Connect with us

kerala

കേരളത്തില്‍ ഇന്ന് 5691 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,851 സാമ്പിളുകളാണ് പരിശോധിച്ചത്.

Published

on

കേരളത്തില്‍ 5691 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264, പാലക്കാട് 247, വയനാട് 222, കണ്ണൂര്‍ 206, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,851 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,465 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,42,228 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3237 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 491 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 53,597 കോവിഡ് കേസുകളില്‍, 6.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,403 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5211 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 417 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,896 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2578, കൊല്ലം 501, പത്തനംതിട്ട 387, ആലപ്പുഴ 545, കോട്ടയം 710, ഇടുക്കി 619, എറണാകുളം 2048, തൃശൂര്‍ 595, പാലക്കാട് 376, മലപ്പുറം 636, കോഴിക്കോട് 996, വയനാട് 204, കണ്ണൂര്‍ 514, കാസര്‍ഗോഡ് 187 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 53,597 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 63,59,953 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബി.ജെ.പി ക്കേറ്റ തിരിച്ചടിയെ യു.ഡി.എഫിൻ്റെ വർഗീയതയാക്കി സി.പി.എം; തന്ത്രം തിരിച്ചടിക്കുന്നു

സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ് പ്രചാരണ ഘട്ടത്തു തന്നെ ഇവയെ തള്ളിപ്പറഞ്ഞിരുന്നു. ‘പെട്ടി വലിച്ചെറിയൂ’ എന്നാണ് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടത്.

Published

on

കെ പി ജലീൽ

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ പറ്റിയ പാളിച്ച ആവർത്തിച്ച് ഫലത്തിനു ശേഷവും ഇടതുമുന്നണി. സിപിഎം നേതാക്കൾ പ്രചാരണ സമയത്ത് ഇല്ലാത്ത കള്ളപ്പണവും വർഗീയ പരസ്യവും ഉയർത്തി യുഡിഎഫിന് കൂടുതൽ വോട്ടുകൾ നേടാൻ സഹായകമായെങ്കിൽ, ഫലം പുറത്തുവന്നതിനുശേഷം തന്ത്രങ്ങളിൽ പിഴയ്ക്കുകയാണ് സിപിഎം. മന്ത്രി എം ബി രാജേഷും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവും കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനും നിയന്ത്രിച്ച പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ ഓരോ തന്ത്രവും പൊളിഞ്ഞു പാളീസാവുന്നതാണ് കണ്ടത്. സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ് പ്രചാരണ ഘട്ടത്തു തന്നെ ഇവയെ തള്ളിപ്പറഞ്ഞിരുന്നു. ‘പെട്ടി വലിച്ചെറിയൂ’ എന്നാണ് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടത്.

യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കുട്ടത്തിലിൻ്റെ സഹപ്രവർത്തകൻ ഫെനി കൊണ്ടുപോയ നീല പെട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ കള്ളപ്പണമാണെന്ന് പ്രചരിപ്പിച്ച് സിപിഎം വെട്ടിലായിരുന്നു .കള്ളപ്പണം കണ്ടെത്താനോ അതിന് കൃത്യമായ വിശദീകരണം നൽകാനോ കഴിയാതിരുന്ന സിപിഎം കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ പോലീസിനെ വിട്ട് തിരിച്ചിൽ നടത്തിച്ചതും ഏറെ വിവാദമായിരുന്നു .ഇതെല്ലാം തിരിച്ചടിച്ചിട്ടും തന്ത്രങ്ങളിൽ പാളിച്ച പറ്റിയെന്ന് തുറന്നു പറയാൻ ഫലം വന്നതിനുശേഷം സിപിഎം നേതൃത്വം തയ്യാറായിട്ടില്ല.

എന്നാലിപ്പോൾ യുഡിഎഫ് വിജയിച്ചത് മുസ്ലിം വർഗീയ വോട്ടുകൾ കൊണ്ടാണെന്ന് പറഞ്ഞ് അണികളെയും മാധ്യമങ്ങളെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് സിപിഎം ജില്ലാ ഘടകം . ഇത് വിശ്വസിക്കാൻ ജനങ്ങൾ പോയിട്ട് സി.പി.എം അണികൾ പോലും മടിക്കുന്നു. ബി.ജെ.പിക്ക് പതിനായിരത്തിലധികം വോട്ടുകൾ കുറയുകയും പ്രതീക്ഷിച്ചതിലും വോട്ടുകൾ യു.ഡി.എഫിന് കൂടുകയും ചെയ്തതിനെ വർഗീയതയായി അവതരിപ്പിക്കുന്നത് സി.പി.എമ്മിൻ്റെ വർഗീയ മുഖത്തെയാണ് തുറന്നു കാട്ടുന്നത്.

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിനെ പാലക്കാട് സഹായിച്ചതായാണ് സിപിഎം ആരോപിക്കുന്നത്. അതേസമയം ഈ രണ്ടു സംഘടനകളും സിപിഎമ്മിനെ മുൻകാലത്തും ഇപ്പോഴും സഹായിച്ചതും സഹായിച്ചു കൊണ്ടിരിക്കുന്നതുമാണെന്ന് തെളിവുകൾ ചൂണ്ടിക്കാട്ടുന്നു .നിലവിൽ പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട നഗരസഭയിലും കോട്ടങ്ങൽ ഗ്രാമപഞ്ചായത്തിലും എസ്ഡിപിഐയുടെ സഹായത്തോടെയാണ് സിപിഎം ഭരണം നടത്തുന്നത് .ഇവരുടെ പിന്തുണ വേണ്ടെന്നു പറയാൻ പാർട്ടി ഇതുവരെ തയ്യാറായിട്ടില്ല. പറഞ്ഞാൽ രണ്ട് ഭരണവും നഷ്ടപ്പെടും. മറ്റൊന്ന് ജമാഅത്തെ ഇസ്ലാമിയുടെ കാര്യത്തിലാണെങ്കിൽ 1996 ൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തങ്ങൾക്ക് ലഭിച്ചതിന് പാർട്ടി പത്രമായ ദേശാഭിമാനിയിലൂടെ പ്രശംസ ചൊരിഞ്ഞ എഡിറ്റോറിയലും പുറത്തുവന്നിരിക്കുകയാണ്. നീണ്ട 20 വർഷക്കാലം തങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് സിപിഎം ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയത് എന്നാണ് ആ സംഘടനയുടെ നേതാക്കൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചത് .ഇത് നിഷേധിക്കാൻ സിപിഎം നേതാക്കൾ ഇതുവരെ തയ്യാറായിട്ടുമില്ല. ഈ രണ്ടു സംഘടനകളും സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും നയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫിന് വോട്ട് നൽകുകയായിരുന്നു എന്ന സത്യം അവർക്ക് ഉൾക്കൊള്ളാനാവുന്നില്ല . കോൺഗ്രസ് നേതാവിനെ പാർട്ടി സ്ഥാനാർത്ഥിയാക്കിയതും ചരിത്രത്തിൽ യു.ഡി.എഫിന് പാലക്കാട്ട് വലിയ ഭൂരിപക്ഷം ലഭിക്കാനിടയാക്കുകയും ചെയ്തു. ഈ അവസരത്തിൽ വീണ്ടും വീണ്ടും കെണിയിൽ കുരുങ്ങുകയാണ് പാലക്കാട്ടെ സിപിഎം. നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഈ തന്ത്രമായിരിക്കുമോ സി.പി.എം പയറ്റുന്നതെന്നാണ് ജനം ചോദിക്കുന്നത്.

Continue Reading

india

യു.പി സംഭാലിലെ സംഘര്‍ഷം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എം.പിമാര്‍

ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇവിടെ കലാപത്തിന് തിരികൊളുത്തിയിരിക്കുന്നത്.

Published

on

ഉത്തർപ്രദേശിലെ സംഭാലിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണമായ വർഗീയ സംഘർഷം അടിയന്തര ശ്രദ്ധയിൽപ്പെടുത്താൻ മുസ്‌ലിംലീഗ് എം.പിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.

ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇവിടെ കലാപത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഈ തീ പെട്ടെന്ന് അണച്ചില്ലെങ്കിൽ വലിയ അപകടമാകുമെന്ന് മുസ്ലിംലീഗ് വ്യക്തമാക്കി.

Continue Reading

crime

വളപട്ടണത്ത് വന്‍കവര്‍ച്ച; വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 300 പവനും ഒരു കോടി രൂപയും മോഷ്ടിച്ചു

വീട്ടുകാർ മധുരയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു.

Published

on

വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം. 300 പവനും ഒരു കോടിരൂപയും മോഷണം പോയി. വളപട്ടണം മന്നയിൽ അരി മൊത്തവ്യാപാരി കെ.പി.അഷ്റഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. വീട്ടുകാർ മധുരയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു.

മന്ന കെഎസ്ഇബി ഓഫിസിനു സമീപമാണ് വീട്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച പണവും സ്വർണവുമാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രിൽ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്.

കിടപ്പുമുറിയിലെ അലമാരയിലാണ് ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത്. അലമാര കുത്തിത്തുറന്ന് താക്കോൽ കൈവശപ്പെടുത്തിയാണ് മോഷണം. മൂന്നുപേർ മതിൽചാടി അകത്തു കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മുൻവശത്തെ ക്യാമറയിൽനിന്നു ലഭിച്ചു.

Continue Reading

Trending