Connect with us

kerala

കേരളത്തില്‍ ഇന്ന് 5023 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,612 സാമ്പിളുകളാണ് പരിശോധിച്ചത്.

Published

on

കേരളത്തില്‍ 5023 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂര്‍ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട് 230, പാലക്കാട് 225, കണ്ണൂര്‍ 188, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,612 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,35,857 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,32,929 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2928 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 443 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 47,354 കോവിഡ് കേസുകളില്‍, 6.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 13 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 54 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 121 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,591 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 320 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,077 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1273, കൊല്ലം 117, പത്തനംതിട്ട 260, ആലപ്പുഴ 748, കോട്ടയം 1286, ഇടുക്കി 617, എറണാകുളം 2923, തൃശൂര്‍ 999, പാലക്കാട് 545, മലപ്പുറം 581, കോഴിക്കോട് 925, വയനാട് 285, കണ്ണൂര്‍ 444, കാസര്‍ഗോഡ് 74 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 47,354 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 63,71,030 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ തീവ്രന്യൂനമര്‍ദ്ദം വരും മണിക്കൂറില്‍ അതിതീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച ഇടുക്കി, എറണാകുളം തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരള തീരത്ത് വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുള്ള തീവ്രന്യൂനമര്‍ദ്ദം വരും മണിക്കൂറില്‍ അതിതീവ്രന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ച് തുടര്‍ന്നുള്ള രണ്ടു ദിവസത്തില്‍ തമിഴ്നാട്- ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതാണ് കേരളത്തില്‍ മഴയെ സ്വാധീനിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Continue Reading

kerala

തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് തടിലോറി പാഞ്ഞുകയറി; അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

തൃപ്രയാറില്‍ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തേക്കാണ് തടിലോറി പാഞ്ഞുകയറിയത്.

Published

on

തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് തടിലോറി പാഞ്ഞുകയങ്ങി അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. തൃപ്രയാറില്‍ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തേക്കാണ് തടിലോറി പാഞ്ഞുകയറിയത്. അഞ്ചു പേര്‍ സംഭവസമയത്തു തന്നെ മരിച്ചു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കണ്ണൂരില്‍നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന തടി ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

പരുക്കേറ്റവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എംആര്‍ ദിനേശന്‍ പറഞ്ഞു. ലോറി പാഞ്ഞുകയറിയ ശേഷം 250 മീറ്ററോളം മുന്നോട്ട് പോയശേഷമാണ് നിന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലോറി ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഡിവൈഡര്‍ ഇടിച്ചുതകര്‍ത്താണ് ലോറിയെത്തിയതെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ദേശീയപാത നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് മറ്റ് സിഗ്‌നലുകള്‍ ഇല്ലായിരുന്നെന്നും ഇതിന്റെ സമീപത്തുള്ള സ്ഥലത്താണ് നാടോടി സംഘം ക്യാമ്പ് ചെയ്ത് താമസിച്ചിരുന്നതെന്നുമാണ് വിവരം.

 

Continue Reading

kerala

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍ – കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചാണ് അപകടം.

Published

on

കോഴിക്കോട് കൊയിലാണ്ടി നന്തിയില്‍ ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം മരിച്ചു. നന്തി സ്വദേശി അര്‍ഷാദാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടുകൂടിയാണ് സംഭവം. കണ്ണൂര്‍ – കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചാണ് അപകടം.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.

 

 

Continue Reading

Trending