Connect with us

kerala

ഡോക്ടറെ കുത്തിക്കൊന്ന പ്രതി പരാതിക്കാരനായിരുന്നുവെന്ന് പോലീസ് ; വീഴ്ചയെ ന്യായീകരിച്ച് എഡിജിപി

അതെ സമയം പ്രതി അക്രമാസക്തനായപ്പോൾ കൊണ്ട് വന്ന പോലീസുകാരുടെ ഭാഗത്തുനിന്നും ഇയാളെ കീഴ്‌പ്പെടുത്താനുള്ള ശ്രമം ഉണ്ടായില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

Published

on

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന വിമർശനത്തിനിടെ വിലങ്ങില്ലാതെ പ്രതിയെ ചികിത്സക്കെത്തിച്ചതിൽ എഡിജിപിയുടെ വിശദീകരണം. പ്രതി സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത് പരാതിക്കാരനെന്ന നിലയിലായിരുന്നുവെന്നും ആ സമയത്ത് ഇയാൾ അക്രമാസക്തനായിരുന്നില്ലെന്നുമാണ് എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞത്.

തന്നെ ആക്രമിക്കുന്നുവെന്ന് ഇയാൾ കൺട്രോൾ റൂമിലേക്ക് വിളിച്ച് പറഞ്ഞതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും പരിക്കേറ്റ നിലയിലായിരുന്നുവെന്നതിനാലാണ് ആശുപത്രിയിലേക്ക് എത്തിച്ചതെന്നും എഡിജിപി എംആർ അജിത് കുമാർ പറഞ്ഞു. അതെ സമയം പ്രതി അക്രമാസക്തനായപ്പോൾ കൊണ്ട് വന്ന പോലീസുകാരുടെ ഭാഗത്തുനിന്നും ഇയാളെ കീഴ്‌പ്പെടുത്താനുള്ള ശ്രമം ഉണ്ടായില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ആശുപത്രിയിലെ ജീവനക്കാർ ചേർന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.

kerala

സിഎംആർഎൽ – എക്സാലോജിക് ഇടപാട്: സേവനം നൽകിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്ഐഒ

Published

on

തിരുവനന്തപുരം: സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് ടി.വീണയുടെ മൊഴി.

സേവനം കിട്ടിയിട്ടില്ലെന്ന് സിഎംആർഎൽ ഐടി മേധാവിയും മൊഴി നൽകി. ഇതോടെ സേവനം നൽകിയെന്ന സിപിഎം വാദം പൊളിഞ്ഞു. എസ്എഫ്ഐഒ കുറ്റപത്രത്തിലാണ് നിര്‍ണായക മൊഴിയുടെ വിശദാംശങ്ങള്‍.

എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ്, കൂടുതൽ കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്.

Continue Reading

GULF

വിവാഹത്തിനായി നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ തിരൂര്‍ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

Published

on

മനാമ: തിരൂര്‍ ആലത്തിയൂര്‍ പൂക്കൈത സ്വദേശി മുഹമ്മദ് നിയാസ് (30) ബഹ്‌റൈനില്‍ നിര്യാതനായി. താമസ സ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഒരാഴ്ച സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

വെന്റിലേറ്ററില്‍ തുടരുന്നതിനിടെയാണ് മരണം. ബഹ്‌റൈനില്‍ സെയില്‍സ് മാനായി ജോലിചെയ്യുകയായിരുന്നു. വിവാഹം ഉറപ്പിച്ചിരുന്നതായും അതിനായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയുമായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: നദീറ, സഹോദരന്‍: മുഹമ്മദ് നിഷാദ്.

Continue Reading

kerala

കുന്നംകുളം രൂപത ബിഷപ്പ് റവ. ഡോ. മാത്യൂസ് മാര്‍ മകാരിയോസ് എപിസ്‌കോപ്പ പാണക്കാട് സന്ദര്‍ശിച്ചു

Published

on

മലപ്പുറം: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ കുന്നംകുളം രൂപത ബിഷപ്പ് റവ. ഡോ. മാത്യൂസ് മാര്‍ മകാരിയോസ് എപിസ്‌കോപ്പ പാണക്കാട് സന്ദര്‍ശിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ്‌ ബിഷപ്പ് സൗഹൃദ സന്ദര്‍ശനത്തിനായി പാണക്കാടെത്തിയത്. തുടര്‍ന്ന് ഒരു മണിക്കുറോളം സമയം ചെലവഴിച്ചു. പുതിയ കാലത്ത് ഒന്നിച്ചുള്ള മുന്നോട്ട് പോക്കിനെ കുറിച്ചും വിവിധ കോണുകളില്‍ നിന്നുമുയരുന്ന അപശബ്ദങ്ങളെ നേരിടേണ്ടതിനെ കുറിച്ചും സംസാരിച്ചു. മുസ്്‌ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി.എം.എ സമീര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍ എന്നിവരുമുണ്ടായിരുന്നു.

Continue Reading

Trending