Connect with us

News

കോഴിക്കോട്ടിന്ന് എടികെ മോഹന്‍ ബഗാന്‍ ഗോകുലം കേരള എഫ്.സി പോരാട്ടം

രാത്രി 8.30ന് നടക്കുന്ന രണ്ടാംമത്സരത്തില്‍ നിലവിലെ സൂപ്പര്‍കപ്പ് ചാമ്പ്യന്‍ എഫ്.സി ഗോവ ജംഷഡ്പൂര്‍ എഫ്.സിയെ നേരിടും.

Published

on

കോഴിക്കോട്: ഐ. എസ്.എല്‍ കിരീടം നേടിയ ആത്മവിശ്വാസവുമായി സൂപ്പര്‍കപ്പില്‍ എടികെ മോഹന്‍ ബഗാന്‍ ആദ്യ അങ്കത്തിനിറങ്ങുന്നു. മുന്‍ ഐലീഗ് ചാമ്പ്യനായ ഗോകുലം കേരള എഫ്.സിയാണ് എതിരാളികള്‍. വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് പോരാട്ടം.

കഴിഞ്ഞ മാസം ഗോവയില്‍ നടന്ന ഐഎസ്എല്‍ ഫൈനലില്‍ ബംഗളൂരു എഫ്.സിയോട് ആവേശകരമായ 2-2 സമനില വഴങ്ങിയതിന് ശേഷം പെനാല്‍റ്റിയിലാണ് എടികെ കിരീടമുറപ്പിച്ചത്. മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രണ്ടാംകിരീടം ലക്ഷ്യമിട്ടാണ് ബംഗാള്‍ക്ലബ് ഇറങ്ങുന്നത്. രാത്രി 8.30ന് നടക്കുന്ന രണ്ടാംമത്സരത്തില്‍ നിലവിലെ സൂപ്പര്‍കപ്പ് ചാമ്പ്യന്‍ എഫ്.സി ഗോവ ജംഷഡ്പൂര്‍ എഫ്.സിയെ നേരിടും.

crime

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നു, 2024ൽ ബലാത്സംഗ കേസുകളിൽ 19% വർധനവ്

കോൺഗ്രസ് എം.എൽ.എ ഉപാധ്യായയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സർക്കാർ നിയമസഭയിൽ ഈ ഡാറ്റ അവതരിപ്പിച്ചത്.

Published

on

മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണിത് പറയുന്നത്. കണക്കുകൾ പ്രകാരം, 2024 ൽ പ്രതിദിനം ശരാശരി 20 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

കോൺഗ്രസ് എം.എൽ.എ ഉപാധ്യായയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സർക്കാർ നിയമസഭയിൽ ഈ ഡാറ്റ അവതരിപ്പിച്ചത്. വാർഷിക റിപ്പോർട്ടിൽ സർക്കാർ കൃത്രിമം കാണിച്ചതായും ബലാത്സംഗ കേസുകളുടെ യഥാർത്ഥ എണ്ണം 40 ശതമാനം കൂടുതലാണെന്നും അദ്ദേഹം ആരോപിച്ചു. പട്ടികവർഗക്കാർ ഉൾപ്പെട്ട കേസുകളിൽ, അതിക്രമം 340 ശതമാനം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസി മേഖലകളിൽ ബലാത്സംഗ കേസുകളിൽ വർധനവ് ഉണ്ടായതായും റിപ്പോർട്ട് കാണിക്കുന്നു. 2020 ൽ 6,134 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, 2024ൽ ഇത് 7,294 ആയി വർധിച്ചു. സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ 19 ശതമാനം വർധനവ് കാണിക്കുന്നുവെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023ലെ വാർഷിക റിപ്പോർട്ടിൽ 5,374 കേസുകൾ രേഖപ്പെടുത്തിയിരുന്നു.

പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള 1,769 സ്ത്രീകളും പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള 2,062 സ്ത്രീകളും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള 2,502 സ്ത്രീകളും പൊതു വിഭാഗത്തിൽ നിന്നുള്ള 869 സ്ത്രീകളുമാണ് ആക്രമണത്തിനിരയായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആദിവാസി മേഖലകളിലെ ബലാത്സംഗ കേസുകളുടെ വർധനവും ഡാറ്റ എടുത്തുകാണിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, പട്ടികജാതിക്കാർക്കിടയിൽ 10 ശതമാനവും പട്ടികവർഗക്കാർക്കിടയിൽ 26 ശതമാനവും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ 20 ശതമാനവും ബലാത്സംഗ കേസുകൾ വർധിച്ചു.

അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, പട്ടികജാതിക്കാർ ആക്രമിക്കപ്പെട്ട 2,739 കേസുകളിൽ 23 ശതമാനം കേസുകളിൽ മാത്രമേ പ്രതികൾക്ക് ശിക്ഷ ലഭിച്ചിട്ടുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികളിൽ 77 ശതമാനം പേരും കുറ്റവിമുക്തരാക്കപ്പെട്ടു. പട്ടികവർഗക്കാർ ആക്രമിക്കപ്പെട്ട 3,163 കേസുകളിൽ, പ്രതികളിൽ 78 ശതമാനം പേരും കുറ്റവിമുക്തരാക്കപ്പെട്ടു. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് 21 ശതമാനവും പൊതു വിഭാഗത്തിന് 18 ശതമാനവുമാണ് ശിക്ഷാ നിരക്ക്.

എന്നാൽ ബി.ജെ.പി എം.എൽ.എ ഭഗവാൻദാസ് സബ്‌നാനി സർക്കാരിന്റെ റെക്കോർഡിനെ ന്യായീകരിച്ചു. കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ഭരണകൂടം ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിൽ, അതിനർത്ഥം കേസുകൾ ഫയൽ ചെയ്യുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കുന്നു എന്നാണ്. ഇത്തരം കേസുകളിൽ നിയമനടപടി സ്വീകരിച്ചുവരികയാണെന്നും ജുഡീഷ്യറി കർശനമായ ശിക്ഷകൾ നൽകുന്നുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ പ്രതിജ്ഞാബദ്ധരാണ്,’ ഭഗവാൻദാസ് പറഞ്ഞു.

Continue Reading

Cricket

ഐപിഎല്ലില്‍ ഇന്ന് ക്ലാസിക്ക് പോരാട്ടങ്ങള്‍; രാജസ്ഥാന്‍ ഹൈദരാബാദിനെയും, മുംബൈ ചെന്നൈയെയും നേരിടും

വിരലിലെ പരിക്ക് മൂലം വിക്കറ്റ് കീപ്പറാകാന്‍ സഞ്ജുവിന് സാധിക്കില്ല.

Published

on

ഐപിഎല്ലില്‍ ഇന്ന് രണ്ടു മത്സരങ്ങള്‍. ആദ്യ മത്സരത്തിനായി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങും. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. വൈകീട്ട് 3.30 മുതലാണ് മത്സരം. പരിക്ക് മാറി എത്തിയെങ്കിലും സഞ്ജുവിനു പകരം ആദ്യ മൂന്ന് കളികളില്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിക്കുക. സഞ്ജു ഇംപ്കാട് പ്ലെയറായി കളത്തിലെത്തും. വിരലിലെ പരിക്ക് മൂലം വിക്കറ്റ് കീപ്പറാകാന്‍ സഞ്ജുവിന് സാധിക്കില്ല. അതിനാല്‍ ബാറ്റിങ്ങിന് മാത്രമാകും സഞ്ജു ഇറങ്ങുക.

ജോഫ്ര ആര്‍ച്ചെര്‍, വാനിന്ദു ഹസരങ്ക, യശസ്വി ജയ്സ്വാള്‍, ഷിംറോണ്‍ ഹെറ്റ്മയര്‍ എന്നിവരാണ് രാജസ്ഥാന്റെ പ്രധാന താരങ്ങള്‍. പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ഷിയും ടീമിലുണ്ട്. ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് നിലവിലെ റണ്ണറപ്പായ ഹൈദരാബാദിനെ നയിക്കുന്നത്.

ഈ ഐപിഎല്‍ സീസണിലെ ഏക വിദേശനായകനും കമ്മിന്‍സാണ്. അഭിഷേക് ശര്‍മയും ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡുമാണ് ഓപ്പണര്‍മാര്‍. ഹെന്റിച്ച് ക്ലാസെന്‍, ഇഷാന്‍ കിഷന്‍, മുഹമ്മദ് ഷമി, നിതീഷ് കുമാര്‍ റെഡ്ഡി തുടങ്ങിയവരും ഹൈദരാബാദ് ടീമിലുണ്ട്.

ഇന്നു നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ സൂപ്പര്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. അഞ്ചുതവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പോരാട്ടം തീപാറും. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവുമുണ്ട്.

വിലക്കുള്ളതിനാല്‍ ഇന്ന് ഹര്‍ദികിന് പകരം സൂര്യകുമാര്‍ യാദവാകും മുംബൈയെ നയിക്കുക. സ്പിന്‍ കരുത്തിലാണ് ചെന്നൈ ഇറങ്ങുന്നത്. മഹേന്ദ്ര സിങ് ധോണിയാണ് ശ്രദ്ധാകേന്ദ്രം. ഋതുരാജ് കെയ്ക്ക് വാദാണ് ചെന്നൈയുടെ നായകന്‍. ചെന്നൈയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം.

Continue Reading

india

പിണറായി സര്‍ക്കാരിനെതിരേ താമരശ്ശേരി രൂപതയുടെ ഇടയലേഖനം; ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്തും

വന്യമൃഗ ശല്യം നേരിടുന്ന കര്‍ഷകര്‍ക്ക് നീതിയില്ല തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഇന്ന് രൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിച്ച ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിലിന്റെ ഇടയലേഖനത്തിലുണ്ട്.

Published

on

പിണറായി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപതയുടെ ഇടയലേഖനം. ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നില്ലെന്നും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ അനീതിയാണെന്നും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എയ്ഡഡ് നിയമനങ്ങള്‍ അട്ടിമറിക്കുന്നു, വന്യമൃഗ ശല്യം നേരിടുന്ന കര്‍ഷകര്‍ക്ക് നീതിയില്ല തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഇന്ന് രൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിച്ച ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിലിന്റെ ഇടയലേഖനത്തിലുണ്ട്.

ക്രൈസ്തവ സമുദായത്തിന്റെ വിവിധ അവകാശങ്ങളും കര്‍ഷകരുടെ ആനുകൂല്യങ്ങളും സര്‍ക്കാര്‍ നിഷേധിക്കുന്നതായി ലേഖനത്തില്‍ പറയുന്നു. ഏപ്രില്‍ അഞ്ചിന് മുതലക്കുളത്ത് ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്താന്‍ തീരുമാനിച്ചതായും ലേഖനത്തില്‍ പറയുന്നു.കാര്‍ഷിക മേഖലയില്‍ സര്‍ക്കാരിന്റെ ഗുണപരമായ ഇടപെടല്‍ ഉണ്ടാവുന്നില്ല.

വന്യജീവികളുടെ ആക്രമണത്തിന് ദിനംപ്രതി ജനങ്ങള്‍ ഇരയാകുന്നു. സര്‍ക്കാര്‍ വെറും കാഴ്ചക്കാരായി നില്‍ക്കയാണെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ന്യൂനപക്ഷ സ്‌കോളര്‍പ്പില്‍ ഹൈക്കോടതി വിധി നടപ്പാക്കാതെ നികുതിപ്പണം എടുത്ത് സുപ്രീം കോടതിയെ സര്‍ക്കാര്‍ സമീപിച്ചിരിക്കയാണ്. ക്രൈസ്തവ സമുദായത്തോടുള്ള കടുത്ത അനീതിയാണിത്. ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്നും ഇടയലേഖനം കുറ്റപ്പെടുത്തുന്നു

സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭയും സര്‍ക്കുലര്‍ പുറത്തിറക്കി. തുടര്‍ഭരണം നേടിവരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ്. ഐടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുളള നീക്കങ്ങള്‍ക്കും വിമര്‍ശനമുണ്ട്.

നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നു. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലറില്‍ പറയുന്നു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ സര്‍ക്കുലര്‍ വായിച്ചു.

Continue Reading

Trending