Connect with us

kerala

കേരള പൊലീസിന് നാണക്കേടുണ്ടാക്കുന്ന സംഭവം : മരിച്ച ഡോക്ടറെ അപമാനിക്കുന്നതായിപ്പോയി മന്ത്രിയുടെ പ്രസ്താവനയെന്നും ചെന്നിത്തല

കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

കൊല്ലത്ത് ഉണ്ടായത് കേരള പൊലീസിന് ആകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തെയാകെ ഈ സംഭവം ഞെട്ടിച്ചു. സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. റിമാന്റ് പ്രതിയെ വിലങ്ങ് വെക്കാതെ കോണ്ടുപോയത് വീഴ്ച തന്നെയാണ്. പ്രതിയുടെ അക്രമ സ്വഭാവം മനസിലായിട്ടും പൊലീസ് മുന്‍കരുതല്‍ എടുക്കാത്തത് കൊണ്ട് ഒരു വിലപ്പെട്ട ജീവനാണ് പൊലിഞ്ഞത്. കേട്ടുകേഴ്‌വിയില്ലാത്ത സംഭവങ്ങളാണ് പൊലീസിന്റെയും സര്‍ക്കാരിന്റെയും വീഴ്ച കാരണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ ആരോഗ്യ മന്ത്രിനടത്തിയ പ്രസ്താവന നിരുത്തരവാദപരമാണ്. അക്രമം തടയുന്നതില്‍ എക്‌സ്പ്പീരിയന്‍സ് ഇല്ലായിരുന്നു വെന്നാണു മന്ത്രി പറഞ്ഞത്.ദാരുണമായി കൊല്ലപ്പെട്ട കുട്ടിയെ അപമാനിക്കുന്നതായിപ്പോയി മന്ത്രിയുടെ പ്രസ്താവനയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

kerala

ഫ്രാന്‍സിസ് മാര്‍പാപ്പ; മനുഷ്യന്റെ വേദനകളില്‍ ആകുലപ്പെട്ട ലോക നേതാവ്: എം.കെ മുനീര്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം വലിയ നഷ്ടമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

Published

on

കോഴിക്കോട്: ആധുനിക മനുഷ്യന്റെ മൃഗീയതകളെ നിഷിതമായി വിമര്‍ശിച്ചും യുദ്ധവെറിക്കെതിരെ മാനവിക പക്ഷത്ത് നിലയുറപ്പിച്ചും ലോക നേതാവിന്റെ എല്ലാ ഗരിമയോടെയും നിലകൊണ്ട മഹോന്നത വ്യക്തിത്വമായിരുന്നു വിടവാങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുസ്്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. മതത്തെ സംബന്ധിച്ച് പറയുന്നതിലേറെ മനുഷ്യനെ കുറിച്ച് പറയാന്‍ ഇഷ്ടപ്പെട്ട മാര്‍പാപ്പ, എന്നും ലളിതമായി ജീവിക്കുകയും സാധാരണക്കാരുടെ വികാര വിചാരണങ്ങള്‍ ഒപ്പിയെടുത്ത് അവരിലൊരാളെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തു.

ഭ്രാന്ത് പിടിച്ച സണിസം വംശഹത്യയുമായി ഗസ്സയില്‍ ചോരപ്പുഴ തീര്‍ക്കുന്നതിനെതിരെ നിരന്തരം ശബ്ദിക്കുകയും ഫലസ്തീനികളുടെ കഫിയയുമായി കണ്ണീര്‍വാക്കുകയും ചെയ്ത അദ്ദേഹം, ഇസ്രാഈലിനെതിരെ തുറന്ന നിലപാടുമായി ഇടതടവില്ലാതെ നിലകൊണ്ടു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കഴിഞ്ഞ ഡിസംബര്‍ ഏഴിലെ കഫിയയിലെ ഉണ്ണിയേശുവിനൊപ്പമുള്ള പാപ്പയുടെ ചിത്രം സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പരിഗണിക്കാവുന്നത്ര ശക്തമായ ശാന്തിദൂതായിരുന്നു. ഒരു മാസത്തിലേറെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു മാര്‍പാപ്പ ജിവിതത്തിലേക്ക് തിരിച്ചു വന്ന ശേഷം ഏറ്റവും ശക്തമായി പ്രതികരിച്ചത് ഗസ്സയിലെ മനുഷ്യര്‍ക്ക് വേണ്ടിയായിരുന്നു. വിയോഗത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഈസ്റ്റര്‍ സന്ദേശത്തിലും അദ്ദേഹം ആ വേദന പങ്കുവെച്ച് രക്തം ചിന്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. യുക്രൈനിലെ യുദ്ധം നിര്‍ത്താനും ലോക ശക്തികളോട് മാര്‍പാപ്പ നിരന്തരം താക്കീത് ചെയ്തു. ആര്‍ത്തി പൂണ്ട് ദുരബാധിച്ചവരോട് മനുഷ്യത്വത്തെ കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിക്കുകയും മനുഷ്യന്റെ വേദനകളില്‍ ആകുലപ്പെടുകയും ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം വലിയ നഷ്ടമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

 

Continue Reading

india

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

കേരളത്തിലേക്കുള്ള മറ്റ് വിമാന കമ്പനികളുടെ സര്‍വീസുകള്‍ വെട്ടിക്കുറച്ച സാഹചര്യത്തിലാണ്് ഇന്‍ഡിഗോയുടെ പുതിയ സര്‍വീസുകള്‍.

Published

on

പ്രവാസികള്‍ക്ക് ഇടക്കാല ആശ്വാസം. കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കേരളത്തിലേക്കുള്ള മറ്റ് വിമാന കമ്പനികളുടെ സര്‍വീസുകള്‍ വെട്ടിക്കുറച്ച സാഹചര്യത്തിലാണ്് ഇന്‍ഡിഗോയുടെ പുതിയ സര്‍വീസുകള്‍.

ജൂണ്‍ 15ന് ആരംഭിച്ച സര്‍വീസ് സെപ്തംബര്‍ 20 വരെ ദിവസവും രാത്രി 10.20ന് ബഹ്‌റൈന്‍ -കൊച്ചി റൂട്ടിലും വൈകിട്ട് 7.30ന് കൊച്ചി – ബഹ്‌റൈന്‍ റൂട്ടിലും ഒരോ സര്‍വീസ് വീതമുണ്ടാകും. ജൂലൈ-ആഗസ്റ്റ് മാസത്തിലെ സ്‌കൂള്‍ അവധി കാലയളവിലെയും ബലി പെരുന്നാള്‍ സീസണിലെയും യാത്രക്ക് ഈ സര്‍വീസ് ഏറെ ആശ്വാസമാകും.

നേരത്തെ, കോഴിക്കേട്ടേക്കുള്ള ഗള്‍ഫ് എയര്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു. കൊച്ചിയിലേക്ക് നാലു ദിവസം ഉണ്ടായിരുന്ന സര്‍വിസ് ഏപ്രില്‍ ആറ് മുതല്‍ പ്രതിവാരം നാല് ദിവസമാക്കിയും കുറച്ചു. ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഗള്‍ഫ് എയര്‍ കൊച്ചിയിലേക്ക് സര്‍വീസുള്ളത്. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് വരെ കൊച്ചിയിലേക്കും തിരിച്ച് ബഹ്‌റൈനിലേക്കുമുള്ള ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ സര്‍വീസുകള്‍ എയര്‍ ഇന്ത്യയും വെട്ടിക്കുറച്ചിരുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സമ്മര്‍ സര്‍വീസുകള്‍ നിലവില്‍ കോഴിക്കോടിനെ ബാധിക്കില്ലെങ്കിലും ഗള്‍ഫ് എയര്‍ നിര്‍ത്തിയത് മലബാറിന് വലിയ തിരിച്ചടിയാണ്. ഏറ്റവും കൂടുതല്‍ പേര്‍ വന്നിറങ്ങുന്ന കരിപ്പൂര്‍ എയര്‍പോട്ടിലെ ദുരവസ്ഥ പ്രവാസികളെ ഏറെ വലക്കുന്നുണ്ട്. എയര്‍ ഇന്ത്യയെ മാത്രം ആശ്രയിക്കുന്ന മലബാറിലെ പ്രവാസികള്‍ ഇനി ആവശ്യമെങ്കില്‍ കൊച്ചിയിലേക്ക് ടിക്കെറ്റെടുക്കേണ്ടി വരും. തിരുവനന്തരപുരത്തേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് എയര്‍ ഇന്ത്യക്കുള്ളത്.

 

Continue Reading

kerala

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു

ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് പ്രതിയായ സുഹൃത്ത് സുകാന്ത് സുരേഷിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.

Published

on

ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് പ്രതിയായ സുഹൃത്ത് സുകാന്ത് സുരേഷിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഐബി ഉദ്യോഗസ്ഥനാണ് സുകാന്ത്. കേസില്‍ പ്രതിയായതോടെ വകുപ്പുതല അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്. സുകാന്തിനെതിരെ കേസെടുത്തെന്ന് പൊലീസ് ഐബിയെ അറിയിച്ചിരുന്നു.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയെ മാര്‍ച്ച് 24നാണ് റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തിനു പിന്നാലെ സുഹൃത്തായ സുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. സാമ്പത്തികമായും ലൈംഗികമായും യുവതിയെ സുകാന്ത് ചൂഷണം ചെയ്തുവെന്ന് ആരോപിച്ച കുടുംബം ഇതിനുള്ള തെളിവുകളും പൊലീസിന് കൈമാറിയിരുന്നു.

യുവതിയുടെ അക്കൗണ്ടില്‍ നിന്നും പ്രതിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയ വിവരം ബന്ധുക്കള്‍ വെളിപ്പെടുത്തിയതോടെയാണ് പൊലീസ് സുകാന്തിനെതിരെ അന്വേഷണം ശക്തമാക്കിയത്. പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

 

Continue Reading

Trending