Connect with us

kerala

കോട്ടയം പത്തനംതിട്ട ജില്ലകളിൽ മഴ ശക്തം ; പമ്പ, അച്ചൻകോവിൽ, മണിമലയാർ നദികളിൽ ജലനിരപ്പ് ഉയർന്നു, ഇടുക്കിയിലും ആശങ്ക

ഇടുക്കി ജി​ല്ല​യി​ലും മ​ഴ ക​ന​ത്ത​തോ​ടെ മ​ണ്ണി​ടി​ഞ്ഞും മ​രം വീ​ണും വി​വി​ധ ഇ​ടങ്ങളിൽ ഗതാഗത തടസ്സം നേരിട്ടു

Published

on

പത്തനംതിട്ട ജില്ലയിൽ പ​മ്പ, അ​ച്ച​ൻ​കോ​വി​ൽഎന്നിവിടങ്ങളിൽ വെളളം കരകവിഞ്ഞ് ഒഴുകുന്നതിനാൽ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങൾ പ്രളയ ഭീതിയിലായി.തിരുവല്ല താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളായ അപ്പർ കുട്ടനാട് മേഖലയിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്ന സ്ഥിതിയിലാണ് തിരുവല്ല-കുമ്പഴ സംസ്ഥാന പാതയുൾപ്പെടെ പല സ്ഥലങ്ങളിലും വെള്ളം കയറി.കോട്ടയം ജില്ലയിലും കാലവർഷം ശക്തമായി തുടരുന്നു. മീനച്ചിലാറും മണിമലയാറും പലയിടങ്ങളിലും കരകവിഞ്ഞു. റോഡുകളിൽ വെള്ളം കയറി എം സി റോഡിലും കോട്ടയം – പൂഞ്ഞാർ സംസ്ഥാന പാതയിലും വെള്ളം കയറിയിട്ടുണ്ട്.

ഇടുക്കി ജി​ല്ല​യി​ലും മ​ഴ ക​ന​ത്ത​തോ​ടെ മ​ണ്ണി​ടി​ഞ്ഞും മ​രം വീ​ണും വി​വി​ധ ഇ​ടങ്ങളിൽ ഗതാഗത തടസ്സം നേരിട്ടു.അ​ണ​ക്കെ​ട്ടു​ക​ളി​ലെ​യും പു​ഴ​ക​ളി​ലെ​യും ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്നി​ട്ടുണ്ട്.മാ​ങ്കു​ളം, ശാ​ന്ത​ൻ​പാ​റ, രാ​ജാ​ക്കാ​ട്, അ​ടി​മാ​ലി മേ​ഖ​ല​യി​ലാ​ണ് കൂടുഹൽ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്.ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കാ​നാ​യി ചെ​റി​യ അ​ണ​ക്കെ​ട്ടുകളായ ഹെ​ഡ്‌​വ​ർ​ക്സ്, ക​ല്ലാ​ർ​കു​ട്ടി, പാം​ബ്ല, എ​ന്നി​വ തു​റ​ന്നു.

 

 

 

 

 

kerala

യാത്രക്കാരന്‍ മദ്യപിച്ചു ബഹളമുണ്ടാക്കി; കരിപ്പൂരിലേക്കുള്ള വിമാനം ദുബായില്‍ തിരിച്ചിറക്കി

പോലീസെത്തി യാത്രക്കാരനെ കൊണ്ടുപോയശേഷം വീണ്ടും വിമാനം വീണ്ടും പുറപ്പെടുകയായിരുന്നു.

Published

on

ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് പറന്ന വിമാനം യാത്രക്കാരന്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് തിരിച്ചിറക്കി. പോലീസെത്തി യാത്രക്കാരനെ കൊണ്ടുപോയശേഷം വീണ്ടും വിമാനം വീണ്ടും പുറപ്പെടുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനത്തിലാണ് സംഭവമുണ്ടായത്. വേങ്ങര സ്വദേശിയായ യാത്രക്കാരനാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയതെന്ന് സഹയാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ വിമാനം ദുബായില്‍നിന്ന് പുറപ്പെട്ടശേഷവും ഇയാള്‍ ബഹളം തുടര്‍ന്നതോടെ മറ്റുയാത്രക്കാര്‍ക്ക് ശല്യമായി. ഇതോടെ വിമാനം തിരിച്ചിറക്കുകയാിയിരുന്നു.രാവിലെ ഏഴോടെ കരിപ്പൂരിലെത്തേണ്ട വിമാനം പത്തരയോടെയാണ് എത്തിയത്.

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 5 മുതല്‍ 15 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഇടിമിന്നല്‍ അതീവ അപകടകാരികള്‍ ആയതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പരുലര്‍ത്തണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിര്‍ദേശിച്ചു. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.

 

 

Continue Reading

kerala

കുറുവ സംഘം; സന്തോഷിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും

ഇന്നലെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ സന്തോഷ് സെല്‍വത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

Published

on

ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണകേസില്‍ പിടിയിലായ കുറുവാ സംഘത്തിലെ സന്തോഷിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. അതേസമയം എറണാകുളം കുണ്ടന്നൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പ്രതി ചേര്‍ത്തിട്ടില്ല.

ഇന്നലെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയ സന്തോഷ് സെല്‍വത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മണികണ്ഠന് കുറുവാ സംഘവുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിക്കുകയാണ്.

ഈ സംഘത്തില്‍പ്പെട്ട 14 പേരാണ് മോഷണത്തിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തി. സന്തോഷില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബാക്കിയുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. എന്നാല്‍ ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കാത്തത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്.

 

 

Continue Reading

Trending