Connect with us

kerala

കൊട്ടാരക്കരയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് കടത്തിയ സംഭവം; പ്രതി പിടിയില്‍

മോഷണം നടന്ന് 16 ദിവസം കഴിഞ്ഞാണ് പ്രതിയെ പിടികൂടുന്നത്

Published

on

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് കടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ശ്രീകാര്യം സ്വദേശി ടിപ്പര്‍ അനി എന്ന നിതിനെയാണ് പൊലീസ് പിടികൂടിയത്. മോഷണം നടന്ന് 16 ദിവസം കഴിഞ്ഞാണ് പ്രതിയെ പിടികൂടുന്നത്.

ഈ മാസം എട്ടിനാണ് കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷണം പോയത്. ആര്‍എസി 354-ാം നമ്പറിലുള്ള ബസ് തലേന്ന് രാത്രി സര്‍വീസ് പൂര്‍ത്തിയാക്കി ഗ്യാരേജില്‍ പരിശോധനയ്ക്ക് ശേഷം നിര്‍ത്തിയിട്ടതാണ്. പിറ്റേന്ന് ബസ് കാണാതായി. ഏറെ നേരത്തെ തിരച്ചിലിന് ഒടുവില്‍ 27 കിലോമീറ്റര്‍ അകലെ പാരിപ്പള്ളിയിലെ റോഡരികില്‍ ബസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും മോഷ്ടാവാരെന്ന് കണ്ടെത്താനായിരുന്നില്ല.

സംഭവം നടന്ന് 16 ദിവസം പിന്നിടുമ്പോഴാണ് പ്രതിയെ പൊലീസ് പാലക്കാട് നിന്ന് പിടികൂടിയത്. പാലക്കാട് നിന്ന് കൊല്ലം റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പാലക്കാട് ഒരു സര്‍വീസ് സ്റ്റേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു. യാത്രയ്ക്കായി ബസ് എടുത്തു കൊണ്ടുപോയി എന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മുന്‍പ് സ്വകാര്യ ബസ് കടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്ത്രീവിരുദ്ധ കമന്റ്; നടി ഹണിറോസ് നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

എറണാകുളം കുമ്പളം സ്വദേശി ഷാജിയെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെ നടി ഹണിറോസ് നല്‍കിയ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം കുമ്പളം സ്വദേശി ഷാജിയെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു പ്രമുഖ വ്യക്തിയില്‍നിന്ന് കുറേ നാളുകളായി ഹണി റോസ് നേരിട്ടിരുന്ന അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കും പ്രതികാര നടപടികള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടി കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. ഈ പോസ്റ്റിന് താഴെ അശ്ലീലവും അപകീര്‍ത്തികരവുമായ കമന്റിട്ടവര്‍ക്കെതിരെ നടി പൊലീസില്‍ പരാതി നല്‍കുകയും 27 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയുമായിരുന്നു.

‘ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുന്നു’ -എന്നാണ് പ്രമുഖ വ്യക്തിയുടെ പേര് പറയാതെ നടി തുറന്നടിച്ചത്. പ്രസ്തുത വ്യക്തി ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാന്‍ പോകുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു -എന്നും ഹണി റോസ് വ്യക്തമാക്കിയിരുന്നു.

താന്‍ പേരുപറഞ്ഞില്ലെങ്കിലും എല്ലാവര്‍ക്കും അതാരാണെന്ന് അറിയുന്ന കാര്യമാണെന്നും ഇനിയും ഇത്തരം സംഭവമുണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.

Continue Reading

kerala

ഇടുക്കി പുല്ലുപാറയില്‍ കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം

വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം

Published

on

ഇടുക്കി: പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് നാല് മരണം. മാവേലിക്കര സ്വദേശികളായ രമ മോഹന്‍ , സംഗീത്, അരുണ്‍ ഹരി, ബിന്ദു എന്നിവരാണ് മരിച്ചത്. തഞ്ചാവൂരിലേക്ക് മാവേലിക്കരയില്‍ നിന്നും വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് മടങ്ങിവരുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.

ഇന്നലെ മൂന്ന് മണിക്ക് മാവേലിക്കര ഡിപ്പോയില്‍ നിന്നും പുറപ്പെട്ട ബസില്‍ 34 പേരാണ് ഉണ്ടായിരുന്നത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം. ഏകദേശം 30 അടി താഴ്ചയില്‍ മരങ്ങളില്‍ തട്ടി നില്‍ക്കുന്ന അവസ്ഥയിലാണ് ബസ് കണ്ടെത്തിയത്. ബസ് താഴേക്ക് പതിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റടക്കം തകര്‍ന്നിട്ടുണ്ട്. മുണ്ടക്കയത്തിനും പീരുമേടിനും ഇടയിലുള്ള സ്ഥലമാണ് അപകടം നടന്ന പുല്ലുപാറ. കുത്തനെയുള്ള കയറ്റങ്ങളും കൊടുംവളവുകളും ഉള്ള പ്രദേശമാണിത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

പരിക്കേറ്റവരെ പീരുമേട്, മുണ്ടക്കയം ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗതമന്ത്രി നിര്‍ദേശം നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. രാജീവ് അന്വേഷിക്കും.

Continue Reading

kerala

പി വി അന്‍വറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണ്; കെ സുധാകരന്‍

അറസ്റ്റിനു പോലീസ് അമിത വ്യഗ്രത കാണിച്ചു

Published

on

തിരുവനന്തപുരം: പൊതുമുതല്‍ നശിപ്പിച്ച കേസിന്റെ പേരില്‍ പി വി അന്‍വറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണ് എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി.

പൊതുപ്രവര്‍ത്തകനും എംഎല്‍എയുമാണ് അദ്ദേഹം. പിടികിട്ടാപ്പുള്ളിയല്ല. അറസ്റ്റിനു പോലീസ് അമിത വ്യഗ്രത കാണിച്ചു. സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോള്‍ അന്ന് കേസെടുക്കാന്‍ മടിച്ച പോലീസിന് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്നവരുടെ കൂട്ടത്തിലായിരുന്നു. അന്ന് പോലീസ് കാണിക്കാത്ത ആത്മാര്‍ത്ഥത അന്‍വറെ അറസ്റ്റ് ചെയ്യാന്‍ കാണിച്ചിട്ടുണ്ടെങ്കില്‍ അതിനു പിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

 

Continue Reading

Trending