crime
മുഖം കാണിക്കാതെ പെണ്‍കുട്ടിയുടെ നഗ്നവിഡിയോ, ബ്ലാക്ക് മെയില്‍; നാലു യുവാക്കള്‍ അറസ്റ്റില്‍
അറസ്റ്റിലായ അരുണ്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൈബര്‍ സുരക്ഷാ ക്ലാസുകള്‍ എടുത്തിരുന്നു

കോട്ടയം : യുവാവിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റിലായി. തിരുവാതുക്കല്‍ വേളൂര്‍ തൈപ്പറമ്പില്‍ ടി എസ് അരുണ്‍ (29), തിരുവാര്‍പ്പ് കിളിരൂര്‍ ചെറിയ കാരയ്ക്കല്‍ ഹരികൃഷ്ണന് (23), പുത്തന്‍പുരയ്ക്കല്‍ അഭിജിത്ത് (21), തിരുവാര്‍പ്പ് മഞ്ഞപ്പള്ളിയില്‍ ഗോകുല്‍ (20) എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ അരുണ്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൈബര്‍ സുരക്ഷാ ക്ലാസുകള്‍ എടുത്തിരുന്നു.
സമൂഹമാധ്യമങ്ങളില്‍നിന്നു യുവാവിന്റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നാണ് പരാതി. താഴത്തങ്ങാടി സ്വദേശിയായ യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി യുവാവ് വിഡിയോ ചാറ്റ് നടത്തി. ഇതില്‍ യുവതിയുടെ മുഖം കാണിക്കാതെയുള്ള നഗ്നവിഡിയോയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വിഡിയോ സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും പണം നല്‍കണമെന്നും അടുത്ത ദിവസം സംഘം ആവശ്യപ്പെട്ടു. ഭീഷണി വര്‍ധിച്ചതോടെയാണ് പരാതി നല്‍കിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം യുവാവ് സംഘവുമായി സംസാരിച്ചു. രണ്ടു ലക്ഷം നേരിട്ടു കൈമാറാമെന്ന് അറിയിച്ചു. പണം വാങ്ങാന്‍ എത്തിയ സംഘത്തെ ഡിവൈഎസ്പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
crime
കോഴിക്കോട് പെൺവാണിഭസംഘം പിടിയിൽ

കോഴിക്കോട്: കോഴിക്കോട് അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ സെക്സ് റാക്കറ്റ് സംഘത്തിലെ ഒന്‍പത് പേര് പിടിയില്‍. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ആറ് സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ നടക്കാവ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ആറ് മാസമായി ഈ അപ്പാര്‍ട്ട്മെന്റ് പൊലീസിന്റെ നീരിക്ഷണത്തിലായിരുന്നു.
ഏറെ നാളായി അപ്പാര്‍ട്ട്മെന്റില്‍ സെക്സ് റാക്കറ്റ് സംഘം പ്രവര്‍ത്തിച്ചുവരികയാണെന്നാണ് പൊലീസ് പറയുന്നത്. പെട്ടെന്ന് ആരുടേയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥമല്ല ഇതെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഒന്‍പത് പേരില്‍ രണ്ട് പേര് ഇടപാടുകാരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അപ്പാര്‍ട്ട്മെന്റിന്റെ ഉടമ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞത്. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ നിന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ വിളിച്ച് അപ്പാര്‍ട്ട്മെന്റിലേയ്ക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അപ്പാര്‍ട്ട്മെന്റില്‍ വന്നപ്പോഴാണ് കാര്യം മനസിലായതെന്നും ഉടമ പറഞ്ഞു. ബഹ്റൈന്‍ ഫുട്ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞെത്തിയ ആളും ഭാര്യയുമാണ് അപ്പാര്‍ട്ട്മെന്റ് വാടയ്കയ്ക്ക് എടുത്തത്. അയാളുടെ ഭാര്യ ഈ അപ്പാര്‍ട്ട്മെന്റില്‍ തന്നെയായിരുന്നു താമസമെന്നും ഉടമ വ്യക്തമാക്കി.
crime
ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.
എസ്ഐ രാജ് നാരായണന്റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.
crime
സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര് പിടിയില്‍
മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.
മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്കി.
-
kerala20 hours ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala2 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
india2 days ago
രാജ്യത്തെ കോവിഡ് കേസുകള്‍ 4,866 ആയി ഉയര്‍ന്നു; മരിച്ചവരില്‍ 5 മാസം പ്രായമായ കുഞ്ഞും
-
kerala3 days ago
സര്‍ക്കാറിനെതിരായ ജനവികാരം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
kerala3 days ago
റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് നിരക്ക് കൂട്ടി; പ്രതിസന്ധിയിലായി യാത്രക്കാർ
-
kerala3 days ago
മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍; സംരക്ഷണ ഭിത്തി തകര്‍ന്ന് വീണു