Connect with us

kerala

കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 70,576 സാമ്പിളുകളാണ് പരിശോധിച്ചത്

Published

on

കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം 614, കണ്ണൂര്‍ 368, കൊല്ലം 357, പാലക്കാട് 285, പത്തനംതിട്ട 277, ഇടുക്കി 236, മലപ്പുറം 208, ആലപ്പുഴ 180, കാസര്‍ഗോഡ് 118, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 70,576 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ണകജഞ) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,12,925 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,07,664 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5261 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 426 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 63,338 കോവിഡ് കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 171 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 36,087 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 336 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6705 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 930, കൊല്ലം 374, പത്തനംതിട്ട 714, ആലപ്പുഴ 200, കോട്ടയം 494, ഇടുക്കി 413, എറണാകുളം 942, തൃശൂര്‍ 658, പാലക്കാട് 287, മലപ്പുറം 248, കോഴിക്കോട് 669, വയനാട് 273, കണ്ണൂര്‍ 388, കാസര്‍ഗോഡ് 115 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 63,338 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,71,080 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്

Published

on

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് നല്ലേപ്പിള്ളി ഗവ: യു പി സ്കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്.

അറസ്റ്റിലായ കെ അനിൽകുമാർ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറിയാണ്. ബജരംഗദൾ ജില്ലാ സംയോജകാണ് വി. സുശാസനൻ. വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് കെ വേലായുധൻ.

Continue Reading

kerala

സംസഥാനത്ത് മാറ്റമില്ലാതെ സ്വർണവില; ഗ്രാമിന്‌ 7,100 രൂപ

Published

on

തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 56,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. 7,100 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപ ഉയർന്നു.  മൂന്ന് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം കഴിഞ്ഞ ദിവസമാണ് സ്വർണവില വീണ്ടും ഉയർന്നത്.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.തുടർന്നുള്ള ദിവസങ്ങളിൽ 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ കഴിഞ്ഞത്. രാജ്യാന്തര തലത്തില്‍ സ്വര്‍ണവില ഔണ്‍സിന് 2599 ഡോളറാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Continue Reading

kerala

വിജിലൻസിന്റെ ക്ലീൻചിറ്റ്​: അജിത്​ കുമാറിനെ സംരക്ഷിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്; വി.ഡി സതീശൻ

Published

on

തിരുവനന്തപുരം: നാലര മാസമായിട്ടും മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് പുനരധിവാസത്തിന് സ്ഥലം പോലും കണ്ടുപിടിക്കാനായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയത്തിൽ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് ധാർഷ്ഠ്യവും സംസ്ഥാനത്തിന്‍റെ ഭാഗത്തുനിന്നാകട്ടെ സർക്കാറില്ലായ്മയുമാണെന്നും സതീശൻ കുറ്റപ്പെടുത്തി.

ദുരിതബാധിതരുടെ അബദ്ധ പട്ടികയാണ് ഉണ്ടാക്കിയിരിക്കുന്നത്. നൂറു ആളുകളുടെ പേര് ഇരട്ടിപ്പാണ്. എൽ.പി സ്കൂളിലെ കുട്ടികളെ ഏൽപ്പിച്ചാൽ ഇതിലും നന്നായി ചെയ്യും. നാലു മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടും ഇവർ ഇതുവരെ ഒരുമിച്ച് വയനാട്ടിൽ പോയിട്ടില്ല. ഒരു തരത്തിലെ പുനരധിവാസ പ്രവർത്തനങ്ങളും അവിടെ നടക്കുന്നില്ല. ഇതെല്ലാം ആരംഭശൂരത്വം മാത്രമായിരുന്നു എന്ന് കാണിക്കുന്ന രീതിയിലാണ്. മൈക്രോ ഫാമിലി പാക്കേജ് വേണം. സർക്കാർ അതൊന്നും ചെയ്തിട്ടില്ല എന്നത് വളരെ ദൗർഭാഗ്യകരമാണ് -അദ്ദേഹം പറഞ്ഞു.

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ വിജയം വർഗീയവാദികളുടെ വോട്ട് കൊണ്ടാണെന്ന സി.പി.എം നേതാവ് എ. വിജയരാഘവന്‍റെ പ്രസംഗത്തിനെ പ്രതിപക്ഷ നേതാവ് വിമർശിച്ചു.

പിണറായി വിജയന്‍റെ നേതൃത്വത്തിൽ സംഘ്പരിവാറിനെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയ തീരുമാനങ്ങളാണ് എടുക്കുന്നത്. ഇതാണ് സി.പി.എമ്മിന്‍റെ ലൈൻ. നാലുലക്ഷത്തിൽ പരം വോട്ടിന് ജയിച്ച പ്രിയങ്ക ഗാന്ധി, തീവ്രവാദികളുടെ വോട്ട് കൊണ്ടാണ് ജയിച്ചതെന്നത് ഈ വിജയരാഘവന്‍റെ നാവിൽ നിന്നല്ലാതെ വേറെയാരുടേയും നാവിൽനിന്ന് ഇത് വരുമോ? -അദ്ദേഹം ചോദിച്ചു.

രാഹുലിനും പ്രിയങ്കക്കുമെതിരായി സംസാരിക്കാൻ സംഘ്പരിവാറിന് ആയുധം കൊടുത്തതാണ്. സംഘ്പരിവാറിനെപ്പോലും നാണംകെടുത്തുന്ന രീതിയിലാണിപ്പോൾ സി.പി.എം വർഗീയ പ്രചരണം നടത്തുന്നത്. ഞങ്ങളിത് മുൻകൂട്ടി പറഞ്ഞതാണ്. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ഭൂരിപക്ഷ വർഗീയ പ്രീണനമാണ് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ കേസിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്ന വർത്തമാനം പറയുന്നത്. ഉത്തരേന്ത്യയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ദി ഹിന്ദുവിന് അഭുമുഖം നൽകി പറഞ്ഞതും ഇത് തന്നെയാണ്… -പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Continue Reading

Trending