കോഴിക്കോട് നഗരത്തില്‍ ഗുണ്ടാപിരിവ് നടത്തിയ ഹനുമാന്‍ സേനാ പ്രവര്‍ത്തകര്‍ പിടിയില്‍. തൊണ്ടയാട് ബൈപാസില്‍ പാലാഴി പയ്യടിതാഴത്ത് കെട്ടിട നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന കരാറുകാരെ ഭീഷണിപ്പെടുത്തിയ ഗുണ്ടാപിരിവ് സംഘമാണ് പിടിയിലായത്. സംഘത്തില്‍ ഹനുമാന്‍സേന ഭാരവാഹികളായ നാലുപേരെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂരപ്പന്‍ കോളജിനടുത്ത് മാ്ത്തറ സ്വദേശി രൂപേഷ് (31), കൊമ്മേരി സ്വദേശികളായ നിഷാജ് (22), ഷാനു (29), നരിക്കുനി എരവന്നൂര്‍ സ്വദേശി അജിത്കുമാര്‍ (32) എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.
പയ്യടിതാഴം പള്ളിക്ക് സമീപം കെട്ടിടം പണി നടക്കുന്ന സ്ഥലത്തത്തെി സംഘം രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഉടമയില്‍നിന്ന് ഗുണ്ടാപിരിവായി 5000 രൂപ വാങ്ങി. എന്നാല്‍ കൂടുതല്‍ പണത്തിനായി ഭീഷണി തുടര്‍ന്നപ്പോഴാണ് കെട്ടിട ഉടമയുടെ പരാതി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു ബാക്കി പണം ആവശ്യപ്പെട്ട് ചൊവ്വാഴ്ച വീണ്ടും സ്ഥലത്തത്തെിയ സംഘത്തിലെ നാലുപേരെയാണ് പൊലീസ് പിടികൂടിയത്.
ഉടമയെ ഭീഷണിപ്പെടുത്തിയ സംഘം പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാലുപേരെ പൊലീസ് സാഹസികമായാണ് പിടികൂടിയത്.
സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറുപേര്‍കൂടി പിടിയിലാകാനുണ്ട്.
കഴിഞ്ഞ മേയില്‍ പാലാഴി ഹൈലൈറ്റ് മാളിന് സമീപം നിര്‍മാണം നടക്കുന്ന സ്ഥലത്ത് ഗുണ്ടാപിരിവ് നടത്തിയതിന് നാല് ഹനുമാന്‍സേനാ പ്രവര്‍ത്തകരെ നല്ലളം പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ മേയില്‍ പാലാഴി ഹൈലൈറ്റ് മാളിന് സമീപം ഗുണ്ടാപിരിവ് നടത്തിയ ഹനുമാന്‍സേനാ പ്രവര്‍ത്തകരെ നല്ലളം പൊലീസ് പിടികൂടിയപ്പോള്‍
ഹനുമാന്‍ സേന ജില്ലാസെക്രട്ടറി ബേപ്പൂര്‍ കരുവന്തറ ദിജില്‍ദാസ് (27), നോര്‍ത് ബേപ്പൂര്‍ കച്ചാട്ട് വീട്ടില്‍ വിബീഷ് (27), ബേപ്പൂര്‍ നടുവട്ടം സ്വദേശി തേറമ്പാട്ടില്‍ അനൂപ് (24), ഗുരുവായൂരപ്പന്‍ കോളജിന് സമീപത്തുള്ള നരീക്കര വീട്ടില്‍ ബൈജു (36) എന്നിവരെ അന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (അഞ്ച്) റിമാന്‍ഡ് ചെയ്തു.
അതേസമയം പിടിയിലായവര്‍ ഹനുമാന്‍ സേന പ്രവര്‍ത്തകരെല്ലെന്നും ശ്രീരാമസേന പ്രവര്‍ത്തകരരാണെന്നും ഹനുമാന്‍ സേന സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു. എന്നാല്‍ സംസ്ഥാന നേതാവ് പ്രതികളുമായി സംസാരിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ സംഘടന പേരു മാറ്റി പറഞ്ഞതെന്നും ആരോപണമുണ്ട്. പ്രതികള്‍ ഹനുമാന്‍ സേനാ പ്രവര്‍ത്തകരാണെന്ന് നേരത്തെ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.