Connect with us

FOREIGN

കോട്ടക്കൽ മണ്ഡലം ദുബായ് കെഎംസിസി കമ്മിറ്റിയുടെ കാരുണ്യ പദ്ധതി മുസാഅദ 2024 പ്രഖ്യാപിച്ചു 

Published

on

കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തഖ്റീം2024 പരിപാടിയിൽ
രോഗം മൂലം കഷ്ടതയനുഭവിക്കുന്നർക്കുള്ള സാമ്പത്തിക സഹായ – മാസാന്ത പെൻഷൻ പദ്ധതി മുസാഅദ:2024 കാരുണ്യ പദ്ധതി ദുബായ് കെഎംസിസി സംസ്ഥാന,ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ വെച്ച് പ്രഖ്യാപിച്ചു.

മണ്ഡലം പ്രസിഡന്റ് ഇസ്മായീൽ കോട്ടക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ,ജനറൽ സെക്രട്ടറി പിടി അഷ്‌റഫ് സ്വാഗതം പറഞ്ഞു,മൻസൂർ ഹുദവി അറഫ മതപ്രഭാഷണം നടത്തി .പുതുതായി തെരെഞ്ഞെടുത്ത മലപ്പുറം ജില്ലാ ദുബായ് കെഎംസിസി ഭാരവാഹികൾക്ക് സ്വീകരണവും നൽകി.

മുസ്തഫ തിരൂർ, കെപിഎ സലാം. ആർ ശുകൂർ ,എംസി അലവിഹാജി, യാഹുമോൻ ഹാജി,പിവി നാസർ, സുലൈമാൻ ഹാജി ഇരിമ്പിളിയം.തുടങ്ങിമലപ്പുറം ജില്ല ഭാരവാഹികൾ പങ്കെടുത്തു.

സിദീഖ് കാലൊടി, നൗഫൽ വേങ്ങര, അഷ്‌റഫ് സിവി, ലത്തീഫ് കുറ്റിപ്പുറം, മുജീബ് കോട്ടക്കൽ , ഫക്രുദീൻ മാറാക്കര എന്നിവർക്കുള്ള ഉപഹാരവും നേതാക്കൾ നൽകി.പൊന്നാനി പാർലമെന്റ് മണ്ഡലം യുഡിഫ് സ്ഥാനാർഥി എംപി അബ്ദുസമദ് സമദാനി ഓൺലൈനിലൂടെ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.

കോട്ടക്കൽ മണ്ഡലം ഭാരവാഹികളായ റഷീദ് കാട്ടിപ്പരുത്തി ,അലി കോട്ടക്കൽ, അബൂബക്കർ പൊന്മള,സൈദ് മാറാക്കര,സലാം ഇരിമ്പിളിയം,ശരീഫ് പിവി കരേക്കാട്,അഷ്‌റഫ് എടയൂർ, റാഷീദ് കെകെ,മുസ്തഫ സികെ, റഫീഖ് പൊന്മള, എന്നിവർ ഇഫ്താർ മീറ്റിന് നേതൃത്വo നൽകി.പഞ്ചായത്ത് മുൻസിപ്പൽ ഭാരവാഹികൾ പങ്കെടുത്തു.ട്രഷറർ അസീസ് വേളേരി നന്ദിയും പറഞ്ഞു

FOREIGN

പെരുന്നാൾ അവധി; ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി വിമാന കമ്പനികൾ

പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.

Published

on

പെരുന്നാൾ അവധിക്കാലത്ത് ഉയർന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികൾ. പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.

ചില വിമാന കമ്പനികൾ ഈ മാസം 18 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാസം 27, 28, 30 തീയതികളിലാണ് ഏറ്റവും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്..

ഈദുൽ ഫിത്ർ തിങ്കളാഴ്ച വരാൻ സാധ്യതയുള്ളതിനാൽ തുടർദിവസങ്ങളിൽ അവധി ലഭിക്കുമെന്നും അതിനാൽ കൂടുതൽ പേർ നാട്ടിൽ പോവാൻ സാധ്യതയുണ്ടെന്നുമുള്ള കണക്കുകൂട്ടലിലുമാണ് വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്തുന്നത്..

അതോടൊപ്പം വിവിധ വിമാന കമ്പനികൾ ഇക്കണോമി ക്ലാസിനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ സൗകര്യങ്ങൾ കുറഞ്ഞ വിഭാഗത്തിന്റെ നിരക്കാണ് ഓൺലൈനിൽ പ്രദർശിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലക്സി, എക്സ്പ്രസ് ബിസ് എന്നീ വിഭാഗങ്ങളാണുള്ളത്..

ഇതിൽ ഏറ്റവും താഴ്ന്ന ലൈറ്റ് വിഭാഗത്തിൽ യാത്രക്കാരന് ഹാൻഡ് ബാഗുകൾ മാത്രം കൊണ്ടുപോവാനുള്ള ആനുകൂല്യമാണ് അനുവദിക്കുന്നത്. മറ്റു ലഗേജുകൾ അനുവദിക്കില്ല. ടിക്കറ്റ് മാറുമ്പോൾ പണം ഒന്നും തിരിച്ചുകിട്ടില്ല.

ഒമാൻ എയറിനും സൂപ്പർ സേവർ, കംഫർട്ട്, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ഏറ്റവും താഴത്തുള്ള സൂപ്പർ സേവറിൽ ഏഴ് കിലോ കാബിൻ ബാഗേജ് മാത്രമാണ് അനുവദിക്കുക. ടിക്കറ്റ് മാറണമെങ്കിൽ 40 റിയാൽ നൽകേണ്ടി വരും..

സലാം എയറിലും ലൈറ്റ്, സേവർ, വാല്യു, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ലേറ്റ് വിഭാഗത്തിന് അഞ്ചു കിലോ ബാഗേജ് മാത്രമാണ് കൂടെ കൊണ്ടുപോവാൻ കഴിയുക. ഓൺലൈനിൽ ഒറ്റനോട്ടത്തിൽ നിരക്കുകൾ കാണിക്കുന്നത് ഏറ്റവും താഴത്തുള്ള വിഭാഗത്തിലായിരിക്കും.

എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഈ മാസം 23 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കുന്നുണ്ട്. ഏറ്റവും താഴ്ന്ന വിഭാഗത്തിൽ മാർച്ച് 21ന് 53 റിയാലാണ് നിരക്ക്. 28ന് നിരക്ക് 113 റിയാലായി ഉയരുന്നുണ്ട്. തിരുവനന്തപുരത്തേക്ക് 27ന് 145 റിയാലും 28ന് 123 റിയാലും 29ന് 145 റിയാലുമാണ് ഏറ്റവും കുറഞ്ഞ വിഭാഗത്തിലെ നിരക്ക്.

കണ്ണൂരിലേക്ക് താഴ്ന്ന നിരക്ക് വിഭാഗത്തിൽ 27, 28 തീയതികളിൽ 98 റിയാലും 29ന് 86 റിയാലുമാണ്. കൊച്ചിയിലേക്ക് 27, 28 തീയതികളിൽ 98 റിയാലാണ് അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിലെ നിരക്ക്..

ഒമാൻ എയറിന്റെ ഏഴു കിലോ ലഗേജ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ നിരക്കുകൾ 27ന് 106 റിയാലായി ഉയരുന്നുണ്ട്. 28ന് 127 റിയാലാണ് നിരക്ക്. സലാം എയറിന്റെ അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ 27ന് 115 റിയാലാണ് നിരക്ക്..

28ന് 93 റിയാൽ നൽകേണ്ടി വരും. മറ്റ് ഉയർന്ന വിഭാഗങ്ങളിൽ കൂടിയ നിരക്കുകളാണ് വിമാന കമ്പനികൾ ഈടാക്കുന്നത്.

Continue Reading

FOREIGN

കു​വൈ​ത്ത് കെ.​എം.​സി.​സി മെ​ഗാ ഇ​ഫ്താ​ർ 14ന്

Published

on

കു​വൈ​ത്ത് കെ.​എം.​സി.​സി മെ​ഗാ ഇ​ഫ്താ​റും റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു. മാ​ർ​ച്ച്‌ 14ന് ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി.

വൈ​കീ​ട്ട് അ​ഞ്ച് മു​ത​ൽ ന​ട​ക്കു​ന്ന ഇ​ഫ്താ​റി​ൽ മൂ​വാ​യി​ര​ത്തോ​ളം പേ​ർ​ക്ക് നോ​മ്പ് തു​റ​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ത​റാ​വീ​ഹ് ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം ഒ​മ്പ​തു​മ​ണി​ക്ക് ‘ല​ഹ​രി​യും ല​ഹ​ള​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ നൗ​ഷാ​ദ് ബാ​ഖ​വി​യു​ടെ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് കെ.​എം.​സി.സി. അറിയിച്ചു.

Continue Reading

FOREIGN

കെ.​എം.​സി.​സി ജുബൈ​ൽ പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ട് ടൂ​ർ​ണ​മെ​ന്റ് സംഘടിപ്പിച്ചു

ടൂ​ർ​ണ​മെ​ന്റി​ൽ ജു​ബൈ​ലി​ലെ 16 പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

Published

on

‘എ​ലി​വേ​റ്റ് 2025’​ന്റെ ​ഭാ​ഗ​മാ​യി കെ.​എം.​സി.​സി ജുബൈ​ൽ സി​റ്റി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ട് ടൂ​ർ​ണ​മെ​ന്റ്​ ഫി​ഫ അ​റീ​ന സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. ടൂ​ർ​ണ​മെ​ന്റി​ൽ ജു​ബൈ​ലി​ലെ 16 പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹ​മീ​ദ് പ​യ്യോ​ളി ടൂ​ർ​ണ​മെ​ന്റി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡോ. ​ഫ​വാ​സ് ആ​ദ്യ പെ​നാ​ൽ​ട്ടി കി​ക്കെ​ടു​ത്തു. കെ.​പി. അ​ബു (എ​ച്ച്.​എം.​ടി) കെ.​എം.​സി.​സി ജു​ബൈ​ൽ സി​റ്റി ഏ​രി​യ ടീ​മി​​ന്റെ ജ​ഴ്സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച അ​ല​യ​ൻ​സ് എ​ഫ്‌.​സി കി​മ്മി​ച്ചി മാ​ർ​ട്ട് പെ​നാ​ൾ​ട്ടി ടൂ​ർ​ണ​മെ​ന്റി​​ന്റെ വി​ജ​യി​ക​ളാ​യി.

കെ.​എം.​സി.​സി ജൂ​ബൈ​ൽ ദാ​ഖി​ൽ മ​ഹ​ദൂ​ദ് ടീം ​റ​ണ്ണേ​ഴ്സ് അ​പ്പ് ആ​യി. സോ​നാ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് സ്പോ​ൺ​സ​ർ ചെ​യ്ത വി​ന്നേ​ഴ്സ് ട്രോ​ഫി​യും സ​ഫ്‌​റോ​ൺ റ​സ്റ്റാ​റ​ന്റ് സ്പോ​ൺ​സ​ർ ചെ​യ്ത റ​ണ്ണേ​ഴ്‌​സ് ട്രോ​ഫി​യും വി​ജ​യി​ക​ൾ​ക്ക് കൈ​മാ​റി. ജു​ബൈ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ഫി കൂ​ട്ടാ​യി, വൈ​സ്​ പ്ര​സി​ഡ​ന്റ്​ ഷി​ബു ക​വ​ല​യി​ൽ, അ​ബൂ​ബ​ക്ക​ർ കാ​സ​ർ​കോ​ട് എ​ന്നി​വ​രും സെ​ൻ​ട്ര​ൽ ഏ​രി​യ ക​മ്മി​റ്റി നേ​താ​ക്ക​ളും ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള മെ​ഡ​ലു​ക​ൾ സ​മ്മാ​നി​ച്ചു.

ഷി​യാ​സ് താ​നൂ​ർ ടൂ​ർ​ണ​മെ​ന്റ്​ നി​യ​ന്ത്രി​ച്ചു. സി​റ്റി ക​മ്മി​റ്റി​യു​ടെ നേ​താ​ക്ക​ളാ​യ പ്ര​സി​ഡ​ന്റ്​ സൈ​ദ​ല​വി പ​ര​പ്പ​ന​ങ്ങാ​ടി, സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് താ​നൂ​ർ, ട്ര​ഷ​റ​ർ മു​ജീ​ബ് കോ​ഡൂ​ർ, ചെ​യ​ർ​മാ​ൻ ഡോ. ​ഫ​വാ​സ്, ഹ​ബീ​ബ് റ​ഹ്‌​മാ​ൻ, ഇ​ല്യാ​സ് പെ​രി​ന്ത​ൽ​മ​ണ്ണ, റി​യാ​സ് വെ​ങ്ങ​ര, സി​റാ​ജു​ദ്ദീ​ൻ ചെ​മ്മാ​ട്, ജ​മാ​ൽ, റ​ഷീ​ദ് ഒ​ട്ടു​മ്മ​ൽ, ബാ​വ ഹു​സൈ​ൻ, റ​ഷീ​ദ് അ​ലി, സ​മ​ദ് ക​ണ്ണൂ​ർ എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്റി​ന് നേ​തൃ​ത്വം ന​ൽ​കി.

Continue Reading

Trending