Connect with us

kerala

ഒളിച്ചുകളി കള്ളന്‍മാരുടെ ലക്ഷണം: കെപിഎ മജീദ്

പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ രാജിവെക്കാമെന്ന നിലയിലേക്ക് വരെ ഒരു ഇടതുപക്ഷ മന്ത്രി മാറി. തെറ്റു ചെയ്തതിലുള്ള കുറ്റബോധത്തില്‍ നിന്നാണ് ഇത്തരം വാക്കുകളെല്ലാം പിറക്കുന്നത്.

Published

on

മലപ്പുറം: അന്വേഷണ ഉദ്യോഗസ്ഥന്‍മാരുടെ മുന്നിലേക്ക് പാത്തുംപതുങ്ങിയും ഹജരാവേണ്ടി വരുന്നത് തെറ്റു ചെയ്‌തെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ടാണെന്നും ഒളിച്ചു കളി കള്ളന്‍മാരുടെ ലക്ഷ്യണമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി കെപിഎ മജീദ്. വിഷയം ഗൗരവുള്ളത് കൊണ്ട് മാത്രമാണ് എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഈ സാഹചര്യത്തില്‍ മന്ത്രി ഉടന്‍ രാജിവെക്കണം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പൊതുജനങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ എന്ത് കൊണ്ടാണ് മന്ത്രിതയ്യാറാവത്തത്. കാര്യങ്ങള്‍ മറച്ചുവെക്കുന്നതിന് പിന്നില്‍ വലിയ ദുരൂഹതയുണ്ട്.

തീവ്രവാദം, രാജ്യദ്രോഹം തുടങ്ങിയ രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിലാണ് എന്‍ഐഎ പോലെയുള്ള എജന്‍സികള്‍ ചോദ്യം ചെയ്യാറുള്ളത്. മറ്റു മന്ത്രിമാരെ ചോദ്യം ചെയ്ത പോലെ അത്ര നിസാരമായി ഇതിനെ കാണാനാവില്ല. അദ്ദേഹം ഖുര്‍ആന്‍ ഇറക്കി കൊടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മൊഴി ഇതില്‍ സുപ്രധാനമാണ്. മത സംഘടന നേതാക്കളെ ബന്ധപ്പെട്ട് വിഷയത്തെ വര്‍ഗീയമാക്കാന്‍ ജലീല്‍ ശ്രമിക്കുന്നുണ്ട്. ഖുര്‍ആനിന്റെയും സക്കാത്തിന്റെയും പേരിലാണ് തന്നെ ദ്രോഹിക്കുന്നത് എന്നാണ് ഇയാള്‍ ബന്ധപ്പെടുന്നവരോട് പറയുന്നത്. എന്നാല്‍ ഖുര്‍ആനും സക്കാത്തുമല്ല ഇവിടുത്തെ വിഷയം. വിവാദമായ സ്വര്‍ണകടത്തുമായുള്ള ബന്ധം വ്യക്തമായത് കൊണ്ടാണ്. വിലകുറഞ്ഞ അഭിപ്രായങ്ങളും പ്രസ്ഥാവനകളുമാണ് ജലീല്‍ നടത്തികൊണ്ടിരിക്കുന്നത്.

പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ രാജിവെക്കാമെന്ന നിലയിലേക്ക് വരെ ഒരു ഇടതുപക്ഷ മന്ത്രി മാറി. തെറ്റു ചെയ്തതിലുള്ള കുറ്റബോധത്തില്‍ നിന്നാണ് ഇത്തരം വാക്കുകളെല്ലാം പിറക്കുന്നത്. വിഷത്തിലേക്ക് ഹൈദരലി തങ്ങളെയും മതചിഹ്നങ്ങളെയും വിലിച്ചിഴച്ച് ചര്‍ച്ചകളെ വഴിതിരിച്ചുവിടാനാണ് ജലീലിന്റെ ശ്രമം. ജലീലിനോട് യാതൊരു വൈരാഗ്യവും മുസ്‌ലിം ലീഗിനില്ല. ലീഗില്‍ നിന്നും പലരും പുറത്തു പോയിട്ടുണ്ട്. പലരും മന്ത്രിമാരും എംഎല്‍.മാരുമായിട്ടുണ്ട്. അവരോടൊന്നും ഒരു രീതിയിലും പകതീര്‍ക്കാന്‍ പോവേണ്ട അവസ്ഥ പാര്‍ട്ടിക്കുവന്നിട്ടില്ല. എന്നാല്‍ സത്യം ഉടന്‍ പുറത്തു വരും. ജലീല്‍ രാജിവെക്കും വരെ പ്രതിപക്ഷ സമരം തുടരുമെന്നും കെപിഎ മജീദ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

Published

on

തിരുവനന്തുപുരം: സംസ്ഥാനത്ത് അടുത്ത അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പില്‍ പറുയുന്നു.

തിങ്കളാഴ്ച പത്തനംതിട്ട, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ബുധനാഴ്ച എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് നാളെ രാത്രി 11.30 വരെ 0.4 മുതല്‍ 0.7 മീറ്റര്‍ വരെയും; തിരുവനന്തപുരം തീരത്ത് (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) നാളെ വൈകിട്ട് 5.30 വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് നാളെ രാത്രി പതിനൊന്നരവരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.8 മുതല്‍ 0.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്

മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദേശം

ബുധനാഴ്ച വരെ വരെ തെക്കൻ ആൻഡമാൻ കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

വെള്ളിയാഴ്ച വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക.മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Continue Reading

kerala

കേരളത്തിൽ നിന്നുമുള്ള മഹ്‌റമില്ലാത്ത ആദ്യ ഹജ്ജ് സംഗം ഇന്ന് കണ്ണൂർ എയർപോർട് വഴി ജിദ്ദയിൽ എത്തി

Published

on

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്ത്യൻ കൗൺസിലേറ്റ് അംഗങ്ങൾ, സൗദി ഹജ്ജ് മിഷൻ ജീവനക്കാർ, ജിദ്ദയിലെ വിവിധ സംഘടനാ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഊഷ്‌മളമായ സ്വീകരണം ഏർപ്പെടുത്തിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ IX 3045 വിമാനത്തിൽ 171 ഹാജിമാരാണ് ഉണ്ടായിരുന്നത്. കൂടാതെ ഇന്ന് തന്നെ കോഴിക്കോട് നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ IX 3025 എന്ന രണ്ടാമത്തെ വിമാനത്തിൽ 173 ഹാജിമാരും IX 3035 എന്ന മൂന്നാമത്തെ വിമാനത്തിൽ 173 ഹാജിമാരും ഇന്ന് തന്നെ ജിദ്ദയിൽ എത്തും.

ജിദ്ദ എയർപോർട്ടിൽ നിന്നും മക്കയിൽ താമസിക്കാനുള്ള ബിൽഡിങ്ങുകളിലെ നമ്പർ അനുസരിച്ചു ഇവിടെ നിന്നും തരാം തിരിച്ചാണ് യാത്രക്കാരെ മക്കയിലേക്ക് അയക്കുന്നത്. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി ഹജ്ജ് സെല്ലിന്റെ വനിതകളടക്കമുള്ള വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഹാജിയമാർക്കുള്ള സേവനം 24 മണിക്കൂറും എയർപോർട്ടിൽ ലഭ്യമാണ്. ജിദ്ദ കെഎംസിസി നേതാക്കളായ അഹ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി പി മുസ്തഫ, വി പി അബ്ദുറഹിമാൻ, നൗഫൽ റഹീലി, സിറാജ് കണ്ണവം, ലത്തീഫ് വയനാട്, റഹ്മത്താലി, മുംതാസ് പാലോളി, ഷമീല മൂസ, ഹാജറ ബഷീർ, സലീന ഇബ്രാഹീം, മൈമൂന ഇബ്രാഹിം തുടങ്ങിയവർ ഇന്നത്തെ വളണ്ടിയർ സേവനത്തിന് നേതൃത്വം നൽകി.

Continue Reading

kerala

യുഡിഎഫിന്റെ ജയമാണ് ഇനി ജനങ്ങള്‍ക്ക് വേണ്ടത്: ഷാഫി പറമ്പില്‍

Published

on

കേരളത്തിലെ മുഴുവൻ ജനങ്ങളും കാത്തിരിക്കുന്ന വിജയം 2026ൽ കോൺഗ്രസ് നേടുമെന്ന് ഷാഫി പറമ്പിൽ എംപി. വ്യക്തിപരമായി കിട്ടുന്ന അവസരമായല്ല ഇതിനെ കാണുന്നത്. പാർട്ടിയെ തിരികെ കൊണ്ടുവരാനാണ് നോക്കുന്നത്. 2021 അല്ല ആവർത്തിക്കാൻ പോകുന്നത് 2001 ആണ്.

ആ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചത്. പിണറായി വിജയനെതിരായ പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ല എന്ന് കെ സുധാകരൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള റിലേയാണ് ഇനി. 2022ലെ അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ 2026ൽ UDFന്റെ വിജയം കാത്തിരിക്കുകയാണ് ജനം.

അതിന് ഒരു ടീം എന്ന നിലയിൽ മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരാണ് വര്‍ക്കിംഗ് പ്രസിഡന്റുമാരായി ചുമതലയേറ്റത്. കൂട്ടായ്മയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമാണ് കേരളത്തിന് ആവശ്യമെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കെപിസിസി അധ്യക്ഷമായി ചുമതലയേറ്റ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു സണ്ണി ജോസഫ്.

സാധാരണ കാര്‍ഷിക കുടുംബത്തില്‍ നിന്നും വന്ന തന്നെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്ത ഹൈക്കമാന്‍ഡിനും കേരളത്തിലെ കോണ്‍ഗ്രസിനും നന്ദിയെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കൂട്ടായമയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമായിരിക്കും. ഐക്യത്തിന്റെ കണ്ണിയാണ് കോണ്‍ഗ്രസ്. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ വിജയിപ്പിക്കും. അതിനായി ഒന്നിച്ചുനിന്ന് പോരാടും. കണ്ണൂരില്‍ ഇപ്പോഴും അക്രമ രാഷ്ട്രീയം അരങ്ങേറുകയാണ്. അഴിമതി ആരോപണങ്ങളിലും പിണറായി വിജയന് ഉത്തരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending