Connect with us

gulf

കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി സോ​ക്ക​ർ ഫെ​സ്​​റ്റ്​ സീ​സ​ൺ ര​ണ്ട് ഇ​ന്ന്

മ​ഹ്ജ​ർ എ​മ്പ​റ​ർ സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി ഒ​മ്പ​തി​നാ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ജി​ദ്ദ​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും എ​ട്ട് ടീ​മു​ക​ൾ മാ​റ്റു​ര​ക്കും.

Published

on

കെ.​എം.​സി.​സി ജി​ദ്ദ കോ​ഴി​ക്കോ​ട് ജി​ല്ല​ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സോ​ക്ക​ർ ഫെ​സ്​​റ്റ്​ സീ​സ​ൺ ര​ണ്ട് ഏ​ക​ദി​ന സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് വ്യാ​ഴാ​ഴ്​​ച ന​ട​ക്കും.

മ​ഹ്ജ​ർ എ​മ്പ​റ​ർ സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി ഒ​മ്പ​തി​നാ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ജി​ദ്ദ​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും എ​ട്ട് ടീ​മു​ക​ൾ മാ​റ്റു​ര​ക്കും. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഡെ​ക്സോ​പാ​ക്‌ ജി​ദ്ദ, അ​മി​ഗോ​സ് എ​ഫ്.​സി ജി​ദ്ദ​യെ​യും, ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സാ​ഗോ എ​ഫ്.​സി, വി​ൻ​സ്റ്റാ​ർ എ​ഫ്.​സി ജി​ദ്ദ​യെ​യും, മൂ​ന്നാം മ​ത്സ​ര​ത്തി​ൽ സ​മ യു​നൈ​റ്റ​ഡ് ഇ​ത്തി​ഹാ​ദ് എ​ഫ്.​സി, എ​ഫ്. സി ​ഫോ​ൺ ജി​ദ്ദ​യെ​യും, നാ​ലാം മ​ത്സ​ര​ത്തി​ൽ അ​ബീ​ർ സ​ലാ​മ​ത്ത​ക് എ​ഫ്.​സി, സം​സം മ​ദീ​ന എ​ഫ്.​സി​യെ​യും നേ​രി​ടും.

വെ​റ്റ​റ​ൻ മ​ത്സ​ര​ത്തി​ൽ ഫ്രൈ​ഡേ എ​ഫ്.​സി, വി​ജ​യ് ഫു​ഡ് ബി.​എ​ഫ്.​സി​യെ​യും, സ​മ ഫു​ട്ബാ​ൾ ല​വേ​ഴ്സ്, ഹി​ലാ​ൽ എ​ഫ്.​സി​യു​മാ​യും മ​ത്സ​രി​ക്കും. നോ​ക്ക് ഔ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ടൂ​ർ​ണ​മെ​ന്റ് ഉ​ദ്‌​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​രേ​ഡു​ക​ളും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

ടൂ​ർ​ണ​മെ​ന്റി​ന്റെ ഫി​ക്സ്ച്ച​ർ ക​ഴി​ഞ്ഞ ദി​വ​സം റി​ലീ​സ് ചെ​യ്തു. ച​ട​ങ്ങ് കെ.​എം.​സി.​സി ജി​ദ്ദ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം കൊ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ബൈ​ർ വാ​ണി​മേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ട്രോ​ഫി അ​നാ​ച്ഛാ​ദ​നം സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ടി.​കെ അ​ബ്ദു​ൽ റ​ഹി​മാ​ൻ നി​ർ​വ്വ​ഹി​ച്ചു.

അ​ബ്ദു​ൽ ഫ​ത്താ​ഹ്, അ​ബു ക​ട്ടു​പ്പാ​റ, നി​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ ടീ​മു​ക​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ജി​ല്ല ട്ര​ഷ​റ​ർ ഒ.​പി അ​ബ്ദു​ൽ സ​ലാം, ഹ​സ്സ​ൻ കോ​യ പെ​രു​മ​ണ്ണ, റി​യാ​സ് ത​ത്തോ​ത്ത്, അ​ബ്ദു​ൽ വ​ഹാ​ബ്, നി​സാ​ർ മ​ട​വൂ​ർ, ഹാ​രി​സ് ബാ​ബു, മു​സ്ത​ഫ മാ​സ്റ്റ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കെ. ​സൈ​ത​ല​വി, ഷാ​ഫി പു​ത്തു​ർ, ഷ​ബീ​ർ അ​ലി, ബ​ഷീ​ർ വീ​ര്യ​മ്പ്രം, ത​ഹ്ദീ​ർ, ഖാ​ലി​ദ് പാ​ള​യാ​ട്ട്, കെ. ​സം​ജാ​ദ്, താ​രി​ഖ് അ​ൻ​വ​ർ, നി​ർ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സാ​ലി​ഹ് പൊ​യി​ൽ​തൊ​ടി സ്വാ​ഗ​ത​വും ബ​ഷീ​ർ കീ​ഴി​ല്ല​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍

ശനിയാഴ്ച വൈകീട്ട് സൗദി മധ്യപ്രവിശ്യയിലെ തുമൈറില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സൗദിയിലാണ് പെരുന്നാള്‍ ആദ്യം പ്രഖ്യാപിച്ചത്.

Published

on

ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ഇന്ന് ചെറിയ പെരുന്നാള്‍. ശനിയാഴ്ച വൈകീട്ട് സൗദി മധ്യപ്രവിശ്യയിലെ തുമൈറില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് സൗദിയിലാണ് പെരുന്നാള്‍ ആദ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ രാജ്യങ്ങളിലും മാസപ്പിറവി സ്ഥിരീകരിക്കുകയായിരുന്നു.

ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ശനിയാഴ്ച റമദാന്‍ 29 പൂര്‍ത്തിയായതിനാല്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ വിവിധ രാജ്യങ്ങളില്‍ വിശ്വാസികളോട്? ആഹ്വാനം ചെയ്തിരുന്നു. അതേസമയം ശവ്വാല്‍ മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് ഒമാന്‍ ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു.

റമദാന്‍ 29 ശനിയാഴ്ച എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മാസപ്പിറ ദര്‍ശിക്കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.

Continue Reading

gulf

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 630 ത​ട​വു​കാ​ർ​ക്ക് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച് ഹ​മ​ദ് രാ​ജാ​വ്

എ​ല്ലാ വ​ർ​ഷ​വും ഈ​ദു​ൽ ഫി​ത്റി​നോ​ട​നു​ബ​ന്ധി​ച്ച് ഹ​മ​ദ് രാ​ജാ​വ് ത​ട​വു​കാ​ർ​ക്ക് ഇ​ള​വ് ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​റു​ണ്ട്.

Published

on

ഈ​ദു​ൽ ഫി​ത്ർ പ്ര​മാ​ണി​ച്ച് 630 ത​ട​വു​കാ​ർ​ക്ക് മാ​പ്പ് ന​ൽ​കി രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ. വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലു​ൾ​പ്പെ​ട്ട് ശി​ക്ഷ​യു​ടെ ഒ​രു ഭാ​ഗം അ​നു​ഭ​വി​ച്ച​വ​ർ​ക്കും മ​റ്റു ചെ​റു​കൃ​ത്യ​ങ്ങ​ൾ​ക്ക് പി​ടി​ക്ക​പ്പെ​ട്ട​വ​ർ​ക്കും, ബ​ദ​ൽ ശി​ക്ഷ​ക്ക് വി​ധേ​യ​മാ​യ​വ​ർ​ക്കു​മാ​ണ് മാ​പ്പി​ൽ ഇ​ള​വ് ല​ഭി​ക്കു​ക.

മാ​പ്പു ല​ഭി​ച്ച​വ​ർ വീ​ണ്ടും സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​വാ​നും രാ​ജാ​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹ്റൈ​ന്റെ സ​മ​ഗ്ര വി​ക​സ​ന പ്ര​ക്രി​യ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​നു​മു​ള്ള രാ​ജാ​വി​ന്റെ താ​ൽ​പ​ര്യ​മാ​ണ് ഈ ​മാ​പ്പ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്.

എ​ല്ലാ വ​ർ​ഷ​വും ഈ​ദു​ൽ ഫി​ത്റി​നോ​ട​നു​ബ​ന്ധി​ച്ച് ഹ​മ​ദ് രാ​ജാ​വ് ത​ട​വു​കാ​ർ​ക്ക് ഇ​ള​വ് ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​റു​ണ്ട്.

Continue Reading

gulf

ശ​നി​യാ​ഴ്ച മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ സഊദി സു​പ്രീം കോ​ട​തി ആ​ഹ്വാ​നം

ഉ​മ്മു​ൽ ഖു​റാ ക​ല​ണ്ട​ർ പ്ര​കാ​രം അ​ന്ന് റ​മ​ദാ​ൻ 29 ആ​യ​തി​നാ​ലാ​ണ് മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Published

on

മാ​ർ​ച്ച് 29 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ശ​വ്വാ​ൽ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ സഊദി സു​പ്രീം കോ​ട​തി ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​മ്മു​ൽ ഖു​റാ ക​ല​ണ്ട​ർ പ്ര​കാ​രം അ​ന്ന് റ​മ​ദാ​ൻ 29 ആ​യ​തി​നാ​ലാ​ണ് മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ന​ഗ്ന നേ​ത്ര​ങ്ങ​ളി​ലൂ​ടെ​യോ ടെ​ലി​സ്കോ​പ്പി​ലൂ​ടെ​യോ അ​ന്നേ​ദി​വ​സം മാ​സ​പ്പി​റ​വി കാ​ണു​ന്ന​വ​ർ അ​ടു​ത്തു​ള്ള കോ​ട​തി​യി​ൽ ഹാ​ജ​റാ​യോ ഫോ​ണി​ലൂ​ടെ​യോ വി​വ​ര​മ​റി​യി​ച്ച് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും സു​പ്രീം കോ​ട​തി​വ്യ​ക്ത​മാ​ക്കി.

Continue Reading

Trending