Connect with us

kerala

കോഴിക്കോട് കൊലപാതകക്കേസ്; ഷിബിലയെ കൊല്ലാന്‍ ഭര്‍ത്താവ് ഉപയോഗിച്ചത് രണ്ട് കത്തികള്‍

രക്തം പുരണ്ട രണ്ടു കത്തിയും പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.

Published

on

കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഷിബിലയെ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകത്തിന് ഭര്‍ത്താവ് യാസിര്‍ ഉപയോഗിച്ചത് രണ്ട് കത്തികളെന്ന് പൊലീസ്. രക്തം പുരണ്ട രണ്ടു കത്തിയും പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതി യാസിറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം താമരശേരി കോടതിയില്‍ ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.

യാസിറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ താമരശേരി കോടതിയില്‍ അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ ലഭിച്ചതിനുശേഷം പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ കുടുംബ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. യാസിറിന്റെ ആക്രമണത്തില്‍ കഴുത്തിന് മുറിവേറ്റ യുവതി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ ഷിബില ഈങ്ങാപ്പുഴ കക്കാടുള്ള സ്വന്തം വീട്ടിലേക്ക് താമസം മാറുകയായിരുന്നു. എന്നാല്‍ കൃത്യം നടത്തുന്ന ദിവസം പ്രതി കത്തിയുമായി ഈ വീട്ടിലേക്ക് എത്തി ആക്രമിക്കുകയായിരുന്നു. നോമ്പ് തുറക്കുകയായിരുന്ന ഷിബിലയേയും മാതാപിതാക്കളെയും കുത്തി വീഴ്ത്തി. മൂന്നു വയസ്സുള്ള സ്വന്തം മകള്‍ക്കു മുന്നില്‍ വച്ചായിരുന്നു ആക്രമണം.

ആക്രമണത്തിനുശേഷം ഇയാള്‍ കാറുമായി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ യാസിറിനെ മെഡിക്കല്‍ കോളേജിന് സമീപത്ത് വെച്ചാണ് നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Published

on

ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്നതും, ചില ഭാഗങ്ങളില്‍ മരവെട്ടുകളും വഴിത്തടങ്ങള്‍ തടസപ്പെട്ടതും കണക്കിലെടുത്ത് നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

ഈ അവധി വിനോദത്തിനായി പുറത്തേക്ക് പോവാനല്ലെന്നും സുരക്ഷിതമായി വീടിനകത്ത് ഇരിക്കാന്‍ വേണ്ടിയുള്ളതാണെന്നും കളക്ടര്‍ ഓര്‍മ്മിപ്പിച്ചു.

Continue Reading

kerala

വീട്ടില്‍ നിന്നും പരീക്ഷയ്ക്കിറങ്ങി; ഇടപ്പള്ളിയില്‍ 13 വയസുകാരനെ കാണാതായി

Published

on

ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായി. എളമക്കര സ്വദേശിയായ മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. അല്‍ അമീന്‍ സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. രാവിലെയാണ് കുട്ടിയെ അവസാനമായി കണ്ടത്. മുഹമ്മദ് ഷിഫാനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9633020444 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. പൊലീസും കുട്ടിയുടെ ബന്ധുക്കളും ഇടപ്പള്ളി കേന്ദ്രീകരിച്ച് വിശദമായ തിരച്ചില്‍ നടത്തുകയാണ്. രാവിലെ 9.30 നാണ് കുട്ടി പരീക്ഷയെഴുതാനായി എത്തിയത്. പിന്നീട് കുട്ടി ഇടപ്പള്ളി ഭാഗത്ത് കൂടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു.

കുട്ടിയുടെ മാതാപിതാക്കള്‍ എളമക്കര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. കളമശ്ശേരി പൊലീസും കേസില്‍ ഇടപെട്ടതായാണ് വിവരം.

Continue Reading

kerala

വെഞ്ഞാറമൂട് കൂട്ടകൊലപാതകക്കേസ് പ്രതി അഫാനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി

. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടകൊലപാതകകേസ് പ്രതി അഫാനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ജയിലില്‍ ശുചിമുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച അഫാനെ അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.

മെയ് 25ന് രാവിലെ 11 മണിയോടെയാണ് അഫാന്‍ ജയിലിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.

Continue Reading

Trending