Connect with us

kerala

യൂത്ത് ലീഗ് മഹാറാലിക്കൊരുങ്ങി കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികൾ

കോഴിക്കോട് സിറ്റി ഓട്ടോ യൂണിയൻ (STU) പ്രസിഡണ്ട് റിയാസ് അദ്ധ്യക്ഷത വഹിച്ചു

Published

on

കോഴിക്കോട് : വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തി വരുന്ന ക്യാമ്പയിനിൻ്റെ സമാപനത്തിനായി കോഴിക്കോട് നഗരം ഒരുങ്ങി. സംസ്ഥാന ഭാരവാഹികളുടെ നിയോജക മണ്ഡലം തല നേതൃ യാത്രക്ക് ശേഷം പഞ്ചായത്ത് / മുൻസിപ്പൽ/ മേഖലാ തലങ്ങളിൽ പ്രത്യേക യോഗങ്ങൾ ചേർന്ന് പ്രചരണ പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകി.

മഹാറാലിയുടെ പ്രചരണ പ്രവർത്തനങ്ങളെ സജീവമാക്കാൻ കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികളുടെ (STU) യോഗം തീരുമാനിച്ചു. യോഗം സംസ്ഥാന ട്രഷറർ പി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.കേന്ദ്ര-കേരള സർക്കാറുകളുടെ ജനദ്രോഹ ഭരണത്തിനെതിരെയുള്ള ജനരോഷം മഹാറാലിയിലൂടെ പ്രകടമാകുമെന്ന് പി ഇസ്മായിൽ അഭിപ്രായപ്പെട്ടു. രാജ്യത്തെ വെറുപ്പിൻ്റെ കേന്ദ്രമാക്കുന്നവർക്കെതിരെയും അഴിമതി ഭരണം കൊണ്ട് ജനങ്ങൾക്ക് വെല്ലുവിളിയായ അധികാരികൾക്കെതിരെയും അതിശക്തമായ ജനകീയ പ്രതിഷേധത്തിനാണ് യൂത്ത് ലീഗ് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഓട്ടോയിൽ പതിക്കാനുള്ള പ്രചരണ സ്റ്റിക്കർ അദ്ദേഹം കൈമാറി. കോഴിക്കോട് സിറ്റി ഓട്ടോ യൂണിയൻ (STU) പ്രസിഡണ്ട് റിയാസ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ മാങ്കാവ് ,ഹബീബ് റഹ്മാൻ പി വി ,മുജീബ് ടിവി, ആഷിദ് സി വി ,ഹാരിസ് എ പി ,സിറാജ് കെ ,നൗഷാദ്, മുഹമ്മദ് റഫീഖ് കെ, കുഞ്ഞോതീൻ കോയ, അഷ്റഫ് ,റിയാസ് എന്നിവർ പ്രസംഗിച്ചു.

kerala

കേരളയില്‍ എം.എസ്.എഫിന് സെനറ്റ് മെമ്പര്‍

കായംകുളം എം.എസ്.എം കോളജില്‍ ബി. എസ്സി മാത്സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ജാസ്മിനാണ് തിരഞ്ഞെടുക്കപ്പെട്ടത്

Published

on

കായംകുളം: കേരള യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലാദ്യമായി എം.എസ്.എഫിനു സെനറ്റ് മെമ്പര്‍ സ്ഥാനം. കായംകുളം എം.എസ്.എം കോളജില്‍ ബി. എസ്സി മാത്സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ജാസ്മിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.

വിജയാഹ്ലാദ പ്രകടനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറല്‍ സെക്രട്ടറി സി.കെ നജാഫ്, വൈസ് പ്രസിഡന്റ് നൗഫല്‍, യൂത്ത് ലീഗ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ഹിജാസ് ലിയാക്കത്ത്, ഇര്‍ഫാന്‍ ഐക്കര, ബാദുഷ ബഷീര്‍, ഉനൈസ് ഐക്കര, ഷംസീന, ജനറല്‍ സെക്രട്ടറി സുമയ്യ, അന്‍ഷാദ് കരുവില്‍ പീടിക എന്നിവര്‍ പങ്കെടുത്തു.

Continue Reading

kerala

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന; പവന് 1480 രൂപ വര്‍ധിച്ചു

വ്യാഴാഴ്ച്ച ലോകവിപണിയില്‍ മൂന്ന് ശതമാനത്തിലേറെ നേട്ടം സ്വര്‍ണത്തിനുണ്ടായി

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. 185 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 8745 ആയി വില ഉയര്‍ന്നു. പവന് 1480 രൂപ വര്‍ധിച്ച് ഒരു പവന് 69,960 രൂപയായി. റെക്കോഡ് വില വര്‍ധനയാണ് സ്വര്‍ണത്തിന് ഉണ്ടായത്.

വ്യാഴാഴ്ച്ച ലോകവിപണിയില്‍ മൂന്ന് ശതമാനത്തിലേറെ നേട്ടം സ്വര്‍ണത്തിനുണ്ടായി. സ്‌പോട്ട്‌ഗോള്‍ഡിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ 26.54 ഡോളര്‍ ഉയര്‍ന്ന് 3,215.08 ഡോളറിലെത്തി. യു.എസില്‍ സ്വര്‍ണത്തിന്റെ ഭാവി വിലയും ഉയര്‍ന്നിട്ടുണ്ട്. 3.2 ശതമാനം നേട്ടമാണ് സ്വര്‍ണത്തിന്റെ ഭാവി വിലകളില്‍ ഉണ്ടായത്. 3.2 ശതമാനം നേട്ടത്തോടെ 3,177.5 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഡോളര്‍ ഇന്‍ഡക്‌സിലും ഇടിവ് രേഖപ്പെടുത്തുകയാണ്.

Continue Reading

kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

Continue Reading

Trending