Connect with us

crime

തിരൂര്‍ കൂട്ടായിയില്‍ സംഘര്‍ഷം; യുവാവ് വെട്ടേറ്റു മരിച്ചു

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പൊതുസ്ഥലത്ത് കൂട്ടം കൂടിയിരിക്കുന്നതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ ചേരി തിരിഞ്ഞുണ്ടായ സംഘര്‍ഷത്തിലാണ് യാസര്‍ അറഫാത്ത് കൊല്ലപ്പെട്ടത്

Published

on

 

തിരൂര്‍: മലപ്പുറം തിരൂര്‍ കൂട്ടായിയില്‍ രണ്ടു സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊന്നു. കൂട്ടായി കടപ്പുറത്തെ ചേലക്കല്‍ യാസര്‍ അറഫാത്താണ് വെട്ടേറ്റു മരിച്ചത്. സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പൊതുസ്ഥലത്ത് കൂട്ടം കൂടിയിരിക്കുന്നതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ ചേരി തിരിഞ്ഞുണ്ടായ സംഘര്‍ഷത്തിലാണ് യാസര്‍ അറഫാത്ത് കൊല്ലപ്പെട്ടത്.

യാസര്‍ അറഫാത്തും സുഹൃത്തുക്കളും വീടിനു സമീപത്തെ എല്‍പി സ്‌കൂള്‍ മൈതാനത്ത് രാത്രി വൈകിയും കൂട്ടം കൂടിയിരിക്കുന്നത് പതിവാണ്. ഇന്നലെ രാത്രിയും ഇതുപോലെ കൂടിയിരുന്നു. ഇതേ തുടര്‍ന്ന് മൈതാനത്തിനു സമീപമുള്ള വീട്ടിലെ പുരക്കല്‍ അബൂബക്കറും മക്കളും ഇതിനെതിരെ രംഗത്തു വരികയായിരുന്നു. ഈ കുടുംബം ഇവര്‍ക്ക് നിരവധി തവണ സ്ഥലത്ത് കൂടിയിരിക്കരുതെന്ന് താക്കീതു നല്‍കിയിരുന്നു.

ഇന്നലെ രാത്രിയും ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. അബൂബക്കറും മക്കളും യാസര്‍ അറഫാത്തിനെതിരെ രംഗത്തു വന്നു. വാക്കുതര്‍ക്കം കനത്തതോടെ യാസര്‍ അവിടെ നിന്ന് മടങ്ങിപ്പോയി. പിന്നീട് സുഹൃത്തുക്കളുമായി സംഘടിച്ചെത്തി അബൂബക്കറിനും കുടുംബത്തിനുമെതിരെ വെല്ലുവിളി നടത്തി. ഇതോടെ ഇരുവിഭാഗങ്ങളും നേര്‍ക്കുനേര്‍ ആയുധങ്ങളുമായി ഏറ്റുമുട്ടി.

യാസര്‍ അറഫാത്തിനും അബൂക്കറിന്റെ മക്കളായ ഷമീം, സഹോദരന്‍ സജീഫ് എന്നിവര്‍ക്കും ഗുരുതരമായി വെട്ടേറ്റു. യാസര്‍ അറഫാത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഷമീം, സജീഫ് എന്നിവര്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

യാസര്‍ അറഫാത്തിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്ഥലത്ത് വന്‍പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്; 10 വയസ്സുകാരന് ദാരുണാന്ത്യം

രാത്രി എട്ടുമണിയോടെ ഇവർക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Published

on

ദീപാവലി ആഘോഷത്തിനിടെയുണ്ടായ വെടിവയ്പിൽ കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു. ന്യൂ‍ഡൽഹിയിലെ ഷഹ്ദാരയിലാണ് സംഭവം. വെടിവയ്പ്പിൽ 10 വയസ്സുകാരന് പരുക്കേറ്റിട്ടുണ്ട്. ആകാശ് ശർമ്മ, ഇയാളുടെ അനന്തരവൻ ഋഷഭ് ശർമ്മ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ പരുക്കേറ്റ കൃഷ് ശർമ്മ (10) ആശുപത്രിയിൽ ചികിത്സയിലാണ്.

ഷഹ്ദാരയിലെ ഫാർഷ് ബസാറിലുള്ള വീടിന് പുറത്ത് ദീപാവലി ആഘോഷിക്കുകയായിരുന്നു ആകാശ് ശർമ്മയും കുടുംബവും. രാത്രി എട്ടുമണിയോടെ ഇവർക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആയുധധാരികളായ രണ്ടുപേർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്നും കേസിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അക്രമികൾക്കായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

crime

ഭൂമി തര്‍ക്കം; എഎന്‍ഐ മാധ്യമപ്രവര്‍ത്തകന്‍ ദിലീപ് സൈനി കുത്തേറ്റ് മരിച്ചു

സുഹൃത്തിനൊപ്പം വീട്ടിലിരിക്കുമ്പോള്‍ ഒരു സംഘം പേര്‍ അതിക്രമിച്ചു കയറിയതായി പൊലീസ് പറഞ്ഞു.

Published

on

ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് എഎന്‍ഐ മാധ്യമപ്രവര്‍ത്തകന്‍ ദിലീപ് സൈനി കുത്തേറ്റ് മരിച്ചു. ഫത്തേപൂര്‍ ജില്ലയിലെ ബിതോറ റോഡില്‍ സ്ഥിതി ചെയ്യുന്ന ബിസൗലിയിലാണ് സംഭവം.

സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ യുവാവിനെ കാണ്‍പൂരിലെ ഹാലെറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിസൗലി സ്വദേശിയായ സൈനി ഫത്തേപൂരിലെയും ലഖ്നൗവിലെയും നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്നു. സൈനി ബുധനാഴ്ച രാത്രി സുഹൃത്തിനൊപ്പം വീട്ടിലിരിക്കുമ്പോള്‍ ഒരു സംഘം പേര്‍ അതിക്രമിച്ചു കയറിയതായി പൊലീസ് പറഞ്ഞു. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സൈനി മരിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകന്റെ വസതിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. സംഘത്തിലുണ്ടായിരുന്ന 16 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞു.

 

Continue Reading

crime

ജോദ്പൂരില്‍ കാണാതായ അമ്പതുകാരിയെ ആറ് കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തി

പ്രതിയുടെ ഭാര്യയുടെ മൊഴി പ്രകാരം കുഴിച്ചിട്ട നിലയിലാണ് മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്തത്.

Published

on

ജോദ്പൂരില്‍ കാണാതായ അമ്പതുകാരിയെ ആറ് കഷണങ്ങളാക്കിയ നിലയില്‍ രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തി. ജോദ്പൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന അനിത ചൗധരിയുടെ മൃതദേഹമാണ് കഷ്ണങ്ങളാക്കിയ നിലയില്‍ കണ്ടെടുത്തത്.

മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അയല്‍വാസിയും സുഹൃത്തുമായ മുഹമ്മദ് എന്നയാളാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതിക്കു വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

പ്രതിയുടെ ഭാര്യയുടെ മൊഴി പ്രകാരം കുഴിച്ചിട്ട നിലയിലാണ് മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്തത്. ഒക്ടോബര്‍ 27ന് ബ്യൂട്ടി പാര്‍ലറില്‍ നിന്നും മടങ്ങിയ അനിത ചൗധരിയെ കാണാതാകുകയായിരുന്നു. ഇവരെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് മന്‍മോഹന്‍ ചൗധരി പൊലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മ#തദേഹം കണ്ടെത്തിയത്.

 

Continue Reading

Trending