Connect with us

award

കൊയിലാണ്ടികൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ദമ്മാം ചാപ്റ്റർ വിഷു കൈനീട്ടമായി പൂക്കാട് അഭയം സ്പെഷ്യൽ സ്കൂളിന് ഒരു ലക്ഷം

Published

on

കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ദമ്മാം ചാപ്റ്റർ…ഇഫ്താർ വിരുന്നും..വിഷു,ഈസ്റ്റർ ആഘോഷവും സംഘടിപ്പിച്ചു.

ദമ്മാം പാരഗൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ , കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റർ ചെയർമാനും , സൗദി കോഡിനേറ്റർ കൂടിയായ റാഫി കൊയിലാണ്ടി ഉൽഘാടനംചെയ്തൂ.

“നന്മയിലൂടെ സൗഹൃദം, സൗഹൃദത്തിലൂടെ കാരുണ്യം” എന്ന ആപ്തവാക്യം ഉയർത്തിപ്പിടിക്കുന്ന കൊയിലാണ്ടി കൂട്ടം സാമൂഹ്യ സാംസ്ക്കാരിക, വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ കാലങ്ങളിൽ നടത്തിയ വിപ്ലവകരമായ നേ ട്ട ത്തിൽ ദമ്മാം ചാപ്റ്റർ വഹിച്ച പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

അവധി ദിവസ് മായിരുന്നിട്ടും അര ഡസനോളം ഇഫ്താർ വിഷു ആഘോഷ തിരക്കിനിടയിലും. ചാപ്റ്റർ അംഗങ്ങൾ ഉൾപ്പെടെ പ്രവിശ്യയിലെ മുഖ്യധാരാ സംഘടനകളുടെ പ്രതിനിധികൾ, പങ്കെടുത്ത ചടങ്ങിൽ നല്ല ജന പങ്കാളി ത്തമുണ്ടായി. അഡ്വക്കേറ്റ് ജയരാജൻ വിഷു, ഈസ്റ്റർ സന്ദേശം
നൽകി. വനിത വിംഗ് കോഡിനേറ്റർ ശബ്‌ന നജീബ് , ഫൈസൽ കൊടുമ , പവിത്രൻ പന്തലയിനി, എന്നിവർ സംസാരിച്ചു.

നാസർ കാവിൽ, ഷാനി പയ്യോളി, പവിത്രൻ പന്തലായിനി, നജീബ് ചീക്കി ലോട്, പത്മരാജൻ(മണി), നാസർ നടുവണ്ണൂർ, റിയാസ് v. P., ജയിസൽ, അയ്യൂബ് പറമ്പത്ത് , മഹ്മൂദ് പൂക്കാട്, ഹബീബ് ഒ. പി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട് വർഷത്തെ നീക്കിയിരിപ്പു തുകയിൽ നിന്നും മുൻപ് തീരുമാനിച്ച പ്രകാരം പൂക്കാട് അഭയം സ്പെഷ്യൽ സ്കൂളിന് ഒരുലക്ഷം രൂപ കൊടുക്കാൻ തീരുമാനിച്ചു.
ചടങ്ങിൽ പ്രസിഡൻ്റ് അമീർ അലി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജയരാജൻ സ്വാഗതവും വിജീഷ് നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

award

അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരം ഷനോജ് ആർ.ചന്ദ്രന്

11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

Published

on

തൃശൂർ: മലയാളത്തിന്റെ പ്രിയകഥാകാരൻ സി.വി.ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ പതിനഞ്ചാമത് അയനം- സി.വി.ശ്രീരാമൻ കഥാപുരസ്കാരത്തിന് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ഷനോജ് ആർ.ചന്ദ്രന്റെ കാലൊടിഞ്ഞ പുണ്യാളൻ എന്ന പുസ്തകം അർഹമായി. 11111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.ഇ.സന്തോഷ്കുമാർ ചെയർമാനും സി.എസ്.ചന്ദ്രിക, വി.കെ.കെ രമേഷ്, ഡോ. രോഷ്നി സ്വപ്ന എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരത്തെടുത്തത്.

ആഖ്യാനചാരുത കൊണ്ട് സമ്പന്നമായ ഏഴു കഥകളുടെ സമാഹാരമാണിത്. കുട്ടനാടും അയല്‍പ്രദേശങ്ങളുമാണ് മിക്കവാറും എല്ലാ രചനകളുടെയും ഭൂമിക എന്നുണ്ടെങ്കിലും അവ സൂക്ഷ്മതലത്തില്‍ ചിത്രീകരിക്കുന്നത് മാനുഷികമായ അവസ്ഥകളുടെ അതിവിശാലമായ പരിസരത്തെയാണ്. അതിരുകളില്‍ നിലകൊള്ളുന്ന സമൂഹത്തിന്റെ മുറിവുകള്‍ ആവിഷ്‌ക്കരിക്കുന്നതിനായി കഥാകൃത്ത് തന്റെ ദേശത്തിന്റെ മിത്തുകളേയും ചരിത്രത്തെയും സമര്‍ത്ഥമായി ഉപയോഗിക്കുന്നു.

മണ്ണില്ലാത്തതുകൊണ്ട് ഒറ്റമുറിയില്‍ ഒരു മൃതദേഹം അടക്കം ചെയ്യുകയും അതിനുമേല്‍ നവദമ്പതികള്‍ക്കായുള്ള മണിയറ ഒരുക്കുകയും ചെയ്യുന്ന മനുഷ്യരുടെ കഥയാണ് ‘മീന്റെ വാലേല്‍ പൂമാല.’ അത് മരണത്തെയും കവിഞ്ഞു മുന്നോട്ടുപോകുന്ന ജീവിതത്തിന്റെ സഞ്ചാരത്തെ ചിത്രീകരിക്കുന്നു. ‘കാലൊടിഞ്ഞ പുണ്യാളന്‍’ എന്ന കഥയില്‍ വിശ്വാസവും ജീവിതവും കൂടിക്കലരുന്നതു നാം കാണുന്നു. നഷ്ടബോധത്തെക്കുറിച്ചുള്ള ഒരു വ്യസനസങ്കീര്‍ത്തനം പോലെ രചിക്കപ്പെട്ട ഈ കഥ സമീപകാലത്ത് മലയാളത്തിലുണ്ടായ ഏറ്റവും മികച്ച കഥകളിലൊന്നാണ്. ‘ആമ്പല്‍പ്പാടത്തെ ചങ്ങാടം,’ ‘കുളിപ്പുരയിലെ രഹസ്യം,’ ‘അരയന്നം’ എന്നീ കഥകളില്‍ രതിയുടെ മോഹിപ്പിക്കുന്ന പക്ഷികള്‍ നിര്‍ത്താതെ ചിറകടിക്കുന്നതു കേള്‍ക്കാം.

അയത്‌നലളിതമായൊരു ഗദ്യം ഷനോജിന്റെ ആസ്തിയാണ്. സങ്കടഭരിതമായ നര്‍മ്മം അതിന്റെ അടിയൊഴുക്കായി ഭവിക്കുന്നു. കഥാപാത്രചിത്രീകരണങ്ങളിലെ മികവാണ് ‘കാലൊടിഞ്ഞ പുണ്യാള’നിലെ എല്ലാ കഥകളേയും വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. നമുക്ക് ഏറെ പരിചിതരാണെന്നു തോന്നുമ്പോഴും ഷനോജിന്റെ കഥകളിലെ മനുഷ്യരില്‍ അനന്യമായ ചില സ്വഭാവസവിശേഷതകള്‍ കാണാന്‍ സാധിക്കും.

സജീവമായ നമ്മുടെ കഥാരംഗത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ ശേഷിയുള്ള ‘കാലൊടിഞ്ഞ പുണ്യാളന്‍’ എന്ന കഥാസമാഹാരം, മലയാളചെറുകഥയുടെ ആകാശങ്ങളെ ദീപ്തവും വിശാലവുമാക്കിയ സി.വി ശ്രീരാമന്‍ എന്ന വലിയ എഴുത്തുകാരന്റെ പേരിലുള്ള അയനം- സി.വി ശ്രീരാമന്‍ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു.

2024 ആഗസ്റ്റ് 30 വെള്ളി വൈകീട്ട് അഞ്ച് മണിക്ക് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ പുരസ്കാരം സമർപ്പിക്കും.

വിജേഷ് എടക്കുന്നി
ചെയർമാൻ, അയനം

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ:
ഇ.സന്തോഷ്കുമാർ, സി.എസ്.ചന്ദ്രിക,വിജേഷ് എടക്കുന്നി, പി.വി.ഉണ്ണികൃഷ്ണൻ, ഹാരീഷ് റോക്കി

ഷനോജ് ആർ.ചന്ദ്രൻ

ആലപ്പുഴ ജില്ലയിലെ പുല്ലങ്ങടിയിൽ ജനനം. മാതൃഭൂമി വിഷുപ്പതിപ്പ് കഥാസമ്മാനം, കേരള സംസ്ഥാന അക്കാദമിയുടെ ഹ്രസ്വ തിരക്കഥാ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നിർമ്മാണ സംരംഭമായ ഒരു ബാർബറിന്റെ കഥ എന്ന ചിത്രം സംവിധാനം ചെയ്തു.

Continue Reading

award

ദേശീയ ചലച്ചിത്ര പുരസ്കാരം; നടൻ ഋഷഭ് ഷെട്ടി, നടി നിത്യ മേനൻ; മികച്ച ചിത്രം ‘ആട്ടം’

2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരി​ഗണിച്ചത്.

Published

on

എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരി​ഗണിച്ചത്.

പുരസ്കാരങ്ങൾ ഇങ്ങനെ:

നടൻ – റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി – നിത്യാ മേനോൻ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്സ്പ്രസ്)
സംവിധായകൻ – സൂരജ് ആർ ബർജാത്യ (ഊഞ്ചായി)
ജനപ്രിയ ചിത്രം -കാന്താര
നവാ​ഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ
ഫീച്ചർ ഫിലിം – ആട്ടം
തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)
തെലുങ്ക് ചിത്രം – കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ​ഗുൽമോഹർ
സംഘട്ടനസംവിധാനം – അൻബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
​ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)
സം​ഗീതസംവിധായകൻ – പ്രീതം (ബ്രഹ്മാസ്ത്ര)
ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)
​ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
​ഗായകൻ – അരിജിത് സിം​ഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം- ശ്രീപഥ് (മാളികപ്പുറം)
സഹനടി – നീന ​ഗുപ്ത (ഊഞ്ചായി)
സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)

പ്രത്യേക ജൂറി പുരസ്കാരം -​ നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ), കാഥികൻ – സം​ഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി

തെലുങ്ക് ചിത്രം – കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ​ഗുൽമോഹർ

മികച്ച ഫിലിം ക്രിട്ടിക് -ദീപക് ​ദുവ

മികച്ച പുസ്തകം – അനിരുദ്ധ ഭട്ടാചാര്യ, പാർത്ഥിവ് ധർ (കിഷോർകുമാർ: ദ അൾട്ടിമേറ്റ് ബയോ​ഗ്രഫി)

Continue Reading

award

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

സെക്രട്ടറിയേറ്റില്‍ വച്ച് നടന്ന പത്രസമ്മേളനത്തില്‍ മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

Published

on

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു. അഭനയത്തിനുള്ള പ്രത്യേക പരാമര്‍ശം മൂന്ന് പേര്‍ക്കാണ് ലഭിച്ചത്. കൃഷ്ണന്‍ (ജൈവം), കെ ആര്‍ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍). ഗഗനചാരിക്ക് പ്രത്യേക ജൂറി അവാര്‍ഡ് ലഭിച്ചു.

മികച്ച ചലച്ചിത്രം ഗ്രന്ഥം – മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോര്‍ കുമാര്‍)

മികച്ച ചലച്ചിത്ര ലേഖനം – ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍ (ഡോ. രാജേഷ് എംആര്‍)

മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാര്‍ഡില്‍ പരിഗണിക്കുന്നത്. അതേസമയം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് ഒന്നരക്ക് പ്രഖ്യാപിക്കും.

രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സ്‌ക്രീനിങ് നടന്നത്. 160 സിനിമകളാണ് ആദ്യ ഘട്ടത്തില്‍ മത്സരത്തിന് ഉണ്ടായിരുന്നതെങ്കില്‍ ചിത്രങ്ങള്‍ രണ്ടാം ഘട്ടത്തില്‍ അമ്പതില്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്. റിലീസ് ചെയ്യാത്ത ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

കടുത്ത മത്സരമാണ് ഇക്കുറി മികച്ച നടനുള്ള പുരസ്‌കാരത്തിന്. കാതലിലെ പ്രകടനത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പ്രിത്വിരാജ്ഉം അവസാന റൗണ്ടില്‍ എത്തിയിരുന്നു. മികച്ച നടിക്കുള്ള പുരസ്‌കാരത്തിലും കനത്ത മത്സരമാണ് നടന്നത്. ‘ഉള്ളൊഴുക്കി’ലെ ലീലാമ്മയായി വേഷമിട്ട ഉര്‍വശിയും, അഞ്ജുവായെത്തിയ പാര്‍വതി തിരുവോത്തും മികച്ച നടിക്കുള്ള പുരസ്‌കാര പട്ടികയില്‍ ഉണ്ടായിരുന്നു. മോഹന്‍ലാല്‍ – ജിത്തു ജോസഫ് ചിത്രം ‘നേരി’ലെ പ്രകടനത്തില്‍ അനശ്വര രാജനും പരിഗണനയില്‍ ഉണ്ടായിരുന്നു. ഇതുവരെ റിലീസ് ആവാത്ത ചില ചിത്രങ്ങളും അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നു.

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാതല്‍, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തുടങ്ങിയ ചിത്രങ്ങള്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി അവസാന റൗണ്ടില്‍ മാറ്റുരച്ചിരുന്നു. ഉര്‍വശിയും പാര്‍വതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കും മത്സരവിഭാഗത്തിലുണ്ടായിരുന്നു. 2018, ‘ഫാലിമി’ തുടങ്ങീ നാല്‍പ്പതോളം സിനിമകള്‍ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള അന്തിമ റൗണ്ടില്‍ എത്തിയിരുന്നു. ബ്ലെസി, ജിയോ ബേബി, ക്രിസ്റ്റോ ടോമി തുടങ്ങിയവറായിരുന്നു മികച്ച സംവിധായകനുള്ള പുരസ്‌കാര പട്ടികയില്‍.

സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്.

രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സ്‌ക്രീനിംഗ് നടന്നത്. ആദ്യ റൗണ്ടില്‍ 160 ചിത്രങ്ങളാണ് ഇക്കുറി മത്സരത്തിനെത്തിയത്. ഇതില്‍ 84 സിനിമകള്‍ നവാഗത സംവിധായകരുടേതാണ്. തിയേറ്ററില്‍ റിലീസാകാത്ത, എന്നാല്‍ രാജ്യാന്തര മേളകളില്‍ അടക്കം ശ്രദ്ധ നേടിയ ചിത്രങ്ങളും ജൂറിയുടെ മുന്നിലുണ്ട്.

Continue Reading

Trending