ പറഞ്ഞു.

Continue Reading

Trending