Connect with us

kerala

നവീകരണത്തിനായി കോഴിക്കോട് സിഎച്ച്‌ മേൽപ്പാലം ഇന്ന് അടയ്‌ക്കും; രണ്ടുമാസത്തേക്ക്‌ യാത്രാനിരോധനം

മൈക്രോ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തി വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് പാലം അടയ്‌ക്കുന്നത്‌.

Published

on

നവീകരണം നടക്കുന്ന കോഴിക്കോട് സിഎച്ച്‌ മേൽപ്പാലംഇന്ന് മുതൽ അടച്ചിടും. മൈക്രോ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തി വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് പാലം അടയ്‌ക്കുന്നത്‌. രണ്ടുമാസത്തേക്ക്‌ യാത്രനിരോധിക്കും. പകരം യാത്രാ റൂട്ടുകൾ പ്രഖ്യാപിച്ചു.

മാനാഞ്ചിറ ആദായ നികുതി ഓഫീസിന്‌ മുന്നിലെ റോഡ്‌ ടു വേ ആകും. മാവൂർ റോഡിൽനിന്ന്‌ വരുന്ന വാഹനങ്ങൾ എസ്‌ബിഐക്ക്‌ മുന്നിലൂടെ മാനാഞ്ചിറ റോഡിൽ പ്രവേശിക്കണം. ടൗൺ ഹാൾ ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ ഇടതുവശം ചേർന്ന്‌ പോകണം. ജിഎസ്‌ടി ഭവനുമുന്നിലെ ബസ്‌സ്‌റ്റോപ്പ്‌ താൽക്കാലികമായി മാറ്റും. യാത്രക്കാർ ബിഇഎം സ്‌കൂളിന്‌ മുന്നിൽനിന്ന്‌ ബസ്‌ കയറണം. ടു വേ ആക്കുന്നതിന്റെ ഭാഗമായി ഇവിടെ ടാർ വീപ്പകൾ സ്ഥാപിച്ചു. ഗതാഗത ക്രമീകരണത്തിന്‌ സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്‌.

മേലേ പാളയം റോഡ്‌ വൺവേ പാളയം ജങ്‌ഷനിൽനിന്ന്‌ കമ്മത്ത്‌ലൈൻ റോഡിലേക്ക്‌ പ്രവേശനം ഉണ്ടാകില്ല. ജില്ലാ കോടതി ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ എൽഐസി ജങ്‌ഷൻ, വൈക്കം മുഹമ്മദ്‌ ബഷീർ റോഡ്‌ വഴി ഇടത്തോട്ട്‌ തിരിഞ്ഞ്‌ രണ്ടാംഗേറ്റ്‌ കടന്നുപോകണം. പന്നിയങ്കര, മാങ്കാവ് ഭാഗങ്ങളിൽനിന്ന്‌ ബീച്ച് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാതെ ഫ്രാൻസിസ് റോഡ് ഫ്ലൈ ഓവർ കയറി പോകണം.

 

kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം; 12 പവന്‍ സ്വര്‍ണം കാണാതായി

Published

on

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം. പന്ത്രണ്ട് പവന്‍ സ്വര്‍ണ്ണമാണ് കാണാതായത്. ക്ഷേത്രത്തിന്റെ വാതിലില്‍ സ്വര്‍ണം പൂശുന്ന പ്രവര്‍ത്തി നടന്നുവരികയായിരുന്നു. നിര്‍മാണത്തിനായി ഉപയോഗിച്ച സ്വര്‍ണമാണ് കാണാതായത്.

കഴിഞ്ഞ ഏഴാം തീയതി നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. ഇന്ന് വീണ്ടും നിര്‍മാണം ആരംഭിച്ചപ്പോളാണ് സ്വര്‍ണം നഷ്ടമായത് അറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; രണ്ട് പേര്‍ പൊലീസ് പിടിയില്‍

മലപ്പുറം കൊണ്ടോട്ടിയില്‍ വന്‍ കുഴല്‍പ്പണ വേട്ട.

Published

on

മലപ്പുറം കൊണ്ടോട്ടിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 1,91,48,000 രൂപയുമായി രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്.

മലപ്പുറം രാമപുറം സ്വദേശി പൂളക്കല്‍ തസ്ലിം ആരിഫ്, മുണ്ടുപറമ്പ് വടക്കന്‍ മുഹമ്മദ് ഹനീഫ എന്നിവരെയാണ് കുഴല്‍പ്പണവുമായി പിടികൂടിയത്. കാറിന്റെ സീറ്റിനോട് ചേര്‍ന്ന് മൂന്ന് രഹസ്യ അറകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്.

Continue Reading

kerala

നിപ സ്ഥിരീകരിച്ച 42കാരിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

രോഗലക്ഷണമുള്ള 6 പേരുടെയും ഫലം നെഗറ്റീവ്

Published

on

മലപ്പുറം വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച 42കാരിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. രോഗി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. അതേസമയം രോഗലക്ഷണമുള്ള ആറ് പേരുടെയും നിപാ പരിശോധനാ ഫലം നെഗറ്റീവാണ്.

ഇതുവരെ 59 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 45 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്ളത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്.

അതേസമയം രോഗിയുടെ വീടിനടുത്ത് ചത്ത പൂച്ചയുടെ സ്രവസാമ്പിളിന്റെ പരിശോധനാ ഇന്ന് ലഭിച്ചേക്കും.

Continue Reading

Trending