Connect with us

kerala

ഭീതിമുനയില്‍ കോഴിക്കോട്; പാളയം മാര്‍ക്കറ്റ് അടച്ചു

കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയില്‍ 200ഓളം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അടച്ചിടല്‍ തീരുമാനം

Published

on

കോഴിക്കോട്: നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടുമെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു അറിയിച്ചു. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയില്‍ 200ഓളം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അടച്ചിടല്‍ തീരുമാനം.

സെപ്റ്റംബര്‍ 24 മുതല്‍ 30വരെയാണ് മാര്‍ക്കറ്റ് അടക്കുക. പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും പ്രവേശനമുണ്ടാകില്ല. നിരോധനമേര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പൊലീസിനെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ മാര്‍ക്കറ്റില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

ഇതരസംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറിയുമായി പാളയം മാര്‍ക്കറ്റിലേക്കു വരുന്ന വണ്ടികള്‍ തടമ്പാട്ട്താഴത്തുള്ള അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റ് വഴി വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. മാര്‍ക്കറ്റ് തുറക്കുന്നതിനുമുമ്പ് അണുനശീകരണം നടത്തും. ഏഴു ദിവസത്തിനു ശേഷം കോവിഡ് പരിശോധനക്ക് വിധേയരായ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കു മാത്രമേ മാര്‍ക്കറ്റില്‍ കച്ചവടത്തിന് അനുമതി നല്‍കൂ. എല്ലാ കച്ചവടക്കാരും തൊഴിലാളികളും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആഴ്ചയിലൊരിക്കല്‍ പാളയം മാര്‍ക്കറ്റില്‍ കോവിഡ് പരിശോധന നടത്താനും നിര്‍ദ്ദേശിച്ചു.

 

crime

മോഷണം നടത്തി തിരിച്ചു പോയപ്പോള്‍ ബൈക്ക് എടുക്കാന്‍ മറന്നു; ബൈക്ക് മോഷണം പോയെന്ന് പരാതി നല്‍കാനെത്തിയപ്പോള്‍ പൊലീസ് പൊക്കി

Published

on

ബൈക്ക് മോഷണം പോയെന്ന് പൊലീസിൽ പരാതി നൽകാനെത്തിയ മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം എടപ്പാളിൽ ആണ് സംഭവം. എടപ്പാളിൽ ക്ഷേത്ര മോഷണത്തിനെത്തിയ മോഷ്ടാവ് ബൈക്ക് മറന്നുവെച്ചു. ഗുരുവായൂർ കണ്ടാണശെരി സ്വദേശി പൂത്തറ അരുൺ ആണ് അറസ്റ്റിലായത്. ബൈക്ക് കളവ് പോയെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകാനെത്തിയപ്പോൾ ക്ഷേത്ര മോഷണക്കേസിൽ അരുൺ അറസ്റ്റിലായി.

ക്ഷേത്രത്തിൽ മോഷണത്തിന് എത്തിയ പ്രതി ബൈക്ക് മറന്നു വെച്ചു. മോഷണം നടത്തിയശേഷം ബൈക്ക് പാർക്ക് ചെയ്ത സ്ഥലം അരുൺ മറന്നുപോയി. സ്വന്തം ബൈക്കിൽ ആയിരുന്നു അരുൺ ക്ഷേത്രത്തിൽ മോഷണത്തിന് പോയത്. മോഷണം നടത്തി മോഷ്ടാവ് പോവുകയും ചെയ്തു. പിന്നീട് ബൈക്ക് മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പ്രതി പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ ഇയാളെ പൊലീസ് അറസ്റ്റ്.

ജനുവരി അഞ്ചിനാണ് കാന്തല്ലൂർ ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് 8,000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞത്. പിന്നാലെ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ക്ഷേത്രത്തിന് സമീപം ബൈക്ക് ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കാണുന്നത്. പിന്നീട് ബൈക്ക് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കഴിഞ്ഞദിവസമാണ് അരുൺ ബൈക്ക് മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകാനെത്തിയത്. ഉടൻ തന്നെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷ്ടാവ് കുടുങ്ങിയത്. മോഷണം നടത്തിയത് താനല്ലെന്ന് പല ആവർത്തി പറഞ്ഞെങ്കിലും വിശദമായി ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു.

Continue Reading

kerala

നിവൃത്തി കെട്ടാണ് പ്രതികരിച്ചെതെന്ന് ഹണിറോസ്; വീണ്ടും ജാമ്യപേക്ഷയുമായി ബോ.ചെ

Published

on

ലൈം​ഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിലായതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരിയായ നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ളാദത്തിൽ അല്ല താനെന്ന് ഹണി റോസ് ഫേസ്ബുക്കിൽ വ്യക്തമാക്കി. നിർത്താതെ വേദനിപ്പിച്ചപ്പോൾ നിവൃത്തികേടിനാൽ പ്രതികരിച്ചതാണ്.

ആരെയും ഉപദ്രവിക്കാൻ ആ​ഗ്രഹിച്ചിട്ടില്ല. ആരുടെയും വേദനയിൽ ആഹ്ലാദിക്കുന്നുമില്ല. പരാതികളുമായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ട അവസ്ഥ ഇനിയും തനിക്ക് ഉണ്ടാകാതിരിക്കട്ടെ എന്നാണ് പ്രാർത്ഥന. നമ്മുടെ നിയമത്തിനും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും നടി ഫെയ്സ്ബുക്കിൽ കുറിച്ചു.

ദ്വയാർത്ഥ പ്രയോ​ഗങ്ങളിലൂടെ ഹണിയെ അപമാനിച്ച കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഉത്തരവ് കേട്ട് തലകറങ്ങി വീണ പ്രതിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. രക്തസമ്മർദ്ദത്തിൽ വ്യതിയാനം സംഭവിച്ചതോടെ ആയിരുന്നു കോടതിമുറിക്കുള്ളിൽ പ്രതി തളർന്നുപോയത്.

വൈദ്യപരിശോധനയിൽ മറ്റ് പ്രശ്നങ്ങളില്ലാത്തതിനാൽ ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷയുമായി മേൽക്കോടതിയെ സമീപിക്കുമെന്നാണ് ബോ.ചെയുടെ പ്രതികരണം. സംഭവത്തിൽ നിയമപോരാട്ടത്തിന് തയ്യാറായാണ് ഹണിയും രം​ഗത്തെത്തിയിരിക്കുന്നത്.

Continue Reading

kerala

മാമി തിരോധാനക്കേസ്: ഡ്രൈവറെ കാണാനില്ല, നിര്‍ണായക സിസിടിവി ദൃശ്യം ലഭിച്ചു

ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇരുവരെയും കാണാതാകുന്നത്

Published

on

കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ വ്യവസായി മാമിയുടെ ഡ്രൈവർ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാനില്ലെന്ന് പരാതി. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇരുവരെയും കാണാതാകുന്നത് . മാമി തിരോധനത്തെ പറ്റി രജിത്തിനറിയാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മാമിയെ കാണാതായ സ്ഥലത്തെ ടവർ ലൊക്കേഷനില്‍ രജിതും ആ സമയത്തുണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയിരുന്നു.

കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന്റെ മുന്നിലൂടെ രജിത് കുമാറും ഭാര്യയും നടന്നു പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. പിന്നീട് ഓട്ടോയിൽ കയറി പോകുന്നതും കാണാം. 2023 ആഗസ്ത് 21 നാണ് മുഹമ്മദ്‌ ആട്ടൂർ എന്ന മാമിയെ കാണാതാകുന്നത്. അന്ന് ഓഫിസിൽ വച്ചു മാമി ഡ്രൈവറെ കണ്ടിരുന്നു. ഇതിന് പിറകെയാണ് മാമിയെ കാണാതാകുന്നത്. രജിത് കുമാർ 20 വർഷത്തിൽ അധികമായി മാമിയുടെ ഡ്രൈവർ ആയി ജോലി ചെയ്യുന്നുണ്ട്.

 

Continue Reading

Trending